UPDATES

മന്ത്രിമാരുടെ സുരക്ഷാ ഗാര്‍ഡുകളെ പിന്‍വലിച്ചുകൊണ്ട് ഋഷിരാജ് സിംഗിന്‍റെ ഉത്തരവ്

അഴിമുഖം പ്രതിനിധി

മന്ത്രിമാര്‍ക്കുള്ള സുരക്ഷാ ഗാര്‍ഡുകളെ പിന്‍വലിച്ചു കൊണ്ട് എഡിജിപി  ഋഷിരാജ് സിംഗിന്‍റെ ഉത്തരവ്. റാപ്പിഡ് റെസ്ക്യൂ ഫോഴ്സിലെ 100 ഗാര്‍ഡുകളെയാണ് എഡിജിപി തിരിച്ചു വിളിച്ചിരിക്കുന്നത്. ഇതില്‍ മന്ത്രിമാരുടെ വസതികളില്‍ ഉള്ള ഗാര്‍ഡുകളും ഉള്‍പ്പെടും.  ഇന്നു രാത്രി 10 മണിക്കു മുന്‍പ് തിരിച്ചു ക്യാമ്പില്‍ എത്താനാണ് ഗാര്‍ഡുകള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സമാന്തര സംവിധാനം ഏര്‍പ്പെടുത്താതെയാണ് ഗാര്‍ഡുകളെ പിന്‍വലിച്ചത് എന്ന് ആരോപണമുയരുന്നു.  ഇത് കാരണം  പല മന്ത്രിമാര്‍ക്കും ഇന്ന് ഒരു ഗാര്‍ഡ് മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ മന്ത്രിമാരുടെ സുരക്ഷാ ഗാര്‍ഡുകളെ പിന്‍വലിചിട്ടില്ലെന്നും അനാവശ്യ ഗാര്‍ഡുകളെയാവും പിന്‍വലിച്ചിട്ടുണ്ടാവുക എന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍