UPDATES

സിനിമാ വാര്‍ത്തകള്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തിനു മൂന്നരവര്‍ഷത്തെ തടവു ശിക്ഷ

യുവതിയെ കയറിപ്പിടിച്ച കേസിലാണു ശിക്ഷ

സമീര്‍ താഹിര്‍ സംവിധാനം ചെയ്തു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്തായിരുന്ന മുഹമ്മദ് ഹാഷിറിനെ മൂന്നരവര്‍ഷത്തെ തടവ് ശിക്ഷയ്ക്കു കോടതി വിധിച്ചു. കൊച്ചയില്‍ ഫഌറ്റില്‍വച്ചു യുവതിയെ കടന്നുപിടിച്ചു എന്ന കേസിലാണു ഹാഷിറിനു ശിക്ഷ. മൂന്നരവര്‍ഷം തടവും 40,000 രൂപ പഴിയുമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് രണ്ടരവര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

2014 ഫെബ്രുവരിയില്‍ കൊച്ചി മരടിലുള്ള തന്റെ ഫഌറ്റില്‍ താമസിക്കുമ്പോള്‍ തൊട്ടടുത്തെ താമസക്കാരിയായ യുവതിയെ ഹാഷിര്‍ കയറിപ്പിടിച്ചതായാണു കേസ്. ഈ സമയം ഹാഷിര്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്നും പറയുന്നു. പൊലീസ് പിന്നീട് ഇയാളുടെ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണു താന്‍ യുവതിയെ കയറി പിടിച്ചതെന്നും ഏഴുപാപങ്ങള്‍ ചെയ്യാനുള്ള ദൈവത്തിന്റെ നിര്‍ദേശം പിന്തുടരുകയാണു താന്‍ ചെയ്തതെന്നുമായിരുന്നു ഹാഷിര്‍ മരട് പൊലീസിനോട് അന്നു പറഞ്ഞത്.
പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ മാത്രമെയുള്ളൂവെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പിട്ടിട്ടില്ലെന്നുമുള്ള പ്രതിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണു കോടതി ശിക്ഷകാലയളവ് മൂന്നരവര്‍ഷമായി കുറച്ചത്. അതേസമയം പിഴസംഖ്യ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടി വരും.

2013 ല്‍ പുറത്തിറങ്ങിയ അഞ്ചുസുന്ദരികള്‍ എന്ന സിനിമാക്കൂട്ടത്തില്‍ ആമി എന്ന ചിത്രത്തിനു തിരക്കഥയെഴുതിയാണു ഹാഷിര്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജില്‍നിന്ന് 2006 ബാച്ചില്‍ ബിരുദം നേടിയ ഹാഷിര്‍ പഠനത്തിനുശേഷം ഐടി കമ്പനികളായ അക്‌സന്റര്‍ , നോക്കിയ, എച്ച്എസിഎല്‍ , ഡച്ചസ്ബാങ്ക് എന്നിവിടങ്ങളിലായി അഞ്ചു വര്‍ഷം ജോലി ചെയ്തു. ഇതിനുശേഷമാണു സിനിമയിലേക്കു കടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍