UPDATES

സയന്‍സ്/ടെക്നോളജി

വിഴിഞ്ഞത്ത് കണ്ടത്തെിയ ഇന്ത്യയിലെ ഏറ്റവും ചെറിയ കടല്‍ വെള്ളരിക്ക ഇനി തയോനിന ബിജു എന്നറിയപ്പെടും

കേരളാ സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം പ്രഫസര്‍ എസ് കെ ബിജു കായംകുളം എംഎസ്എം കോളജ് ജന്തു ശാസ്ത്ര വിഭാഗം അധ്യാപിക ദീപ ആര്‍ പിള്ള എന്നിവരുടെ സംഘമാണ് ഇവയെ കണ്ടെത്തിയത്.

കേരളതീരത്തു നിന്നും കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും ചെറിയ കടല്‍ വെള്ളരിക്ക കേരള സര്‍വകലാശാല അദ്ധ്യാപകന്‍ ഡോ. ബിജുവിന്റെ പേരില്‍ അറിയപ്പെടും. കടലിന്റെ ആഴം കുറഞ്ഞ ഭാഗത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ സദാസമയവും കാണപ്പെടുന്ന എക്കിനോടര്‍മാറ്റ ഫെലത്തില്‍ പെടുന്ന ഇവയെ ഇന്ത്യയില്‍ വിഴിഞ്ഞത്തു നിന്നാണ് ആദ്യമായി കണ്ടെത്തിയത്. കേരളാ സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം പ്രഫസര്‍ എസ് കെ ബിജു, കായംകുളം എംഎസ്എം കോളജ് ജന്തുശാസ്ത്ര വിഭാഗം അധ്യാപിക ദീപ ആര്‍ പിള്ള എന്നിവരുടെ സംഘമാണ് ഇവയെ കണ്ടെത്തിയത്. തയോനിന ബിജു എന്ന പേരിലാണ് ഈ കടല്‍ വെള്ളരിക്കകള്‍ ഇനി അറിയപ്പെടുക. ആദ്യമായാണ് കേരളത്തില്‍ ഇത്തരം കടല്‍ വെള്ളരിക്കയെ കണ്ടെത്തുന്നത്. ചുവപ്പ കലര്‍ന്ന തവിട്ട് നിറമുള്ള ഇവയ്ക്ക് പുറം ഭാഗത്ത് മുഴുവന്‍ ട്യൂബ് കാലുകള്‍ കാണപ്പെടും.

ഡോ. ബിജുവിന്റെ നേതൃത്വത്തിലുള്ള കണ്ടെത്തല്‍ ദക്ഷിണാഫ്രിക്കയിലെ കാസുലു നറ്റ്വാല്‍ സര്‍വകലാശാല കേരളാ സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം പ്രഫസര്‍ അഹമ്മദ് തണ്ടാര്‍ സുടാക്‌സ് ഗവേഷണ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരളാ സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം മ്യൂസിയത്തിലെ ജീവികളെ പഠന വിധേയമാക്കിയ വ്യക്തിയാണ് പ്രഫസര്‍ അഹമ്മദ് തണ്ടാര്‍.

കേരളത്തില്‍ മാത്രം ഏകദേശം 37 ഇനം കടല്‍ വെള്ളരിക്കകള്‍ ഉണ്ടെന്നാണ് ബിജകുമാര്‍, ദീപ സംഘത്തിന്റെ കണ്ടെത്തല്‍. ഇവയുടെ ശരീത്തില്‍ കാണപ്പെടുന്ന രാസവസ്തു കൊണ്ട് നിര്‍മിക്കപ്പെടുന്ന ലഘു അസ്ഥികളുടെയും മുള്ളുകളുടേയും ആകൃതിയെ അടിസ്ഥാനമാക്കിയാണ് കടല്‍ വെള്ളരിക്കയെ വര്‍ഗ്ഗീകരിക്കുന്നത്. ഇവയുടെ അമിത ശേഖരണവും കയറ്റുമതിയും വര്‍ധിച്ചതോടെ വംശനാശ ഭീഷണി നേരിടുന്ന കടല്‍ വെള്ളരിക്കകള്‍ നിലവില്‍ വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില്‍ ഉള്‍പ്പെട്ടവയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍