UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയ-പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തിയിട്ടില്ലെന്നു കെഎസ്ആര്‍ടിസി

കെഎസ്‌യു നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണു കെഎസ്ആര്‍ടിസി ഇക്കാര്യം വ്യക്തമാക്കിയത്

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പാരലല്‍ കോളേജുകള്‍ക്കും കണ്‍സഷന്‍ നല്‍കുന്നത് നിര്‍ത്തലാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു കെഎസ്ആര്‍ടിസി. കണ്‍സഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ നാളിതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ കണ്‍സഷന്‍ നിര്‍ത്തിയെന്ന തരത്തില്‍ വരുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്നും കെഎസ്‌യു നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ഉറപ്പു നല്‍കി. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി ചീഫ് ട്രാഫിക് മാനേജര്‍ ഇന്‍ ചാര്‍ജ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) പ്രത്യേക പത്രക്കുറിപ്പും ഇറക്കി.

കഴിഞ്ഞ ചില ദിവസങ്ങളായി കെഎസ്ആര്‍ടിസി ബസ്സുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും, സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സ് കണ്‍സെഷന്‍ നിഷേധിച്ചുവെന്നും, വയനാടും , ഇടുക്കിയിലും, പത്തനംതിട്ടയിലുമുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ തടഞ്ഞുവെന്നും വ്യാപകമായ പരാതി ലഭിച്ചതിനാലാണ് ഇന്ന് തിരുവനന്തപുരം കെഎസ്ആര്‍ടിസി ഓഫീസില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എത്തിയതെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പറഞ്ഞു. ഈ ചര്‍ച്ചയിലാണ് കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് വിദ്യാര്‍ത്ഥി വിരുദ്ധ തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പും ലഭിച്ചത്. വിദ്യാര്‍ത്ഥികളുടെ യാത്രാവകാശം നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായും അഭിജിത്ത് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍