UPDATES

എഡിറ്റര്‍

ഉഷ്ണ ശരീരമുള്ള ആദ്യ മത്സ്യത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

Avatar

മനുഷ്യരേയും പക്ഷികളേയും പോലെ ഉഷ്ണ ശരീരമുള്ള ആദ്യ മത്സ്യത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മാറത്തെ വലിയ പേശികളില്‍ നിന്നാണ് ഓപ അല്ലെങ്കില്‍ മൂണ്‍ഫിഷ് എന്ന് പേരുള്ള ഈ മത്സ്യം ചൂട് ഉല്‍പാദിപ്പിക്കുന്നത്. ശരീരത്തിലെ കൊഴുപ്പും ചെകിളകളിലെ പ്രത്യേക തരത്തിലെ രക്തക്കുഴലുകളുമാണ് ഈ ചൂടിനെ നിലനിര്‍ത്താന്‍ ഈ മത്സ്യത്തെ സഹായിക്കുന്നതും. മിക്ക ജീവികളിലേയും ചൂടിനെ ജലം ചോര്‍ത്തി കളയും. അതിനാല്‍ സാധാരണ മത്സ്യങ്ങള്‍ക്ക് അവ നീന്തുന്ന ഇടത്തെ ജലത്തിന്റെ ചൂടായിരിക്കും ഉണ്ടാകുന്നത്. അതിനാല്‍ അവയുടെ ജൈവപരമായ പ്രവര്‍ത്തനങ്ങളെ തണുത്ത ജലം മന്ദീഭവിപ്പിക്കും. എന്നാല്‍ ചൂടുള്ളതിനാല്‍ ഈ മത്സ്യം ഉശിരുള്ള വേട്ടക്കാരനായിരിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

http://news.sciencemag.org/biology/2015/05/scientists-discover-first-warm-bodied-fish 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍