UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ പ്രദര്‍ശനത്തിനെത്തുന്നു, പിസ ഗോപുരം വീണ്ടും തുറക്കുന്നു

Avatar

1993 ഡിസംബര്‍ 15
ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് പ്രദര്‍ശനത്തിനെത്തുന്നു

സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത വിഖ്യാത ചിത്രം ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് 1993 ഡിസംബര്‍ 15 ന് പ്രദര്‍ശനം ആരംഭിച്ചു. ലിയാം നീസണ്‍ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു ജര്‍മന്‍ ബിസിനസ്മാന്‍ ആയിരക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതാണ് പ്രമേയം. മികച്ച ചിത്രത്തിനും സംവിധായകനുമടക്കം ഏഴു ഓസ്‌കര്‍ നോമിനേഷനുകള്‍ ഈ ചിത്രം നേടുകയുണ്ടായി.

2001 ഡിസംബര്‍ 15
പിസ ഗോപുരം തുറന്നുകൊടുക്കുന്നു

പിസയിലെ ചരിഞ്ഞഗോപുരം പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം 2001 ഡിസംബര്‍ 15 ന് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. പുതുക്കിപ്പണിയലുകള്‍ക്കായിട്ടാണ് ഗോപുരം അടച്ചിട്ടിരുന്നതെങ്കിലും അതിന്റെ പ്രശസ്തമായ ചരിവിന് ഒരു കോട്ടവും തട്ടാത്ത വിധമായിരുന്നു നിര്‍മാണപ്രവൃത്തികള്‍. 14 ശില്‍പ്പികളുടെ ഒരു സംഘമാണ്, ഗോപുരം നിലപതിക്കുമോയെന്ന ആശങ്കയുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പടിഞ്ഞാറന്‍ ഇറ്റലിയിലെ ഫ്‌ളോറന്‍സിന് അടുത്ത് അര്‍ണോ നദിയുടെ കരയിലായി പിസയിലെ കത്തീഡ്രലിന്റെ ഒരു നാഴിക മണി മന്ദിരം നിര്‍മ്മിക്കാന്‍ ആരംഭിക്കുന്നത്. നിര്‍മാണത്തിനിടെ ഈ മന്ദിരം ചരിയാന്‍ തുടങ്ങി.1360 ല്‍ ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് പില്‍ക്കാലത്ത് ലോകാത്ഭുതങ്ങളിലൊന്നിലേക്ക് ഇതിനെ ചേര്‍ത്തുവച്ച ആ വിഖ്യാതമായ ചരിവോടുകൂടിയാണ്. ലോകത്താകമാനമുള്ള സഞ്ചാരികളുടെ പ്രധാനസന്ദര്‍ശനകേന്ദ്രമാണ് പിസയിലെ ചരിഞ്ഞഗോപുരം.1990 ല്‍ ഈ ഗോപുരം അടച്ചിടുന്നതിന് മുമ്പ് ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍