UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കട അടച്ചിട്ടാല്‍ തൊഴിലാളി പ്രശ്‌നം ഇല്ലാതാകുമോ? കട പൂട്ടുമെന്ന് മാനേജ്മെന്‍റ്; പിന്മാറില്ലെന്ന് തൊഴിലാളികള്‍; സീമാസില്‍ നടക്കുന്നത്

Avatar

ആലപ്പുഴ സീമാസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ അഞ്ചുദിവസം പിന്നിടുന്ന തൊഴിലാളി സമരത്തെ തുടര്‍ന്ന് സ്ഥാപനം അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നു. ഗൂഢലക്ഷ്യങ്ങളോടെ അനാവശ്യമായി നടത്തുന്നൊരു സമരം സ്ഥാപനത്തെ തകര്‍ക്കുകയും തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വരെ ജീവന് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തിലേക്ക് വരാന്‍ ഭയപ്പെടുകയും ചെയ്യുന്നൊരു അവസ്ഥയില്‍ സ്ഥാപനം അടച്ചിടാതെ മറ്റമാര്‍ഗങ്ങളില്ലെന്നാണ് സീമാസ് അധികൃതര്‍ പറയുന്നത്.

ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണോ ഈ സ്ഥാപനത്തില്‍ ഉള്ളത്? അനാവശ്യമായൊരു സമരത്തിലൂടെ ഒരു തൊഴിലിടംകൂടി പൂട്ടുകയാണോ? അതോ തൊഴിലാളികലെ വഞ്ചിക്കാനുള്ള തൊഴില്‍ ഉടമകളുടെ അടവോ ഈ അടച്ചുപൂട്ടല്‍? ഇരുപക്ഷത്തിനും പറയാനുള്ളത്…

സമരമല്ല, ഇത് അക്രമം
അറുപത്തിനാലോളം വനിത ജീവനക്കാര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടത്തിവരുന്ന സമരം തീര്‍ത്തും അനാവശ്യവും സ്ഥാപനത്തെ തകര്‍ക്കുന്നതിനുമായിട്ടുള്ളതാണെന്നാണ് സീമാസിന്റെ പ്രതിനിധിയായ(അങ്കമാലി ഷോറൂമിന്റെ ജനറല്‍ മാനേജര്‍) നജീബ് പറയുന്നത്. പലയിടങ്ങളിലായി പതിനഞ്ചോളം ഷോറൂമുകളുള്ള ഒരു വസ്ത്രവ്യാപാരസ്ഥാപനമാണ് സീമാസ്. മറ്റിടങ്ങളിലൊന്നുമില്ലാത്ത പ്രശ്‌നങ്ങള്‍ ആലപ്പുഴയില്‍, അതും ഒരു വിഭാഗം ജീവനക്കാര്‍ക്കു മാത്രമായി ഉണ്ടാകുന്നു എന്നു പറയുന്നതിന് കാരണമെന്താണ്? ജീവനക്കാരോടുള്ള മാനേജ്‌മെന്റിന്റെ സമീപനം നല്ലരീതിയില്‍ അല്ലായിരുന്നുവെങ്കില്‍ ബാക്കിയുള്ള ഷോറൂമുകളിലെ ജീവനക്കാരും സമരത്തിനിറങ്ങണ്ടേ? അപ്പോള്‍ ആലപ്പുഴയില്‍ മാത്രം അത്തരമൊരു സമരം നടക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഗൂഢതാല്‍പര്യങ്ങളുണ്ട്. അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും അതില്‍ പങ്കുകാണും. എന്തായാലും അവരുടെ ശ്രമം വിജയിച്ചൂ, ആലപ്പുഴയിലെ ഷോപ്പ് അടച്ചിടാനാണ് ഇപ്പോഴത്തെ തീരുമാനം.

ഇപ്പോള്‍ ഇവിടെ നടന്നു വരുന്നതിനെ സമരം എന്നല്ല പറയേണ്ടത്. തൊഴിലാളികള്‍ ഉന്നയിച്ച ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഈ മാസം പതിനെട്ടാം തീയതി ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച വച്ചിരുന്നതാണ്. അതിനുപോലും കാത്തുനില്‍ക്കാതെ പെട്ടെന്നൊരു സമരം ഉണ്ടാക്കുകയാണ് അവര്‍ ചെയ്തത്. അതും ഏതാനുംപേര്‍ മാത്രം. പുറത്തു സമരം ചെയ്യുന്നവരെക്കാള്‍ കൂടുതല്‍, എണ്‍പത്തിയഞ്ചോളം പേര്‍, അവര്‍ക്കൊപ്പം പോകാതെ സ്ഥാപനത്തിനായി ജോലി ചെയ്യാന്‍ തയ്യാറായിരുന്നു. പക്ഷെ സമരമെന്ന പേരില്‍ അവര്‍ നടത്തിയത് അക്രമമാണ്.

തോമസ് ഐസക് ഭീഷണിപ്പെടുത്തി, ഡിവൈഎഫ്‌ഐക്കാര്‍ കസേരയ്ക്ക് അടിച്ചു
സമരമെന്ന പേരില്‍ നടത്തുന്നത് അക്രമമാണ് എന്നതിന് തെളിവായിരുന്നു, കടയ്ക്ക് അകത്തു കയറി അവര്‍ നടത്തിയ പരാക്രമങ്ങള്‍. ഡിവൈഎഫ്‌ഐക്കാര്‍ ഞങ്ങളുടെ ഒരു ജീവനക്കാരന്റെ തലയ്ക്ക് കസേര ഉപയോഗിച്ച് തല്ലി. സമരക്കാരയ സ്ത്രീകള്‍ ഉള്‍പ്പെടെ കടയ്ക്കുള്ളില്‍ നാശനഷ്ടം വരുത്തി. തോമസ് ഐസക് എം എല്‍ എ അകത്തുകയറിവന്നു ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഈ ബഹളങ്ങളൊക്കെ കണ്ടു ഭയന്ന ജീവനക്കാര്‍ അന്നു രാത്രി തന്നെ അവരവരുടെ വീട്ടിലേക്കു പോയി. ഇനിയിവിടെ വന്നു ജോലി ചെയ്യാന്‍ അവര്‍ക്കു പേടിയാണെന്നും മറ്റേതെങ്കിലും ഷോറൂമിലേക്ക് മാറ്റണമെന്നും അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഇതൊക്കെയാണോ സമരം. കടയിലേക്ക് വരുന്ന കസ്റ്റമേഴ്‌സിനെ തടഞ്ഞുനിര്‍ത്തുന്നവിധമാണ് സമരക്കാരുടെ നില്‍പ്പ്. ഞങ്ങളുടെ കച്ചവടവും മുടക്കി, ജീവനക്കാരെ ഭയപ്പെടുത്തി ഓടിച്ചുവിടുകയും ചെയ്തു. അങ്ങിനെയുള്ളിടത്ത് ഞങ്ങള്‍ എങ്ങനെ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകും? ഇത്രയും ദിവസമായിട്ട് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്കുപോലും അവര്‍ തയ്യാറായിട്ടില്ല. അവര്‍ക്കപ്പോള്‍ സംരക്ഷിക്കേണ്ടത് ചില താല്‍പര്യങ്ങളാണ്.

വളരെ സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലമാണ് ആലപ്പുഴ, കടപ്പുറം മേഖലയിലും കുട്ടനാട്ടിലുമൊക്കെയുള്ള പാവപ്പെട്ടവരാണ് സീമാസിന്റെ കസ്റ്റമേഴ്‌സിലധികവും. അതുകൊണ്ട് തന്നെ നിസ്സാരമായ ലാഭമെടുത്തുമാത്രമാണ് ഞങ്ങള്‍ കച്ചവടം ചെയ്യുന്നത്. അങ്ങിനെയുള്ളൊരിടത്ത് മുപ്പത്തിയയ്യായിരവും നാല്‍പ്പതിനായിരവുമൊക്കെ തൊഴിലാളികള്‍ ബോണസ് ചോദിച്ചാല്‍ എങ്ങനെ നല്‍കാനാവും? ഈ വര്‍ഷം അത്രയും കൊടുത്താല്‍ അടുത്തവര്‍ഷം അതിന്റെ പത്തുശതമാനമെങ്കിലും കൂട്ടികൊടുക്കാന്‍ അവര്‍ ആവശ്യപ്പെടും. ബോണസ് കൊടുക്കുന്നില്ല, ശമ്പളം കൊടുക്കുന്നില്ലെന്നൊക്കൈയാണ് അവര്‍ പറയുന്നത്. ലോക്കല്‍ സ്റ്റാഫിന്( വന്നുപോകുന്നവര്‍)7,500 രൂപ കൊടുക്കുന്നുണ്ട്. രാവിലെ 9.15 ന് കയറിയാല്‍ രാത്രി ഏഴ് അല്ലെങ്കില്‍ ഏഴരയ്ക്ക് വീട്ടില്‍ പോകാം. ദൂരെയുള്ളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏഴായിരത്തി അഞ്ഞൂറു രൂപയ്ക്ക് പുറമെയാണ് താമസവും ഭക്ഷണവും നല്‍കുന്നത്. കൂടാതെ ഇവര്‍ക്ക് ചികിത്സ തേടേണ്ടിവരുന്ന ഘട്ടംവന്നാല്‍ അതിനും മാനേജ്‌മെന്റ് സഹായം നല്‍കുന്നുണ്ട്. ഇതൊക്കെയല്ലേ ഏതൊരു സ്ഥാപനവും ചെയ്യേണ്ട തൊഴിലാളി സേവനം. മാന്യമായ ശമ്പളവും മറ്റ് സൗകര്യങ്ങളും കൊടുത്തിട്ടും ഞങ്ങള്‍ പീഢിപ്പിക്കുന്നുവെന്ന് പറയുന്നതില്‍ എന്ത് വാസ്തവമാണ് ഉള്ളത്? തൊഴിലാളികള്‍ക്ക് വേണ്ടി നില്‍ക്കുന്നുവെന്നു പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു തൊഴിലിടംകൂടി പൂട്ടിക്കുകയല്ലേ ചെയ്തിരിക്കുന്നത്. ആര്‍ക്കാണ് ഇതുമൂലം നഷ്ടം വന്നിരിക്കുന്നതെന്നു കൂടി മനസ്സിലാക്കണം. 

 തൊഴിലാളികളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് യൂണിയന്‍ ശ്രമിക്കുന്നത്
സീമാസ് മാനേജ്‌മെന്റ് നടത്തുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമണെന്നാണ് സി ഐ ടി യു സംസ്ഥാന കമ്മറ്റിയംഗവും സീമാസിലെ തൊഴിലാളി യൂണിയന്റെ പ്രതിനിധിയുമായ പിപി ചിത്തരഞ്ജന്‍ പറയുന്നു. അറുപത്തിനാലോളം സ്ത്രീജീവനക്കാരാണ് അവിടെ സമരം ചെയ്യുന്നത്. അവര്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും വേദനാജനകമായവയാണ്. വര്‍ഷങ്ങളോളം മാനേജ്‌മെന്റിന്റെ പീഢനങ്ങള്‍ ഏല്‍ക്കുകയാണ്. സഹികെട്ടപ്പോഴാണ് അവര്‍ യൂണിയനുമായി സഹകരിക്കാന്‍ തീരുമാനിക്കുന്നത്. മാനേജ്‌മെന്റിനെതിരെ പ്രതികരിച്ചുകൊണ്ട് അവര്‍ പുറത്തിറങ്ങിയപ്പോള്‍ അവര്‍ക്ക് പൂര്‍ണപിന്തുണ കൊടുക്കേണ്ട ബാധ്യത യൂണിയനും പാര്‍ട്ടിക്കുമുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാനാണ് ഞങ്ങളുടെ ശ്രമം, സ്ഥാപനം പൂട്ടിക്കാനല്ല. അത്തരത്തില്‍ യാതൊരു ശ്രമവും കമ്യൂണിസ്റ്റ് പ്രസ്ഥാനം കൈക്കൊള്ളുകയുമില്ല. പക്ഷെ, യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവച്ചുകൊണ്ട് നിസ്സഹകരണത്തോടെ മാറിനില്‍ക്കാനാണ് ശ്രമമെങ്കില്‍ അതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും. കഴിഞ്ഞ ദിവസം നടന്ന അറസ്റ്റ് നാടകം തന്നെ സീമാസ് ഉടമകള്‍ ഈ സമരം തകര്‍ക്കാന്‍ നടത്തുന്ന നെറികേടുകള്‍ക്ക് ഉദ്ദാഹരണമാണ്. പെണ്ണുങ്ങള്‍ മാത്രമുള്ള സമയം നോക്കിയാണ് സ്ഥാപനത്തിലെ മാനേജ്‌മെന്റ് അനുകൂലിയായ ഒരാള്‍ പൊലീസില്‍ ഫോണ്‍ ചെയ്തത് ഇവരെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. കസ്റ്റമേഴ്‌സിനെ തടയുന്നുവെന്നായിരുന്നു പരാതി. ആ സത്രീകള്‍ ഒരാള്‍ക്കുപോലും ബുദ്ധിമുട്ടുണ്ടാക്കാതെയാണ് സമരം ചെയ്യുന്നതെന്ന് സീമാസിന്റെ മുന്നിലൂടെ പോകുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. തികച്ചും അന്യായമായ രീതിയില്‍ ആ സ്ത്രീ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് വാനില്‍ കുത്തിനിറച്ചു കൊണ്ടുപോവുകയായിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ തൊഴിലാളികളെ സംരക്ഷിക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടമയാണ് ഞങ്ങളവിടെ കാണിച്ചത്. ഏതു പാര്‍ട്ടിക്കാരനാണ് കടയ്ക്കകത്ത് കയറി അക്രമം കാണിച്ചെന്നു അവര്‍ പറയുന്നത്? തോമസ് ഐസക് എം എല്‍ എ ആരെയാണ് ഭീഷണിപ്പെടുത്തിയത്? ഇതിനൊക്കെ തെളിവുണ്ടെങ്കില്‍ അവര്‍ പരാതി നല്‍കാത്തതെന്തേ? 

ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് മാനേജ്‌മെന്റ് പ്രതിനിധി പറയുന്നത്. അതു തന്നെ അവാസ്തവമായ ഒന്നാണ്. യൂണിയന്റെ നേതൃത്വത്തില്‍ വിളിച്ച ഒരു ചര്‍ച്ചയില്‍ പോലും സീമാസിന്റെ മുതലാളിയോ ബന്ധപ്പെട്ടവരോ സഹകരിക്കുന്നില്ല. തൊഴിലാളികള്‍ പറയുന്ന കാര്യങ്ങളെല്ലാം നിഷേധിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ പോലും തയ്യാറാകത്തവരാണ് അവര്‍. ഈ ഷോപ്പ് പൂട്ടാമെന്നാണ് തന്റെ മക്കള്‍ പറയുന്നതെന്നാണ് അതിന്റെ ഉടമ പറയുന്നത്. അവര്‍ക്കുവേണ്ടെങ്കില്‍ പൂട്ടട്ടെ, പക്ഷെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അവര്‍ പരഹിഹരിച്ചേ മതിയാകൂ.

ലേബര്‍ ഓഫിസര്‍ക്ക് പറയാനുള്ളത്
സീമാസിലെ തൊവില്‍ പ്രശ്‌നങ്ങളെ കുറിച്ച് പലതവണ ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് അനുകൂലമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സമരക്കാരുടെ ആരോപണത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ല ലേബര്‍ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ ആക്ഷേപത്തിനും അടിസ്ഥാനമില്ലെന്നാണ് ലേബര്‍ ഓഫിസറായ ഹരികുമാര്‍ പറയുന്നത്. ഇപ്പോള്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമകളും യൂണിയന്‍ നേതാക്കളുമായി ഒരു സംയുക്ത ചര്‍ച്ച ഇന്നലെ നിശ്ചയിച്ചിരുന്നെങ്കിലും, ഉടമയ്ക്ക് ചില ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച നടന്നില്ല. ഇതേ തുടര്‍ന്ന്, യൂണിയനും സ്ഥാപന അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി അതിന്റെ തീരുമാനം ലേബര്‍ ഓഫിസില്‍ അറിയിക്കാനാണ് പറഞ്ഞിരിക്കുന്നത്. നിലവില്‍ ജീവനക്കാരില്‍ നിന്ന് അവരുടെ വേതനവര്‍ദ്ധനവുമായി ബന്ധപ്പെട്ട് പരാതിയാണ് കിട്ടിയിരിക്കുന്നത്. ഇതിനു മുമ്പും തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ല എന്ന പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് അമ്പതോളം തൊഴിലാളികള്‍ക്ക് മിനിമം വേതനം കൊടുക്കാന്‍ തീരുമാനം ഉണ്ടാക്കുകയും, അരിയസ് ഉള്‍പ്പടെ അത് ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. യൂണിയന്‍ രൂപീകരണത്തിനുമൊക്കെ മുമ്പാണ് ഇത് നടന്നത്. നിലവിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. സ്ഥാപനം പൂട്ടുകയാണെങ്കില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടണം. തൊഴിലാളികളുടെ പി എഫ്, ഈ എസ് ഐ എന്നിവ അടയ്ക്കുന്നുണ്ടെന്ന് ഹൈപ്പോത്തറ്റിക്കലായി പറഞ്ഞാല്‍ പോര, കൃത്യമായി അടയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ വിഹിതം തൊഴലാളികള്‍ക്ക് കിട്ടും- ഹരികുമാര്‍ പറയുന്നു.

തൊഴിലാളികളെ സംരക്ഷിക്കുന്നുവെന്നു പറയുന്നുവരോട് പറയാനുള്ളത്
സ്വാര്‍ത്ഥതാല്‍പര്യങ്ങളോടെ ഏതാനുംപേര്‍ ചേര്‍ന്ന് നടത്തുന്ന സമരം എന്ന മാനേജ്മന്റ് ആക്ഷേപത്തിനോട് സമരക്കാരില്‍ ഒരാളായ ഫിലോമിനയ്ക്ക് പറയാനുള്ളത്; 

ഏതാനുംപേര്‍ ചേര്‍ന്നു നടത്തുന്ന സമരമെന്ന് അവര്‍ പുച്ഛിക്കുന്നു, എണ്‍പത്തിയഞ്ച് പേര്‍ അവര്‍ക്കായി ജോലി നോക്കുന്നൂ എന്നും പറയുന്നൂ. ഈ സ്ഥാപനത്തിലെ വാച്ച്മാന്‍ തൊട്ട് കാന്റീന്‍ ജീവനക്കാരന്‍വരെ ആകെയുള്ളത് 120 പേരാണ്. അതില്‍ 64 പേരാണ് സമരം ചെയ്യുന്നത്. 120 ല്‍ 64 പേര്‍ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ പിന്നെയും 85 പേര്‍ ജോലി ചെയ്യാനുണ്ട് എന്നു പറയുന്നതില്‍ എന്തു സത്യമാണുള്ളത്? ഏതാണ്ട് 30 പേര്‍ മാത്രമാണ് ഇപ്പോള്‍ സെയ്ല്‍സില്‍ ഉള്ളത്. അവരെല്ലാം തന്നെ പുതിയതായി വന്ന കുട്ടികളും. ഒരു സ്ഥാപനത്തിലേക്ക് പുതിയതായി ജോലിക്കുവരുന്നവരെ ആ സ്ഥാപനം എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുന്നതെന്ന് അറിയാല്ലോ. അവര്‍ക്ക് ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ശരിക്കുള്ള അറിവില്ല. അതെല്ലാം അനുഭവിച്ചത് ഞങ്ങളാണ്. അതെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് അവര്‍ പറയുന്നത്. സീമാസിന്റെ ഉടമ കുഞ്ഞുമുഹമ്മദും ഇവിടുത്തെ ജനറല്‍ മാനേജര്‍ ഫൈസലും പാര്‍ട്ടി ഓഫിസില്‍ വിളിച്ച ചര്‍ച്ചയില്‍ പറയുന്നതും ഇതൊക്കെയാണ്. എനിക്കൊന്നും അറിയില്ല എന്ന പാട്ടാണ് മുതലാളി പാടുന്നത്. തന്റെ സ്ഥാപനത്തില്‍ നടക്കുന്ന ഒരുകാര്യങ്ങളെക്കുറിച്ചും അറിയാത്തൊരാളാണോ അതിന്റെ ഉടമ?

തൊഴിലാളികളെ സ്‌നേഹിക്കുന്ന വിധം
പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് നാലായിരത്തി അഞ്ഞൂറും ഏഴായിരവുമൊക്കെ ശമ്പളം കൊടുക്കുന്നതാണോ ഇവരുടെ തൊഴിലാളി സ്‌നേഹം? കഷ്ടപ്പെടാന്‍ തയ്യാറാണ് ഞങ്ങള്‍, പക്ഷെ അതിനൊപ്പം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ക്രൂരമായ പ്രവര്‍ത്തികള്‍ സഹിക്കേണ്ടിയും വരുമ്പോഴോ? ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവുമൊക്കെ കൊടുക്കുന്നുണ്ടല്ലോ എന്നാണ് വേറൊരു ന്യായം പറച്ചില്‍. അതിനെ ഹോസ്റ്റല്‍ എന്നു വിളിക്കരുതേ… ഏറ്റവും മുകളിലത്തെ നിലയില്‍ പലകയടിച്ച്, ഗാര്‍ഡിനിലൊക്കെ കെട്ടുന്നതരം നെറ്റ് കൊണ്ട് മറച്ച പട്ടിക്കൂടുപോലുള്ള സ്ഥലമാണ് അവര്‍ പറയുന്ന ഹോസ്റ്റല്‍. നാല്‍പ്പത് കുട്ടികള്‍ അതിനകത്ത് താമസിക്കുന്നുണ്ട്. ഒരു റൂമില്‍ പതിനൊന്നുപേരാണ്! അഞ്ച് കട്ടിലും. ആകെയുള്ളത് നാല് ശൗചാലയം. കുളിക്കാനും ബാക്കി കാര്യങ്ങള്‍ക്കെല്ലാം ഇതുതന്നെ ഉപയോഗിക്കണം. രാവിലെ നാലു മണിക്കെങ്കിലും എഴുന്നേറ്റാല്‍ മാത്രമാണ് ഒമ്പതേകാലിനു കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഷോപ്പില്‍ കയറാന്‍ കഴിയൂ. രാത്രി പത്തുപത്തരയെങ്കിലും ആകും ഈ കൂട്ടികള്‍ റൂമില്‍ തിരിച്ചെത്താന്‍. പിന്നെ ഭക്ഷണം കഴിച്ച് കിടന്നിട്ട് രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കുകയും വേണം. ഭക്ഷണത്തിന്റെ കാര്യം പറയണ്ട, രാവിലെ വന്ന് ഒരാള്‍ വച്ചിട്ടുപോകുന്ന ചോറാണ് രാത്രിയിലും ഇവര്‍ക്ക് കഴിക്കേണ്ടത്. ഇത്രയും സമയമാകുമ്പേഴേക്കും വെള്ളം കെട്ടി ചീത്തയായിരിക്കും. വേണ്ടാത്തവര്‍ കഴിക്കണ്ടാ, എന്നാണ് പരാതിയെന്തെങ്കിലും പറഞ്ഞാലുള്ള മറുപടി.

ജീവനക്കാരുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ കരുതലുള്ളവരാണ് മാനജ്‌മെന്റ് എന്നു വലിയവായില്‍ പറയുന്നുണ്ടല്ലോ. ഇവര്‍ എന്താണ് ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത്? ഞങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാല്‍, ഒന്നു തളര്‍ന്നു വീണാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഞങ്ങള്‍ തന്നെ കാശ് ചെലവാക്കണം. വീട്ടില്‍പോയി വരുന്നവര്‍ അവരവരുടെ കൈയില്‍ കരുതുന്ന പത്തോ ഇരുപതോ രൂപ പിരിച്ചെടുത്താണ് ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. ആലപ്പുഴമെഡിക്കല്‍ കോളേജില്‍ ഒന്നന്വേഷിച്ചാല്‍ മനസ്സിലാകും, ഇവിടെ നിന്ന് എത്രകുട്ടികളാണ് തലവേദനയും ക്ഷീണവുമൊക്കെയായി അവിടെ എത്തുന്നതെന്ന്. ആരെങ്കിലും ജോലിക്കിടയില്‍ തളര്‍ന്നുവീണാല്‍ ഉടനെ മാനോജറും മറ്റും ഞങ്ങളോട് ചോദിക്കുന്നത് അയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിങ്ങളുടെ കൈയില്‍ കാശുണ്ടോ എന്നാണ്. വയ്യാത്തൊരു കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടു വന്നാല്‍ ആ കുട്ടിയെ റസ്റ്റ് എടുക്കാന്‍ ഹോസ്റ്റല്‍ റൂമില്‍ പോകാന്‍ സമ്മതിക്കില്ല. വേറൊരു ചെറിയ മുറിയുണ്ട്, അതില്‍ ഒരു പ്ലാസ്റ്റിക് പായ വിരിച്ചു കിടത്തും. പിറ്റേദിവസം ജോലിക്ക് ഹാജരായിക്കോളണം. ഇല്ലെങ്കില്‍ ശമ്പളം പിടിക്കും. എങ്ങനെയെല്ലാം ഞങ്ങളുടെ കൈയില്‍ നിന്ന് അങ്ങോട്ട് കാശ് പിടിക്കാമെന്നാണ് മാനേജമെന്റ് നോക്കുന്നത്. യൂനിഫോം ഇല്ലെങ്കില്‍, ടാഗ് ഇട്ടില്ലെങ്കില്‍, പരസ്പരം സംസാരിച്ചാല്‍, ലിഫ്റ്റില്‍ കയറിയാല്‍, താമസിച്ചു വന്നാല്‍; ഇതിനൊക്കെ ഞങ്ങള്‍ ഫൈന്‍ കൊടുക്കണം.

മാസാമാസം മുതലാളി വരാറുണ്ട്. ഇന്നേവരെ ഞങ്ങള്‍ ജോലിക്കാരോട് കാര്യങ്ങള്‍ അന്വേഷിക്കുകയോ, ആവശ്യങ്ങള്‍ ചോദിച്ചറിയുകയോ ചെയ്തിട്ടില്ല. എന്തെങ്കിലും തെറ്റുകണ്ടാല്‍ വഴക്കു പറയാന്‍ ഒരു മടിയും കാണിക്കില്ല. തൊഴിലാളികളുടെ കഷ്ടപ്പാടിന്റെ ഒരു പങ്കുകൂടിയാണ് അയാളുടെ പെട്ടിയില്‍ വീഴുന്നത്. നിസാര ലാഭമേ കിട്ടുന്നൂള്ളൂവെന്നല്ലേ പറയുന്നത്. ദിവസനേ 25 ലക്ഷത്തിനടുത്ത് കച്ചവടം നടക്കുന്നയിടമാണ് ആലപ്പുഴ സിമാസ്. ആലപ്പുഴയില്‍ ഇപ്പോള്‍ ഏറ്റവുമധികം കസ്റ്റമേഴ്‌സ് വരുന്ന സ്ഥലവും ഇതാണ്. ഹര്‍ത്താല്‍ ദിവസംപോലും വൈകിട്ട് ആറുമണി കഴിഞ്ഞാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളെ നിര്‍ത്തി കടതുറക്കും. ആറുലക്ഷംവരെ ഹര്‍ത്താല്‍ ദിനത്തില്‍ വരുമാനം വരാറുണ്ട്. ഇതില്‍ നിന്നൊന്നും ഒരു ലാഭവും മുതലാളിക്ക് കിട്ടാറില്ലേ? എങ്കിലോ, ജീവനക്കാര്‍ക്ക് ഒരു ഗുണവും കിട്ടാറുമില്ല. മുപ്പത്തിയയ്യായിരവും നാല്‍പ്പതിനായിരവുമൊക്കെ ബോണസ് ചോദിച്ചെന്നു പറഞ്ഞാല്‍, എന്ത് മറുപടി പറയണം? ഏഴായിരം രൂപ ശമ്പളം വാങ്ങുന്നൊരാള്‍ മുപ്പതിനായിരം രൂപ ബോണസ് ചോദിക്കുമോ? കൂടിവന്നാല്‍ ആറായിരം രൂപ, അതും അഞ്ചുവര്‍ഷമൊക്കെ ഇവിടെ നില്‍ക്കാന്‍ തുടങ്ങിയവര്‍ക്ക് മാത്രം. ഒരു മാസത്തെ ശമ്പളമെങ്കിലും ബോണസായി തരണമെന്നുമാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അത്രയും തന്നെന്നു കരുതി ഒരു നഷ്ടവും സീമാസിനുണ്ടാവില്ല.

പിന്നെയവര്‍ പറയുന്നു, ഇവിടെ മാത്രമെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുള്ളൂവെന്ന്. കഴിഞ്ഞദിവസം കാഞ്ഞിരപ്പിള്ളിയിലെ ഷോറൂമില്‍ ഉള്ളവര്‍ വിളിച്ചിരുന്നു, ധൈര്യത്തോടെ മുന്നിട്ടിറങ്ങാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവിടെയും ഇതുപോലെ സമരം തുടങ്ങുമായിരുന്നുവെന്ന്. സീമാസിന്റെ എല്ലാ ഷോറൂമുകളിലും ഇതേ പ്രശ്‌നങ്ങളുണ്ട്. അതൊക്കെയവര്‍ മൂടിവയ്ക്കുകയാണ്. തൊഴിലാളികള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. അവരുടെ ഇഷ്ടക്കാരെ കൊണ്ടാണ് ഒരു പ്രശ്‌നവുമില്ല എന്നു പറയിപ്പിക്കുന്നത്. ഞങ്ങള്‍ ഈ ഷോപ്പിലെ മറ്റുജീവനക്കാരെ മര്‍ദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമൊക്കെ അവര്‍ പറയുന്നു. അങ്ങനെ നടന്നെങ്കില്‍ എന്തുകൊണ്ടവര്‍ പൊലീസില്‍ പരാതിപ്പെട്ടില്ല. ഈ സ്ഥാപനത്തിന്റെ പുറത്തുതന്നെ എപ്പോഴും വനിതാപൊലീസ് കാണുമല്ലോ. അവരോട് ചെന്ന് പരാതിപ്പെടാന്‍ വയ്യാരുന്നോ? മാനേജ്‌മെന്റ് പറഞ്ഞുകൊടുത്തതുപോലെ പറയാന്‍ ചിലരുണ്ട്. അവരില്‍ ഒരാളാണ് കഴിഞ്ഞദിവസം ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പാര്‍ട്ടിക്കാരൊക്കെ മാറിയ സമയത്ത് പൊലീസിനെ വിളിച്ചതും.

യൂണിയനില്‍ ചേരാന്‍ കാരണം
വൈകിട്ട് അഞ്ചുമണിക്കാണ് ഞങ്ങള്‍ക്കു ചായ കുടിക്കാനുള്ള സമയം. ബാക് ഡോറിനു പുറത്ത് സ്റ്റെപ്പില്‍ കൊണ്ടുവന്നുവയ്ക്കും. അവിടെ നിന്നുവേണം കുടിക്കാന്‍. ഒരുദിവസം അഞ്ചുമണിയായപ്പോള്‍ ചായ വന്നോയെന്നു നോക്കാന്‍ ഞാന്‍ പോയി ഈ വാതില്‍ തുറന്നു. അന്നു ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു കുട്ടി വീട്ടില്‍പോയപ്പോള്‍ കൊണ്ടുവന്ന കുറച്ചു പലഹാരവും എന്റെ കൈയില്‍ ഉണ്ടായിരുന്നു. ചായ വന്നിട്ടില്ല എന്നുകണ്ടു,ആ പാലഹാരപ്പൊതി താഴെവച്ചശേഷം വാതിലടച്ചു തിരിയാന്‍ നേരത്ത് പുറകില്‍ മുതലാളി. നിനക്കിവിടെ എന്താകാര്യം? നിന്നെയെനിക്ക് നേരത്തെ തന്നെ സംശയം ഉണ്ട്, നീ ഇപ്പോള്‍ തന്നെ ഇവിടെ നിന്ന് ഇറങ്ങിപ്പോണം എന്നു പറഞ്ഞ് എന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി. നീ എന്നല്ലാതെ ഞങ്ങളെ അയാള്‍ വിളിക്കാറില്ല. കസ്റ്റമേഴ്‌സ് ഉള്ള സമയമാണ്. ഞാന്‍ എന്തു തെറ്റാണ് ചെയ്തതെന്നു ചോദിച്ചു. എന്നെ എന്തിനാണ് ഇറക്കി വിടുന്നത്? നേരത്തെയും രണ്ടുപേരെ ഇതുപോലെ കാരണമെന്നുമില്ലാതെ പറഞ്ഞുവിട്ടിട്ടുണ്ട്. മോഷണമാണ് അവര്‍ക്കെതിരെ ആരോപിക്കുന്നത്. എന്നെയും അങ്ങനെയൊരു കള്ളിയാക്കി പറഞ്ഞുവിടാനാണ് ഭാവമെങ്കില്‍ ഞാനതിന് തയ്യാറല്ലെന്നു പറഞ്ഞു. മുതലാളിയോട് കയര്‍ത്തു സംസാരിച്ചു എന്നതായി എന്റെ പേരിലുള്ള കുറ്റം. ഈ സംഭവത്തോടെയാണ് ഞാന്‍ സി ഐ ടി യു യൂണിയനുമായി ബന്ധപ്പെടുന്നതും യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചതും. പിറ്റേദിവസം പി പി ചിത്തരഞ്ജന്‍ സഖാവ് കടയിലെത്തി എന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ പുറത്തുനില്‍ക്കുകയാണ്. ഈ സമയം ഹോസ്റ്റലില്‍ താമസിക്കുന്ന പതിമൂന്നുകുട്ടികള്‍ എനിക്കൊപ്പം പുറത്തിറങ്ങി നിന്നു. എന്നെ തിരിച്ചെടുക്കാതെ അവരും ജോലിക്കു കയറില്ലെന്നു പറഞ്ഞു. ഈ സംഭവത്തിനുശേഷം ഞങ്ങള്‍ അവിടെ ഒരു യൂണിയന്‍ ആരംഭിക്കുകയും ചെയ്തൂ. ഇതോടെ മാനേജ്‌മെന്റിന് ഞങ്ങളോട് ശത്രുതയായി. എന്നെ എങ്ങനെയെങ്കിലും പുറത്താക്കാനുള്ള വഴികളാണ് പിന്നീടവര്‍ നോക്കിയത്.

അവിടെ നടക്കുന്ന പീഢനങ്ങളെ കുറിച്ച് പലതവണ ഞങ്ങള്‍ ലേബര്‍ ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ മസ്റ്റ് റോള്‍ ലേബര്‍ ഓഫിസില്‍ ഹാജരാക്കിയിരിക്കുന്നത് ഒന്ന്, ഞങ്ങള്‍ ഒപ്പിടുന്നത് മറ്റൊന്ന്. ഒരിക്കല്‍ അവിടെ വച്ച് ലേബര്‍ ഓഫിസര്‍ ഞങ്ങളുടെ മസ്റ്റ് റോള്‍ കാണിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലാകുന്നത്. ഞങ്ങളതു പറഞ്ഞപ്പോള്‍, അതൊക്കെ എനിക്കറിയാം എന്നുപറഞ്ഞ് ആ സാറ് അതടച്ചുവച്ചു. പതിനായിരവും പന്ത്രാണ്ടായിരവുമൊക്കെയാണ് ലേബര്‍ ഓഫിസില്‍ ജീവനക്കാരുടെ ശമ്പളമായി കാണിച്ചിരിക്കുന്നത്. അതുപോലെ ഹോസ്റ്റലിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് വനിത സെല്ലില്‍ പരാതി കൊടുത്തു. അവര്‍ വന്ന് പരിശോധിച്ചശേഷം പറഞ്ഞത്, ഇവിടെ നിങ്ങള്‍ക്ക് എന്ത്കുഴപ്പം, നല്ലസൗകര്യങ്ങളുണ്ടല്ലോ എന്നാണ്. ലേബര്‍ ഓഫിസില്‍ ഉള്ളവരാണെങ്കിലും വനിതാ സെല്ലുകാരാണെങ്കിലും, അവരൊക്കെ സ്ഥാപനത്തിന് അനുകൂലമായേ സംസാരിക്കൂ. പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയുമൊക്കെ ഡ്രസ്സുകള്‍ ഫ്രീ ആയി വാങ്ങിക്കൊണ്ടുപോകുന്നവര്‍ക്ക് അതിന്റെ കൂറുണ്ടാകുമല്ലോ.

മനുഷ്യത്വം ഇല്ലാത്ത പ്രതികാരം
അന്ന് എനിക്കൊപ്പം ഇറങ്ങി നിന്ന പതിമൂന്നു പെണ്‍കുട്ടികളോട് തീര്‍ത്ത പ്രതികാരമാണ് ഇപ്പോഴത്തെ സമരത്തിന്റെ കാരണം. അവര്‍ താമസിച്ച മുറിയുടെ വാതില്‍ തട്ടി തുറന്ന് വാര്‍ഡനും കുറെ ആണുങ്ങളും ചേര്‍ന്ന് മീറ്റിംഗ് ഉണ്ടെന്നും എത്രയും വേഗം പുറത്തിറങ്ങിപ്പോകാനും ആവശ്യപ്പെടുകയായിരുന്നു. ആ കുട്ടികള്‍ രാവിലെ വസ്ത്രം മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. സാരിയുടുക്കാന്‍ പോലും അനുവദിക്കാതെ പാവാടയും ബ്ലൗസും മാത്രം ഇട്ടുനില്‍ക്കുന്ന വേഷത്തിലാണ് അതുങ്ങളെ ഇറക്കി വിട്ടത്. തലേദിവസം രാത്രി പത്തരവരെ ആ സ്ഥാപനത്തിനുവേണ്ടി പണിയെടുത്ത കുട്ടികളാണ്. മാത്രവുമല്ല അവരുടെ വീട്ടില്‍ വിളിച്ച്, നിങ്ങളുടെ പിള്ളേര്‍ക്ക് ഇനിയിവിടെ ജോലിയില്ലെന്നും അവരെ റോഡില്‍ ഇറക്കി നിര്‍ത്തിയിട്ടുണ്ടെന്നും വേണമെങ്കില്‍ വിളിച്ചുകൊണ്ടുപോയ്‌ക്കോളാനും ഇവര്‍ പറഞ്ഞിരുന്നു. തലേന്നു രാത്രി തന്നെ കാഞ്ഞിരപ്പള്ളിയലും പെരുന്തല്‍മണ്ണയിലുമുള്ള ഷോറൂമുകളില്‍ നിന്ന് അവര്‍ പകരം ആളുകളെ കൊണ്ടുവന്നു നിര്‍ത്തുകയും ചെയ്തിരുന്നു. ആ കുട്ടികളെ അപമാനിച്ച് ഇറക്കി വിടാനായിരുന്നു അവരുടെ ഉദ്ദേശം.

ആണുങ്ങളടക്കമുള്ളവരുടെ മുന്നില്‍ക്കൂടി ആ പെണ്‍കുട്ടികള്‍ക്ക് ഇറങ്ങിപ്പോകേണ്ടി വന്നൂ. ബാക് ഡോറിനു പുറകിലെ സ്റ്റെപ്പില്‍ നിന്നാണ് ആ കുട്ടികള്‍ സാരിയുടുത്തത്. പെണ്‍കുട്ടികളെ ഇങ്ങനെ അപമാനിച്ചാണോ പക വീട്ടുന്നത്? ഞങ്ങള്‍ വരുമ്പോള്‍ കാണുന്നത് ഈ കുട്ടികള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നതാണ്. ഇതിലൊരു നടപടിയുണ്ടാകണം എന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ അറുപത്തിനാലുപേര്‍ പുറത്തിറങ്ങി സമരം ആരംഭിച്ചത്. സമരത്തിന് യൂണിയന്റെ പിന്തുണയും കിട്ടി. ഇതില്‍ എന്ത് അനാവശ്യമാണ് ഞങ്ങള്‍ കാണിച്ചത്. നിങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഇതുപോലെ അപമാനം വന്നതെങ്കില്‍ സഹിക്കമോ? അതിനെതിരെ പ്രതികരിച്ചത് തെറ്റാണോ? ന്യായം ആരുടെ ഭാഗത്താണെന്ന് നിങ്ങള്‍ തന്നെ പറയൂ…

അവര്‍ കാണിച്ച ക്രൂരതയ്ക്ക് സമാധാനം പറയുകയും ഒപ്പം ഞങ്ങളുടെ അവകാശങ്ങള്‍ അനുവദിച്ചു കിട്ടുകയും വേണം. അതിനുവേണ്ടി എത്രദിവസം വേണമെങ്കിലും വെയിലും മഴയും കൊണ്ട് ഞങ്ങള്‍ സമരം ചെയ്യും.

ഒരു സ്ഥാപനം പൂട്ടാനോ അവരുടെ കച്ചവടം തകര്‍ക്കാനോ ഞങ്ങള്‍ ശ്രമിക്കുന്നില്ല. വെറും സാധാരണക്കാരായ കുറച്ചു പെണ്ണുങ്ങള്‍ ശ്രമിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതുമല്ല സീമാസ് പോലൊരു സ്ഥാപനത്തെ. ഇവിടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. കട അടച്ചുപൂട്ടിയാണ് അവരതിനെ തോല്‍പ്പിക്കാന്‍ നോക്കുന്നതെങ്കില്‍ അതവരുടെ ഇഷ്ടം, പക്ഷേ തോല്‍ക്കാന്‍ ഞങ്ങള്‍ക്കും മനസ്സില്ലാ…

ആലപ്പുഴ സീമാസിലെ സമരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവര്‍ക്കും പറയാനുള്ളത് അതുപോലെ തന്നെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ ആരുടെ ഭാഗത്താണ് ന്യായമെന്നത് തീരുമാനിക്കേണ്ടത് സമൂഹമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


രാകേഷ് നായര്‍ 

ആലപ്പുഴ സീമാസിലെ തൊഴിലാളി സമരത്തെക്കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച മുന്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം- സംസാരിച്ചാലും ലിഫ്റ്റില്‍ കയറിയാലും പിഴ; ആലപ്പുഴ സീമാസില്‍ നടക്കുന്ന തൊഴിലാളി പീഢനങ്ങള്‍

 

ആലപ്പുഴ സീമാസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ അഞ്ചുദിവസം പിന്നിടുന്ന തൊഴിലാളി സമരത്തെ തുടര്‍ന്ന് സ്ഥാപനം അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നു. ഗൂഢലക്ഷ്യങ്ങളോടെ അനാവശ്യമായി നടത്തുന്നൊരു സമരം സ്ഥാപനത്തെ തകര്‍ക്കുകയും തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ വരെ ജീവന് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തിലേക്ക് വരാന്‍ ഭയപ്പെടുകയും ചെയ്യുന്നൊരു അവസ്ഥയില്‍ സ്ഥാപനം അടച്ചിടാതെ മറ്റമാര്‍ഗങ്ങളില്ലെന്നാണ് സീമാസ് അധികൃതര്‍ പറയുന്നത്.

ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണോ ഈ സ്ഥാപനത്തില്‍ ഉള്ളത്? അനാവശ്യമായൊരു സമരത്തിലൂടെ ഒരു തൊഴിലിടംകൂടി പൂട്ടുകയാണോ? അതോ തൊഴിലാളികളെ വഞ്ചിക്കാനുള്ള തൊഴില്‍ ഉടമകളുടെ അടവോ ഈ അടച്ചുപൂട്ടല്‍? ഇരുപക്ഷത്തിനും പറയാനുള്ളത്…

സമരമല്ല, ഇത് അക്രമം
അറുപത്തിനാലോളം വനിത ജീവനക്കാര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടത്തിവരുന്ന സമരം തീര്‍ത്തും അനാവശ്യവും സ്ഥാപനത്തെ തകര്‍ക്കുന്നതിനുമായിട്ടുള്ളതാണെന്നാണ് സീമാസിന്റെ പ്രതിനിധിയായ (അങ്കമാലി ഷോറൂമിന്റെ ജനറല്‍ മാനേജര്‍) നജീബ് പറയുന്നത്.

പലയിടങ്ങളിലായി പതിനഞ്ചോളം ഷോറൂമുകളുള്ള ഒരു വസ്ത്രവ്യാപാരസ്ഥാപനമാണ് സീമാസ്. മറ്റിടങ്ങളിലൊന്നുമില്ലാത്ത പ്രശ്‌നങ്ങള്‍ ആലപ്പുഴയില്‍, അതും ഒരു വിഭാഗം ജീവനക്കാര്‍ക്കു മാത്രമായി ഉണ്ടാകുന്നു എന്നു പറയുന്നതിന് കാരണമെന്താണ്? ജീവനക്കാരോടുള്ള മാനേജ്‌മെന്റിന്റെ സമീപനം നല്ല രീതിയില്‍ അല്ലായിരുന്നുവെങ്കില്‍ ബാക്കിയുള്ള ഷോറൂമുകളിലെ ജീവനക്കാരും സമരത്തിനിറങ്ങണ്ടേ? അപ്പോള്‍ ആലപ്പുഴയില്‍ മാത്രം അത്തരമൊരു സമരം നടക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഗൂഢതാല്‍പര്യങ്ങളുണ്ട്. അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും അതില്‍ പങ്കുകാണും. എന്തായാലും അവരുടെ ശ്രമം വിജയിച്ചു, ആലപ്പുഴയിലെ ഷോപ്പ് അടച്ചിടാനാണ് ഇപ്പോഴത്തെ തീരുമാനം.

ഇപ്പോള്‍ ഇവിടെ നടന്നു വരുന്നതിനെ സമരം എന്നല്ല പറയേണ്ടത്. തൊഴിലാളികള്‍ ഉന്നയിച്ച ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഈ മാസം പതിനെട്ടാം തീയതി ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച വച്ചിരുന്നതാണ്. അതിനുപോലും കാത്തുനില്‍ക്കാതെ പെട്ടെന്നൊരു സമരം ഉണ്ടാക്കുകയാണ് അവര്‍ ചെയ്തത്. അതും ഏതാനുംപേര്‍ മാത്രം. പുറത്തു സമരം ചെയ്യുന്നവരെക്കാള്‍ കൂടുതല്‍, എണ്‍പത്തിയഞ്ചോളം പേര്‍, അവര്‍ക്കൊപ്പം പോകാതെ സ്ഥാപനത്തിനായി ജോലി ചെയ്യാന്‍ തയ്യാറായിരുന്നു. പക്ഷെ സമരമെന്ന പേരില്‍ അവര്‍ നടത്തിയത് അക്രമമാണ്.

തോമസ് ഐസക് ഭീഷണിപ്പെടുത്തി, ഡിവൈഎഫ്‌ഐക്കാര്‍ കസേരയ്ക്ക് അടിച്ചു
സമരമെന്ന പേരില്‍ നടത്തുന്നത് അക്രമമാണ് എന്നതിന് തെളിവായിരുന്നു, കടയ്ക്ക് അകത്തു കയറി അവര്‍ നടത്തിയ പരാക്രമങ്ങള്‍. ഡിവൈഎഫ്‌ഐക്കാര്‍ ഞങ്ങളുടെ ഒരു ജീവനക്കാരന്റെ തലയ്ക്ക് കസേര ഉപയോഗിച്ച് തല്ലി. സമരക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ കടയ്ക്കുള്ളില്‍ നാശനഷ്ടം വരുത്തി. തോമസ് ഐസക് എം എല്‍ എ അകത്തുകയറിവന്നു ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഈ ബഹളങ്ങളൊക്കെ കണ്ടു ഭയന്ന ജീവനക്കാര്‍ അന്നു രാത്രി തന്നെ അവരവരുടെ വീട്ടിലേക്കു പോയി. ഇനിയിവിടെ വന്നു ജോലി ചെയ്യാന്‍ അവര്‍ക്കു പേടിയാണെന്നും മറ്റേതെങ്കിലും ഷോറൂമിലേക്ക് മാറ്റണമെന്നും അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഇതൊക്കെയാണോ സമരം? കടയിലേക്ക് വരുന്ന കസ്റ്റമേഴ്‌സിനെ തടഞ്ഞുനിര്‍ത്തുന്നവിധമാണ് സമരക്കാരുടെ നില്‍പ്പ്. ഞങ്ങളുടെ കച്ചവടവും മുടക്കി, ജീവനക്കാരെ ഭയപ്പെടുത്തി ഓടിച്ചുവിടുകയും ചെയ്തു. അങ്ങിനെയുള്ളിടത്ത് ഞങ്ങള്‍ എങ്ങനെ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകും? ഇത്രയും ദിവസമായിട്ട് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്കുപോലും അവര്‍ തയ്യാറായിട്ടില്ല. അവര്‍ക്കപ്പോള്‍ സംരക്ഷിക്കേണ്ടത് ചില താല്‍പര്യങ്ങളാണ്.

വളരെ സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലമാണ് ആലപ്പുഴ, കടപ്പുറം മേഖലയിലും കുട്ടനാട്ടിലുമൊക്കെയുള്ള പാവപ്പെട്ടവരാണ് സീമാസിന്റെ കസ്റ്റമേഴ്‌സിലധികവും. അതുകൊണ്ട് തന്നെ നിസ്സാരമായ ലാഭമെടുത്തുമാത്രമാണ് ഞങ്ങള്‍ കച്ചവടം ചെയ്യുന്നത്. അങ്ങനെയുള്ളൊരിടത്ത് മുപ്പത്തിയയ്യായിരവും നാല്‍പ്പതിനായിരവുമൊക്കെ തൊഴിലാളികള്‍ ബോണസ് ചോദിച്ചാല്‍ എങ്ങനെ നല്‍കാനാവും? ഈ വര്‍ഷം അത്രയും കൊടുത്താല്‍ അടുത്തവര്‍ഷം അതിന്റെ പത്തുശതമാനമെങ്കിലും കൂട്ടിക്കൊടുക്കാന്‍ അവര്‍ ആവശ്യപ്പെടും. ബോണസ് കൊടുക്കുന്നില്ല, ശമ്പളം കൊടുക്കുന്നില്ലെന്നൊക്കെയാണ് അവര്‍ പറയുന്നത്. ലോക്കല്‍ സ്റ്റാഫിന് (വന്നുപോകുന്നവര്‍) 7,500 രൂപ കൊടുക്കുന്നുണ്ട്. രാവിലെ 9.15 ന് കയറിയാല്‍ രാത്രി ഏഴ് അല്ലെങ്കില്‍ ഏഴരയ്ക്ക് വീട്ടില്‍ പോകാം. ദൂരെയുള്ളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏഴായിരത്തി അഞ്ഞൂറു രൂപയ്ക്ക് പുറമെയാണ് താമസവും ഭക്ഷണവും നല്‍കുന്നത്. കൂടാതെ ഇവര്‍ക്ക് ചികിത്സ തേടേണ്ടിവരുന്ന ഘട്ടംവന്നാല്‍ അതിനും മാനേജ്‌മെന്റ് സഹായം നല്‍കുന്നുണ്ട്. ഇതൊക്കെയല്ലേ ഏതൊരു സ്ഥാപനവും ചെയ്യേണ്ട തൊഴിലാളി സേവനം. മാന്യമായ ശമ്പളവും മറ്റ് സൗകര്യങ്ങളും കൊടുത്തിട്ടും ഞങ്ങള്‍ പീഢിപ്പിക്കുന്നുവെന്ന് പറയുന്നതില്‍ എന്ത് വാസ്തവമാണ് ഉള്ളത്? തൊഴിലാളികള്‍ക്ക് വേണ്ടി നില്‍ക്കുന്നുവെന്നു പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു തൊഴിലിടംകൂടി പൂട്ടിക്കുകയല്ലേ ചെയ്തിരിക്കുന്നത്. ആര്‍ക്കാണ് ഇതുമൂലം നഷ്ടം വന്നിരിക്കുന്നതെന്നു കൂടി മനസ്സിലാക്കണം. 

തൊഴിലാളികളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് യൂണിയന്‍ ശ്രമിക്കുന്നത്
സീമാസ് മാനേജ്‌മെന്റ് നടത്തുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമണെന്നാണ് സി ഐ ടി യു സംസ്ഥാന കമ്മറ്റിയംഗവും സീമാസിലെ തൊഴിലാളി യൂണിയന്റെ പ്രതിനിധിയുമായ പിപി ചിത്തരഞ്ജന്‍ പറയുന്നത്.

അറുപത്തിനാലോളം സ്ത്രീ ജീവനക്കാരാണ് അവിടെ സമരം ചെയ്യുന്നത്. അവര്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും വേദനാജനകമായവയാണ്. വര്‍ഷങ്ങളോളം മാനേജ്‌മെന്റിന്റെ പീഢനങ്ങള്‍ ഏല്‍ക്കുകയാണ്. സഹികെട്ടപ്പോഴാണ് അവര്‍ യൂണിയനുമായി സഹകരിക്കാന്‍ തീരുമാനിക്കുന്നത്. മാനേജ്‌മെന്റിനെതിരെ പ്രതികരിച്ചുകൊണ്ട് അവര്‍ പുറത്തിറങ്ങിയപ്പോള്‍ അവര്‍ക്ക് പൂര്‍ണപിന്തുണ കൊടുക്കേണ്ട ബാധ്യത യൂണിയനും പാര്‍ട്ടിക്കുമുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാനാണ് ഞങ്ങളുടെ ശ്രമം, സ്ഥാപനം പൂട്ടിക്കാനല്ല. അത്തരത്തില്‍ യാതൊരു ശ്രമവും കമ്യൂണിസ്റ്റ് പ്രസ്ഥാനം കൈക്കൊള്ളുകയുമില്ല. പക്ഷെ, യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവച്ചുകൊണ്ട് നിസ്സഹകരണത്തോടെ മാറിനില്‍ക്കാനാണ് ശ്രമമെങ്കില്‍ അതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും. കഴിഞ്ഞ ദിവസം നടന്ന അറസ്റ്റ് നാടകം തന്നെ സീമാസ് ഉടമകള്‍ ഈ സമരം തകര്‍ക്കാന്‍ നടത്തുന്ന നെറികേടുകള്‍ക്ക് ഉദാഹരണമാണ്. സ്ത്രീകള്‍ മാത്രമുള്ള സമയം നോക്കിയാണ് സ്ഥാപനത്തിലെ മാനേജ്‌മെന്റ് അനുകൂലിയായ ഒരാള്‍ പൊലീസില്‍ ഫോണ്‍ ചെയ്തത് ഇവരെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. കസ്റ്റമേഴ്‌സിനെ തടയുന്നുവെന്നായിരുന്നു പരാതി. ആ സത്രീകള്‍ ഒരാള്‍ക്കുപോലും ബുദ്ധിമുട്ടുണ്ടാക്കാതെയാണ് സമരം ചെയ്യുന്നതെന്ന് സീമാസിന്റെ മുന്നിലൂടെ പോകുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. തികച്ചും അന്യായമായ രീതിയില്‍ ആ സ്ത്രീ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് വാനില്‍ കുത്തിനിറച്ചു കൊണ്ടുപോവുകയായിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ തൊഴിലാളികളെ സംരക്ഷിക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടമയാണ് ഞങ്ങളവിടെ കാണിച്ചത്. ഏതു പാര്‍ട്ടിക്കാരനാണ് കടയ്ക്കകത്ത് കയറി അക്രമം കാണിച്ചെന്നു അവര്‍ പറയുന്നത്? തോമസ് ഐസക് എം എല്‍ എ ആരെയാണ് ഭീഷണിപ്പെടുത്തിയത്? ഇതിനൊക്കെ തെളിവുണ്ടെങ്കില്‍ അവര്‍ പരാതി നല്‍കാത്തതെന്തേ? 

ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് മാനേജ്‌മെന്റ് പ്രതിനിധി പറയുന്നത്. അതുതന്നെ അവാസ്തവമായ ഒന്നാണ്. യൂണിയന്റെ നേതൃത്വത്തില്‍ വിളിച്ച ഒരു ചര്‍ച്ചയില്‍ പോലും സീമാസിന്റെ മുതലാളിയോ ബന്ധപ്പെട്ടവരോ സഹകരിക്കുന്നില്ല. തൊഴിലാളികള്‍ പറയുന്ന കാര്യങ്ങളെല്ലാം നിഷേധിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ പോലും തയ്യാറാകത്തവരാണ് അവര്‍. ഈ ഷോപ്പ് പൂട്ടാമെന്നാണ് തന്റെ മക്കള്‍ പറയുന്നതെന്നാണ് അതിന്റെ ഉടമ പറയുന്നത്. അവര്‍ക്കുവേണ്ടെങ്കില്‍ പൂട്ടട്ടെ, പക്ഷെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അവര്‍ പരിഹരിച്ചേ മതിയാകൂ.

ലേബര്‍ ഓഫിസര്‍ക്ക് പറയാനുള്ളത്
സീമാസിലെ തൊഴില്‍ പ്രശ്‌നങ്ങളെ കുറിച്ച് പലതവണ ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് അനുകൂലമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സമരക്കാരുടെ ആരോപണത്തെ നേരിടുകയാണ് ആലപ്പുഴ ജില്ല ലേബര്‍ ഓഫീസ്. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ ആക്ഷേപത്തിനും അടിസ്ഥാനമില്ലെന്നാണ് ലേബര്‍ ഓഫീസറായ ഹരികുമാര്‍ പറയുന്നത്.

ഇപ്പോള്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമകളും യൂണിയന്‍ നേതാക്കളുമായി ഒരു സംയുക്ത ചര്‍ച്ച ആഗസ്ത് 12നു നിശ്ചയിച്ചിരുന്നെങ്കിലും, ഉടമയ്ക്ക് ചില ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച നടന്നില്ല. ഇതേ തുടര്‍ന്ന്, യൂണിയനും സ്ഥാപന അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി അതിന്റെ തീരുമാനം ലേബര്‍ ഓഫിസില്‍ അറിയിക്കാനാണ് പറഞ്ഞിരിക്കുന്നത്. നിലവില്‍ ജീവനക്കാരില്‍ നിന്ന് അവരുടെ വേതനവര്‍ദ്ധനവുമായി ബന്ധപ്പെട്ട് പരാതിയാണ് കിട്ടിയിരിക്കുന്നത്. ഇതിനു മുമ്പും തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ല എന്ന പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് അമ്പതോളം തൊഴിലാളികള്‍ക്ക് മിനിമം വേതനം കൊടുക്കാന്‍ തീരുമാനം ഉണ്ടാക്കുകയും, അരിയേഴ്സ് ഉള്‍പ്പടെ ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. യൂണിയന്‍ രൂപീകരണത്തിനുമൊക്കെ മുമ്പാണ് ഇത് നടന്നത്. നിലവിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. സ്ഥാപനം പൂട്ടുകയാണെങ്കില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടണം. തൊഴിലാളികളുടെ പി എഫ്, ഈ എസ് ഐ എന്നിവ അടയ്ക്കുന്നുണ്ടെന്ന് ഹൈപ്പോത്തറ്റിക്കലായി പറഞ്ഞാല്‍ പോര, കൃത്യമായി അടയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ വിഹിതം തൊഴിലാളികള്‍ക്ക് കിട്ടും– ഹരികുമാര്‍ പറയുന്നു.

തൊഴിലാളികളെ സംരക്ഷിക്കുന്നുവെന്നു പറയുന്നുവരോട് പറയാനുള്ളത്
സ്വാര്‍ത്ഥതാല്‍പര്യങ്ങളോടെ ഏതാനുംപേര്‍ ചേര്‍ന്ന് നടത്തുന്ന സമരം എന്ന മാനേജ്മന്റ് ആക്ഷേപത്തിനോട് സമരക്കാരില്‍ ഒരാളായ ഫിലോമിന പ്രതികരിക്കുന്നു. 

ഏതാനുംപേര്‍ ചേര്‍ന്നു നടത്തുന്ന സമരമെന്ന് അവര്‍ പുച്ഛിക്കുന്നു, എണ്‍പത്തിയഞ്ച് പേര്‍ അവര്‍ക്കായി ജോലി നോക്കുന്നു എന്നും പറയുന്നു. ഈ സ്ഥാപനത്തിലെ വാച്ച്മാന്‍ തൊട്ട് കാന്റീന്‍ ജീവനക്കാരന്‍വരെ ആകെയുള്ളത് 120 പേരാണ്. അതില്‍ 64 പേരാണ് സമരം ചെയ്യുന്നത്. 120 ല്‍ 64 പേര്‍ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ പിന്നെയും 85 പേര്‍ ജോലി ചെയ്യാനുണ്ട് എന്നു പറയുന്നതില്‍ എന്തു സത്യമാണുള്ളത്? ഏതാണ്ട് 30 പേര്‍ മാത്രമാണ് ഇപ്പോള്‍ സെയ്ല്‍സില്‍ ഉള്ളത്. അവരെല്ലാം തന്നെ പുതിയതായി വന്ന കുട്ടികളും. ഒരു സ്ഥാപനത്തിലേക്ക് പുതിയതായി ജോലിക്കുവരുന്നവരെ ആ സ്ഥാപനം എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുന്നതെന്ന് അറിയാല്ലോ. അവര്‍ക്ക് ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ശരിക്കുള്ള അറിവില്ല. അതെല്ലാം അനുഭവിച്ചത് ഞങ്ങളാണ്. അതെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് അവര്‍ പറയുന്നത്. സീമാസിന്റെ ഉടമ കുഞ്ഞുമുഹമ്മദും ഇവിടുത്തെ ജനറല്‍ മാനേജര്‍ ഫൈസലും പാര്‍ട്ടി ഓഫിസില്‍ വിളിച്ച ചര്‍ച്ചയില്‍ പറയുന്നതും ഇതൊക്കെയാണ്. എനിക്കൊന്നും അറിയില്ല എന്ന പാട്ടാണ് മുതലാളി പാടുന്നത്. തന്റെ സ്ഥാപനത്തില്‍ നടക്കുന്ന ഒരുകാര്യങ്ങളെക്കുറിച്ചും അറിയാത്തൊരാളാണോ അതിന്റെ ഉടമ? 

തൊഴിലാളികളെ സ്‌നേഹിക്കുന്ന വിധം
12മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് നാലായിരത്തി അഞ്ഞൂറും ഏഴായിരവുമൊക്കെ ശമ്പളം കൊടുക്കുന്നതാണോ ഇവരുടെ തൊഴിലാളി സ്‌നേഹം? കഷ്ടപ്പെടാന്‍ തയ്യാറാണ് ഞങ്ങള്‍, പക്ഷെ അതിനൊപ്പം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ക്രൂരമായ പ്രവര്‍ത്തികള്‍ സഹിക്കേണ്ടിയും വരുമ്പോഴോ? ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവുമൊക്കെ കൊടുക്കുന്നുണ്ടല്ലോ എന്നാണ് വേറൊരു ന്യായം പറച്ചില്‍. അതിനെ എങ്ങനെ ഹോസ്റ്റല്‍ എന്നു വിളിക്കും? ഏറ്റവും മുകളിലത്തെ നിലയില്‍ പലകയടിച്ച്, ഗാര്‍ഡനിലൊക്കെ കെട്ടുന്നതരം നെറ്റ് കൊണ്ട് മറച്ച പട്ടിക്കൂടുപോലുള്ള സ്ഥലമാണ് അവര്‍ പറയുന്ന ഹോസ്റ്റല്‍. നാല്‍പ്പത് കുട്ടികള്‍ അതിനകത്ത് താമസിക്കുന്നുണ്ട്. ഒരു റൂമില്‍ പതിനൊന്നുപേരാണ്! അഞ്ച് കട്ടിലും. ആകെയുള്ളത് നാല് ശൗചാലയം. കുളിക്കാനും ബാക്കി കാര്യങ്ങള്‍ക്കെല്ലാം ഇതുതന്നെ ഉപയോഗിക്കണം. രാവിലെ നാലു മണിക്കെങ്കിലും എഴുന്നേറ്റാല്‍ മാത്രമാണ് ഒമ്പതേകാലിനു കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഷോപ്പില്‍ കയറാന്‍ കഴിയൂ. രാത്രി പത്തുപത്തരയെങ്കിലും ആകും ഈ കൂട്ടികള്‍ റൂമില്‍ തിരിച്ചെത്താന്‍. പിന്നെ ഭക്ഷണം കഴിച്ച് കിടന്നിട്ട് രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കുകയും വേണം. ഭക്ഷണത്തിന്റെ കാര്യം പറയണ്ട, രാവിലെ വന്ന് ഒരാള്‍ വച്ചിട്ടുപോകുന്ന ചോറാണ് രാത്രിയിലും ഇവര്‍ക്ക് കഴിക്കേണ്ടത്. ഇത്രയും സമയമാകുമ്പേഴേക്കും വെള്ളം കെട്ടി ചീത്തയായിരിക്കും. വേണ്ടാത്തവര്‍ കഴിക്കണ്ടാ, എന്നാണ് പരാതിയെന്തെങ്കിലും പറഞ്ഞാലുള്ള മറുപടി.

ജീവനക്കാരുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ കരുതലുള്ളവരാണ് മാനജ്‌മെന്റ് എന്നു വലിയവായില്‍ പറയുന്നുണ്ടല്ലോ. ഇവര്‍ എന്താണ് ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത്? ഞങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാല്‍, ഒന്നു തളര്‍ന്നു വീണാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഞങ്ങള്‍ തന്നെ കാശ് ചെലവാക്കണം. വീട്ടില്‍പോയി വരുന്നവര്‍ അവരവരുടെ കൈയില്‍ കരുതുന്ന പത്തോ ഇരുപതോ രൂപ പിരിച്ചെടുത്താണ് ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒന്നന്വേഷിച്ചാല്‍ മനസ്സിലാകും, ഇവിടെ നിന്ന് എത്രകുട്ടികളാണ് തലവേദനയും ക്ഷീണവുമൊക്കെയായി അവിടെ എത്തുന്നതെന്ന്. ആരെങ്കിലും ജോലിക്കിടയില്‍ തളര്‍ന്നുവീണാല്‍ ഉടനെ മാനോജറും മറ്റും ഞങ്ങളോട് ചോദിക്കുന്നത് അയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിങ്ങളുടെ കൈയില്‍ കാശുണ്ടോ എന്നാണ്. വയ്യാത്തൊരു കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടു വന്നാല്‍ ആ കുട്ടിയെ റസ്റ്റ് എടുക്കാന്‍ ഹോസ്റ്റല്‍ റൂമില്‍ പോകാന്‍ സമ്മതിക്കില്ല. വേറൊരു ചെറിയ മുറിയുണ്ട്, അതില്‍ ഒരു പ്ലാസ്റ്റിക് പായ വിരിച്ചു കിടത്തും. പിറ്റേദിവസം ജോലിക്ക് ഹാജരായിക്കോളണം. ഇല്ലെങ്കില്‍ ശമ്പളം പിടിക്കും. എങ്ങനെയെല്ലാം ഞങ്ങളുടെ കൈയില്‍ നിന്ന് അങ്ങോട്ട് കാശ് പിടിക്കാമെന്നാണ് മാനേജമെന്റ് നോക്കുന്നത്. യൂണിഫോം ഇല്ലെങ്കില്‍, ടാഗ് ഇട്ടില്ലെങ്കില്‍, പരസ്പരം സംസാരിച്ചാല്‍, ലിഫ്റ്റില്‍ കയറിയാല്‍, താമസിച്ചു വന്നാല്‍; ഇതിനൊക്കെ ഞങ്ങള്‍ ഫൈന്‍ കൊടുക്കണം.

മാസാമാസം മുതലാളി വരാറുണ്ട്. ഇന്നേവരെ ഞങ്ങള്‍ ജോലിക്കാരോട് കാര്യങ്ങള്‍ അന്വേഷിക്കുകയോ, ആവശ്യങ്ങള്‍ ചോദിച്ചറിയുകയോ ചെയ്തിട്ടില്ല. എന്തെങ്കിലും തെറ്റുകണ്ടാല്‍ വഴക്കു പറയാന്‍ ഒരു മടിയും കാണിക്കില്ല. തൊഴിലാളികളുടെ കഷ്ടപ്പാടിന്റെ ഒരു പങ്കുകൂടിയാണ് അയാളുടെ പെട്ടിയില്‍ വീഴുന്നത്. നിസാര ലാഭമേ കിട്ടുന്നൂള്ളൂവെന്നല്ലേ പറയുന്നത്. ദിവസനേ 25 ലക്ഷത്തിനടുത്ത് കച്ചവടം നടക്കുന്നയിടമാണ് ആലപ്പുഴ സീമാസ്. ആലപ്പുഴയില്‍ ഇപ്പോള്‍ ഏറ്റവുമധികം കസ്റ്റമേഴ്‌സ് വരുന്ന സ്ഥലവും ഇതാണ്. ഹര്‍ത്താല്‍ ദിവസംപോലും വൈകിട്ട് ആറുമണി കഴിഞ്ഞാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളെ നിര്‍ത്തി കടതുറക്കും. ആറുലക്ഷംവരെ ഹര്‍ത്താല്‍ ദിനത്തില്‍ വരുമാനം വരാറുണ്ട്. ഇതില്‍ നിന്നൊന്നും ഒരു ലാഭവും മുതലാളിക്ക് കിട്ടാറില്ലേ? എങ്കിലോ, ജീവനക്കാര്‍ക്ക് ഒരു ഗുണവും കിട്ടാറുമില്ല. മുപ്പത്തിയയ്യായിരവും നാല്‍പ്പതിനായിരവുമൊക്കെ ബോണസ് ചോദിച്ചെന്നു പറഞ്ഞാല്‍, എന്ത് മറുപടി പറയണം? ഏഴായിരം രൂപ ശമ്പളം വാങ്ങുന്നൊരാള്‍ മുപ്പതിനായിരം രൂപ ബോണസ് ചോദിക്കുമോ? കൂടിവന്നാല്‍ ആറായിരം രൂപ, അതും അഞ്ചുവര്‍ഷമൊക്കെ ഇവിടെ നില്‍ക്കാന്‍ തുടങ്ങിയവര്‍ക്ക് മാത്രം. ഒരു മാസത്തെ ശമ്പളമെങ്കിലും ബോണസായി തരണമെന്നുമാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അത്രയും തന്നെന്നു കരുതി ഒരു നഷ്ടവും സീമാസിനുണ്ടാവില്ല.

പിന്നെയവര്‍ പറയുന്നു, ഇവിടെ മാത്രമെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുള്ളൂവെന്ന്. കഴിഞ്ഞദിവസം കാഞ്ഞിരപ്പിള്ളിയിലെ ഷോറൂമില്‍ ഉള്ളവര്‍ വിളിച്ചിരുന്നു, ധൈര്യത്തോടെ മുന്നിട്ടിറങ്ങാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവിടെയും ഇതുപോലെ സമരം തുടങ്ങുമായിരുന്നുവെന്ന്. സീമാസിന്റെ എല്ലാ ഷോറൂമുകളിലും ഇതേ പ്രശ്‌നങ്ങളുണ്ട്. അതൊക്കെയവര്‍ മൂടിവയ്ക്കുകയാണ്. തൊഴിലാളികള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. അവരുടെ ഇഷ്ടക്കാരെ കൊണ്ടാണ് ഒരു പ്രശ്‌നവുമില്ല എന്നു പറയിപ്പിക്കുന്നത്. ഞങ്ങള്‍ ഈ ഷോപ്പിലെ മറ്റുജീവനക്കാരെ മര്‍ദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമൊക്കെ അവര്‍ പറയുന്നു. അങ്ങനെ നടന്നെങ്കില്‍ എന്തുകൊണ്ടവര്‍ പൊലീസില്‍ പരാതിപ്പെട്ടില്ല. ഈ സ്ഥാപനത്തിന്റെ പുറത്തുതന്നെ എപ്പോഴും വനിതാപൊലീസ് കാണുമല്ലോ. അവരോട് ചെന്ന് പരാതിപ്പെടാന്‍ വയ്യാരുന്നോ? മാനേജ്‌മെന്റ് പറഞ്ഞുകൊടുത്തതുപോലെ പറയാന്‍ ചിലരുണ്ട്. അവരില്‍ ഒരാളാണ് കഴിഞ്ഞദിവസം ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പാര്‍ട്ടിക്കാരൊക്കെ മാറിയ സമയത്ത് പൊലീസിനെ വിളിച്ചതും.

യൂണിയനില്‍ ചേരാന്‍ കാരണം
വൈകിട്ട് അഞ്ചുമണിക്കാണ് ഞങ്ങള്‍ക്കു ചായ കുടിക്കാനുള്ള സമയം. ബാക് ഡോറിനു പുറത്ത് സ്റ്റെപ്പില്‍ കൊണ്ടുവന്നുവയ്ക്കും. അവിടെ നിന്നുവേണം കുടിക്കാന്‍. ഒരുദിവസം അഞ്ചുമണിയായപ്പോള്‍ ചായ വന്നോയെന്നു നോക്കാന്‍ ഞാന്‍ പോയി ഈ വാതില്‍ തുറന്നു. അന്നു ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു കുട്ടി വീട്ടില്‍പോയപ്പോള്‍ കൊണ്ടുവന്ന കുറച്ചു പലഹാരവും എന്റെ കൈയില്‍ ഉണ്ടായിരുന്നു. ചായ വന്നിട്ടില്ല എന്നുകണ്ടു,ആ പാലഹാരപ്പൊതി താഴെവച്ചശേഷം വാതിലടച്ചു തിരിയാന്‍ നേരത്ത് പുറകില്‍ മുതലാളി. നിനക്കിവിടെ എന്താകാര്യം? നിന്നെയെനിക്ക് നേരത്തെ തന്നെ സംശയം ഉണ്ട്, നീ ഇപ്പോള്‍ തന്നെ ഇവിടെ നിന്ന് ഇറങ്ങിപ്പോണം എന്നു പറഞ്ഞ് എന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി. നീ എന്നല്ലാതെ ഞങ്ങളെ അയാള്‍ വിളിക്കാറില്ല. കസ്റ്റമേഴ്‌സ് ഉള്ള സമയമാണ്. ഞാന്‍ എന്തു തെറ്റാണ് ചെയ്തതെന്നു ചോദിച്ചു. എന്നെ എന്തിനാണ് ഇറക്കി വിടുന്നത്? നേരത്തെയും രണ്ടുപേരെ ഇതുപോലെ കാരണമെന്നുമില്ലാതെ പറഞ്ഞുവിട്ടിട്ടുണ്ട്. മോഷണമാണ് അവര്‍ക്കെതിരെ ആരോപിക്കുന്നത്. എന്നെയും അങ്ങനെയൊരു കള്ളിയാക്കി പറഞ്ഞുവിടാനാണ് ഭാവമെങ്കില്‍ ഞാനതിന് തയ്യാറല്ലെന്നു പറഞ്ഞു. മുതലാളിയോട് കയര്‍ത്തു സംസാരിച്ചു എന്നതായി എന്റെ പേരിലുള്ള കുറ്റം. ഈ സംഭവത്തോടെയാണ് ഞാന്‍ സി ഐ ടി യു യൂണിയനുമായി ബന്ധപ്പെടുന്നതും യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചതും. പിറ്റേദിവസം പി പി ചിത്തരഞ്ജന്‍ സഖാവ് കടയിലെത്തി എന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ പുറത്തുനില്‍ക്കുകയാണ്. ഈ സമയം ഹോസ്റ്റലില്‍ താമസിക്കുന്ന പതിമൂന്നുകുട്ടികള്‍ എനിക്കൊപ്പം പുറത്തിറങ്ങി നിന്നു. എന്നെ തിരിച്ചെടുക്കാതെ അവരും ജോലിക്കു കയറില്ലെന്നു പറഞ്ഞു. ഈ സംഭവത്തിനുശേഷം ഞങ്ങള്‍ അവിടെ ഒരു യൂണിയന്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ മാനേജ്‌മെന്റിന് ഞങ്ങളോട് ശത്രുതയായി. എന്നെ എങ്ങനെയെങ്കിലും പുറത്താക്കാനുള്ള വഴികളാണ് പിന്നീടവര്‍ നോക്കിയത്.

അവിടെ നടക്കുന്ന പീഢനങ്ങളെ കുറിച്ച് പലതവണ ഞങ്ങള്‍ ലേബര്‍ ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ മസ്റ്റ് റോള്‍ ലേബര്‍ ഓഫിസില്‍ ഹാജരാക്കിയിരിക്കുന്നത് ഒന്ന്, ഞങ്ങള്‍ ഒപ്പിടുന്നത് മറ്റൊന്ന്. ഒരിക്കല്‍ അവിടെ വച്ച് ലേബര്‍ ഓഫിസര്‍ ഞങ്ങളുടെ മസ്റ്റ് റോള്‍ കാണിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലാകുന്നത്. ഞങ്ങളതു പറഞ്ഞപ്പോള്‍, അതൊക്കെ എനിക്കറിയാം എന്നുപറഞ്ഞ് ആ സാറ് അതടച്ചുവച്ചു. പതിനായിരവും പന്ത്രാണ്ടായിരവുമൊക്കെയാണ് ലേബര്‍ ഓഫിസില്‍ ജീവനക്കാരുടെ ശമ്പളമായി കാണിച്ചിരിക്കുന്നത്. അതുപോലെ ഹോസ്റ്റലിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് വനിത സെല്ലില്‍ പരാതി കൊടുത്തു. അവര്‍ വന്ന് പരിശോധിച്ചശേഷം പറഞ്ഞത്, ഇവിടെ നിങ്ങള്‍ക്ക് എന്ത് കുഴപ്പം, നല്ലസൗകര്യങ്ങളുണ്ടല്ലോ എന്നാണ്. ലേബര്‍ ഓഫിസില്‍ ഉള്ളവരാണെങ്കിലും വനിതാ സെല്ലുകാരാണെങ്കിലും, അവരൊക്കെ സ്ഥാപനത്തിന് അനുകൂലമായേ സംസാരിക്കൂ. പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയുമൊക്കെ ഡ്രസ്സുകള്‍ ഫ്രീ ആയി വാങ്ങിക്കൊണ്ടുപോകുന്നവര്‍ക്ക് അതിന്റെ കൂറുണ്ടാകുമല്ലോ.

മനുഷ്യത്വം ഇല്ലാത്ത പ്രതികാരം
അന്ന് എനിക്കൊപ്പം ഇറങ്ങി നിന്ന പതിമൂന്നു പെണ്‍കുട്ടികളോട് തീര്‍ത്ത പ്രതികാരമാണ് ഇപ്പോഴത്തെ സമരത്തിന്റെ കാരണം. അവര്‍ താമസിച്ച മുറിയുടെ വാതില്‍ തട്ടി തുറന്ന് വാര്‍ഡനും കുറെ ആണുങ്ങളും ചേര്‍ന്ന് മീറ്റിംഗ് ഉണ്ടെന്നും എത്രയും വേഗം പുറത്തിറങ്ങിപ്പോകാനും ആവശ്യപ്പെടുകയായിരുന്നു. ആ കുട്ടികള്‍ രാവിലെ വസ്ത്രം മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. സാരിയുടുക്കാന്‍ പോലും അനുവദിക്കാതെ പാവാടയും ബ്ലൗസും മാത്രം ഇട്ടുനില്‍ക്കുന്ന വേഷത്തിലാണ് അതുങ്ങളെ ഇറക്കി വിട്ടത്. തലേദിവസം രാത്രി പത്തരവരെ ആ സ്ഥാപനത്തിനുവേണ്ടി പണിയെടുത്ത കുട്ടികളാണ്. മാത്രവുമല്ല അവരുടെ വീട്ടില്‍ വിളിച്ച്, നിങ്ങളുടെ പിള്ളേര്‍ക്ക് ഇനിയിവിടെ ജോലിയില്ലെന്നും അവരെ റോഡില്‍ ഇറക്കി നിര്‍ത്തിയിട്ടുണ്ടെന്നും വേണമെങ്കില്‍ വിളിച്ചുകൊണ്ടുപോയ്‌ക്കോളാനും ഇവര്‍ പറഞ്ഞിരുന്നു. തലേന്നു രാത്രി തന്നെ കാഞ്ഞിരപ്പള്ളിയലും പെരുന്തല്‍മണ്ണയിലുമുള്ള ഷോറൂമുകളില്‍ നിന്ന് അവര്‍ പകരം ആളുകളെ കൊണ്ടുവന്നു നിര്‍ത്തുകയും ചെയ്തിരുന്നു. ആ കുട്ടികളെ അപമാനിച്ച് ഇറക്കി വിടാനായിരുന്നു അവരുടെ ഉദ്ദേശം.

ആണുങ്ങളടക്കമുള്ളവരുടെ മുന്നില്‍ക്കൂടി ആ പെണ്‍കുട്ടികള്‍ക്ക് ഇറങ്ങിപ്പോകേണ്ടി വന്നു. ബാക് ഡോറിനു പുറകിലെ സ്റ്റെപ്പില്‍ നിന്നാണ് ആ കുട്ടികള്‍ സാരിയുടുത്തത്. പെണ്‍കുട്ടികളെ ഇങ്ങനെ അപമാനിച്ചാണോ പക വീട്ടുന്നത്? ഞങ്ങള്‍ വരുമ്പോള്‍ കാണുന്നത് ഈ കുട്ടികള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നതാണ്. ഇതിലൊരു നടപടിയുണ്ടാകണം എന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ അറുപത്തിനാലുപേര്‍ പുറത്തിറങ്ങി സമരം ആരംഭിച്ചത്. സമരത്തിന് യൂണിയന്റെ പിന്തുണയും കിട്ടി. ഇതില്‍ എന്ത് അനാവശ്യമാണ് ഞങ്ങള്‍ കാണിച്ചത്. നിങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഇതുപോലെ അപമാനം വന്നതെങ്കില്‍ സഹിക്കുമോ? അതിനെതിരെ പ്രതികരിച്ചത് തെറ്റാണോ? ന്യായം ആരുടെ ഭാഗത്താണെന്ന് നിങ്ങള്‍ തന്നെ പറയൂ…

അവര്‍ കാണിച്ച ക്രൂരതയ്ക്ക് സമാധാനം പറയുകയും ഒപ്പം ഞങ്ങളുടെ അവകാശങ്ങള്‍ അനുവദിച്ചു കിട്ടുകയും വേണം. അതിനുവേണ്ടി എത്രദിവസം വേണമെങ്കിലും വെയിലും മഴയും കൊണ്ട് ഞങ്ങള്‍ സമരം ചെയ്യും.

ഒരു സ്ഥാപനം പൂട്ടാനോ അവരുടെ കച്ചവടം തകര്‍ക്കാനോ ഞങ്ങള്‍ ശ്രമിക്കുന്നില്ല. വെറും സാധാരണക്കാരായ കുറച്ചു പെണ്ണുങ്ങള്‍ ശ്രമിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതുമല്ല സീമാസ് പോലൊരു സ്ഥാപനത്തെ. ഇവിടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. കട അടച്ചുപൂട്ടിയാണ് അവരതിനെ തോല്‍പ്പിക്കാന്‍ നോക്കുന്നതെങ്കില്‍ അതവരുടെ ഇഷ്ടം, പക്ഷേ തോല്‍ക്കാന്‍ ഞങ്ങള്‍ക്കും മനസ്സില്ല…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ് നായര്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍