UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃഷ്ണദാസിനെ പിന്തുണച്ച് സ്വാശ്രയ മാനേജ്‌മെന്റുകള്‍; നാളെ കോളേജുകള്‍ അടച്ചിടും

അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ കോളേജുകള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അസോസിയേഷനുകള്‍ പ്രഖ്യാപിച്ചു

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ് സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകള്‍. അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ കോളേജുകള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അസോസിയേഷനുകള്‍ പ്രഖ്യാപിച്ചു.

നേരത്തെ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴും ഇത്തരത്തില്‍ സമരവുമായി മാനേജ്‌മെന്റുകള്‍ രംഗത്തെത്തി. ലക്കിഡി നെഹ്രു ലോ അക്കാദമിക് ലോ കോളേജിലെ വിദ്യാര്‍ത്ഥി ഷഹീര്‍ നല്‍കിയ പരാതിയിലാണ് കൃഷ്ണദാസിനെയും മറ്റ് മൂന്ന് പേരെയും തൃശൂര്‍ പഴയന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പിആര്‍ഒ വത്സലകുമാര്‍, ലീഗല്‍ അഡൈ്വസര്‍ സുചിത്ര, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് കൃഷ്ണദാസിനൊപ്പം അറസ്റ്റിലായത്. അതേസമയം കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നും വിഡ്ഢിയാക്കുന്ന പോലീസിനെ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി ഇതിനെ വിമര്‍ശിച്ചു. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശപരമാണെന്നും വ്യാജമായാണ് വകുപ്പുകള്‍ ചേര്‍ത്തതെങ്കില്‍ ഉദ്യോഗസ്ഥന്‍ സര്‍വീസിലുണ്ടാകില്ലെന്നും ജസ്റ്റിസ് എബ്രഹാം മാത്യു മുന്നറിയിപ്പ് നല്‍കി.

ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തിയാണ് കൃഷ്ണദാസിനെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രതിക്ക് നല്‍കിയ നോട്ടീസിലും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചേര്‍ത്തിരുന്നത്. തുടര്‍ന്ന് ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍