UPDATES

സുരക്ഷാ ഭീഷണി: എ ടി എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ബാങ്കുകള്‍

അഴിമുഖം പ്രതിനിധി

രാജ്യത്ത് സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡുകള്‍ വ്യാപകമായി ബ്ലോക്ക്‌ ചെയ്യുന്നു. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയെ ആണ് സുരക്ഷാപ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്. നിലവിലെ കാര്‍ഡുകള്‍ മാറ്റി പുതിയ കാര്‍ഡുകള്‍ പകരം നല്‍കാനോ ഉപഭോക്താക്കളെ കൊണ്ട് സെക്യൂരിറ്റി കോഡ് മാറ്റാന്‍ ആവശ്യപ്പെടാനോ ആണ് ബാങ്കുകളുടെ തീരുമാനം.

ഇതുവരെ 6.25 ലക്ഷം കാര്‍ഡുകള്‍ ബ്ലോക്ക്‌ ചെയ്തതായാണ് എസ് ബി ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അതേസമയം തങ്ങളുടെ എ ടി എമ്മുകള്‍ വിശദമായി പരിശോധിച്ചതായും എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും യെസ് ബാങ്ക് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ ജൂലായ്‌ വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ നിലവില്‍ 69.72 കോടി ഡെബിറ്റ് കാര്‍ഡുകളാണ് ഉള്ളത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍