UPDATES

ചോദ്യോത്തര വേള പ്രതിപക്ഷം ബഹിഷ്‌കരിച്ചു; കറുത്ത ബാഡ്ജ് ധരിച്ച് യുഡിഎഫ് എംഎല്‍എമാര്‍

അഴിമുഖം പ്രതിനിധി

സ്വാശ്രയ വിഷയത്തെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് സഭയില്‍ ഹാജരായ യുഡിഎഫ് എംഎല്‍എമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യങ്ങളും മുഴക്കി. വിഷയം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷത്തിന്റെ നിലപാടിനെ തുടര്‍ന്ന് ഇന്നും സഭ കലുഷിതമാകാനാണ് സാധ്യത.

അതേസമയം, നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവര്‍ക്കൊപ്പം അനുഭാവ നിരാഹാരവുമായി മുസ്ലീം ലീഗിന്റെ എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി എന്നിവരുമുണ്ട്.

സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സ്വാശ്രയ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്റെ അടിയന്തരയോഗം ഇന്നു വൈകുന്നേരം കന്റോണ്‍മെന്റ് ഹൗസില്‍ ചേരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍