UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്റെ പേരില്‍ വേണ്ട: രണ്ടാംഘട്ട പ്രതിഷേധം ഇന്ന്

ഉച്ചയ്ക്ക് ശേഷം ദാദറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ സാധാരണക്കാരും, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുക്കും

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന നോട്ട് ഇന്‍ മൈ നേം(എന്റെ പേരില്‍ വേണ്ട) പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടം മുംബൈയില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം ദാദറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ സാധാരണക്കാരും, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുക്കും.

ഡോ. ബി ആര്‍ അംബേദ്കറിന്റെ കൊച്ചുമകനും ഭരിപ് ബഹുജന്‍ മഹാസംഘ് അധ്യക്ഷനുമായ പ്രകാശ് അംബേദ്കര്‍ ചലച്ചിത്രകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ആനന്ദ് പട്‌വര്‍ധന്‍, വിവിധ സാമൂഹിക സംഘടനകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. വൈകിട്ട് 4 മണിയോടെ പ്ലാസ സിനിമയുടെ എതിര്‍വശത്തെ കൊട്‌വാള്‍ ഗാര്‍ഡനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം ചൈത്യഭൂമിയിലാണ് അവസാനിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ നേതാക്കളെ കൂടാതെ തൊഴിലാളി യൂണിയന്‍ നേതാക്കളും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമൊപ്പം അടുത്തിടെ ബാന്ദ്രയില്‍ പ്രതിഷേധം നടത്തിയ ആക്ടിവിസ്റ്റുകളും പ്രകടനത്തിന്റെ ഭാഗമാകും.

ഐക്യത്തിന്റെ ഈ മാര്‍ച്ച് വര്‍ഗ്ഗീയതയ്ക്കും ജാതീയതയ്ക്കും ഫാസിസത്തിനും എതിരായ ശബ്ദമാണെന്ന് സംഘാടകര്‍ അറിയിച്ചു. ഇത്തവണ രാഷ്ട്രീയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത് മാര്‍ച്ചിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കും. പ്രകടനത്തിന് ശേഷം ചൈത്യഭൂമിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് ബാന്ദ്രയിലെ പ്രകടനത്തിലും പങ്കെടുത്ത ചലച്ചിത്രകാരനായ സത്യെന്‍ ബോര്‍ദൊലോയി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍