UPDATES

സയന്‍സ്/ടെക്നോളജി

ട്രാക്കില്ലാതെ ഓടുന്ന ലോകത്തെ ആദ്യ ട്രെയിന്‍ ചൈനയില്‍

പൂര്‍ണമായും വൈദ്യുതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ മലിനീകരണ പ്രശ്‌നമില്ല.

വിര്‍ച്വല്‍ ട്രാക്കിലോടുന്ന ലോകത്തിലെ ആദ്യത്തെ ട്രെയിന്‍ ചൈനയിലെ സോന്‍സുവില്‍ പുറത്തിറക്കി. 2018ലാണ് ഇത് സര്‍വീസ് തുടങ്ങുക. ഇതിന്റെ പരീക്ഷണ ഓട്ടമാണ് ജൂണ്‍ രണ്ടിന് തുടങ്ങിയത്. ഓട്ടോണമസ് റെയില്‍ ട്രാന്‍സിറ്റ് (എആര്‍ടി) എന്നറിയപ്പെടുന്ന ഇലക്ട്രിക് ട്രെയിന് ട്രാക്കുകള്‍ ആവശ്യമില്ല. പകരം ചൈനീസ് ട്രെയിന്‍ നിര്‍മ്മാതാക്കളായ സിആര്‍ആര്‍സി വികസിപ്പിച്ചിരിക്കുന്നത് പുതിയ സാങ്കേതികവിദ്യയാണ്. തടസങ്ങള്‍ തിരിച്ചറിഞ്ഞ് ഗതി നിര്‍ണയിക്കുന്നത് സെന്‍സറുകളാണ്.

പൂര്‍ണമായും വൈദ്യുതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ മലിനീകരണ പ്രശ്‌നമില്ല. 10 മിനുട്ട് ചാര്‍ജ് ചെയ്ത ശേഷം 25 കിലോമീറ്റര്‍ ദൂരം വരെ ഓടിക്കാം. മണിക്കൂറില്‍ 70 കിലോമീറ്ററാണ് സഞ്ചാരവേഗത. 300 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളും. നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍ പുതിയ ട്രെയിന്‍ ആശ്വാസമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍