UPDATES

കായികം

കോച്ചാകാന്‍ രണ്ടുവരി അപേക്ഷ; ബിസിസിഐ ഞെട്ടിച്ചു വീരു

ബിസിസിഐ തന്നെ ആവശ്യപ്പെട്ടിട്ടാണു സേവാഗ് അപേക്ഷിച്ചതും

വരുന്ന പന്തുകളെല്ലാം അടിച്ചു പറത്തുക എന്നതായിരുന്നു കളിക്കളത്തിലെ വീരുവിന്റെ ശൈലി. വിരമിക്കലിനുശേഷം ആര്‍ക്കെതിരേയുമുള്ള തന്റെ വിമര്‍ശനവും പരിഹാസവും ട്വിറ്ററിലൂടെ എടുത്തടിക്കുന്നതാണ്. ഇതേ ശൈലി തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ അയച്ച അപേക്ഷയിലും കണ്ടത്. അതാകട്ടെ ബിസിസിഐയെ ഞെട്ടിച്ചിരിക്കുകയാണ്.

രണ്ടു വരി മാത്രമായിരുന്നു വീരു അയച്ച എന്നാല്‍ അതിനൊപ്പം അദ്ദേഹത്തിന്റെ ബയോഡേറ്റ ഉണ്ടായിരുന്നിമില്ല. ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉപദേശകനായിരുന്നു, ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരുമായി നല്ല പരിചയമുണ്ട്; ഇതായിരുന്നു സേവാഗിന്റെ ബയോഡാറ്റയെന്നു സുപ്രിം കോടതി നിയോഗിച്ചിരിക്കുന്ന ബിസിസഐ ഭരണസമിതിയിലെ ഒരംഗം പറഞ്ഞതായി ക്രിക്കറ്റ് നെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സേവാഗിന്റെ ഈ രീതി തങ്ങളെ ഞെട്ടിച്ചെന്നാണ് ബിസിസിഐ അംഗം പറയുന്നത്. ഇതു വളരെ വിചിത്രമായിരിക്കുന്നു, ഒട്ടും ഗൗരവം ഇല്ലാത്ത നടപടിയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും അംഗം പറയുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമെ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കൂ എന്ന മുന്നറിയിപ്പും ഇതേ അഗം നല്‍കിയതായും വാര്‍ത്തയില്‍ പറയുന്നു.

നിലവിലെ കോച്ച് അനില്‍ കുംബ്ലെയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ കഴിയുമ്പോള്‍ പുതിയ പരിശീലകനെ ടീം ഇന്ത്യക്കായി കണ്ടെത്തേണ്ടതുണ്ട്. കുംബ്ലെയ്ക്ക് കാലാവധി നീട്ടിനല്‍കാന്‍ ബിസിസിഐക്കും ക്യാപ്റ്റനും തുടരാന്‍ കുംബ്ലെയ്ക്കു താത്പര്യമില്ലാത്ത സ്ഥിതിക്ക് പുതി കോച്ചിനെ ഉടനടി കണ്ടെത്തിയേ മതിയാകൂ. മുന്‍ ഓസീസ് താരവും നിലവില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് കോച്ചുമായ ടോം മൂഡി, ഇംഗ്ലണ്ടില്‍ നിന്നുള്ള റിച്ചാര്‍ഡ് പൈബസ്, മുന്‍ ഇന്ത്യന്‍ താരം ഡി. ഗണേഷ്, മുന്‍ ആഭ്യന്തര താരം ലാല്‍ചന്ദ് രജപുത് എന്നിവരാണ് സേവാഗിനെ കൂടാതെ ടീം ഇന്ത്യയുടെ കോച്ചാകാന്‍ അപേക്ഷിച്ചിരിക്കുന്നവര്‍. ഇപ്പോഴത്തെ അവസ്ഥയില്‍ മൂഡി തന്നെയാകും കോച്ച് എന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍