UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനധികൃത ഡ്രോണ്‍ ഉപയോഗം തടയാന്‍ ഡച്ച് പോലീസിന്റെ പരുന്ത് പട

അഴിമുഖം പ്രതിനിധി

അനധികൃതമായ ഡ്രോണ്‍ ഉപയോഗം തടയാന്‍ ഡച്ച് പോലീസിന്റെ പരുന്ത് പട. ക്രിമിനലുകളും തീവ്രവാദികളും സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും പകര്‍ത്താന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്. പക്ഷികളെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി പരിശീലിപ്പിക്കുന്ന ഗാര്‍ഡ് ഫ്രം എബോവ് എന്ന സ്ഥാപനവുമായി കൂടിച്ചേര്‍ന്നാണ് ഈ സംവിധാനം. ഇതിനകം തന്നെ പരിശീലനം ഏറെ പുരോഗമിച്ചു കഴിഞ്ഞു. പക്ഷികള്‍ക്ക് അപകടമുണ്ടാവാത്ത രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് പോലീസ് ഇപ്പോള്‍. പക്ഷികളുടെ ശക്തിയും വേഗതയും ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഉപയോഗപ്പെടുത്താം എന്ന് സേനാ കമ്മീഷണര്‍ സര്‍ ബെര്‍ണാഡ് ഹോഗന്‍ഹൌ പറയുന്നു. കൂടുതല്‍ പരിശീലനം നല്‍കുകയാണെങ്കില്‍ സുരക്ഷാ മേഖലയില്‍ വലിയൊരു മുതല്‍ക്കൂട്ടാവും എന്നും അദ്ദേഹം വിലയിരുത്തുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍