UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലക്ഷ്മി നായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം; അറസ്റ്റ് ചെയ്യാന്‍ താമസമെന്താണെന്നും എഐവൈഎഫ്

വിദ്യാര്‍ത്ഥിയെ ജാതി വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരില്‍ ജാമ്യമില്ലാത്ത കേസ് നിലനില്‍ക്കുമ്പോഴും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന ലക്ഷ്മി നായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നാണ് ആവശ്യം

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഐവൈഎഫ്. ജാതി അധിക്ഷേപ കേസില്‍ ഇതുവരെയും ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നും എഐവൈഎഫ് ചോദിച്ചു.

ഇക്കാര്യത്തില്‍ പോലീസ് വ്യക്തത വരുത്തണം. അതേസമയം ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയും വിദ്യാഭ്യാസമന്ത്രിയും ഒത്തുകളിക്കുകയുമാണ്. സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയച്ചതിലൂടെ ഒത്തുകളി വ്യക്തമാണ്. ലക്ഷ്മി നായരുടെ അറസ്റ്റിനായി പ്രക്ഷോഭം ശക്തമാക്കും.

അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടും പ്രക്ഷോഭം ശക്തമാക്കുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആര്‍ സജിലാലും പ്രസിഡന്റ് മഹേഷ് കക്കത്തും അറിയിച്ചു. അഞ്ച് വര്‍ഷം അക്കാദമിയില്‍ നിന്നും മാറിനില്‍ക്കുന്നതായി അറിയിച്ച ലക്ഷ്മി നായര്‍ വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് പോകുകയാണെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം വിദ്യാര്‍ത്ഥിയെ ജാതി വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരില്‍ അവര്‍ക്കെതിരെ ജാമ്യമില്ലാത്ത കേസ് നിലനില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍