UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെല്‍ഫി എടുക്കുന്നതിനിടെ ഗംഗയില്‍ മുങ്ങി ഏഴു പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

സെല്‍ഫിയെടുക്കുന്നതിനിടെ ഗംഗാനദിയില്‍ 7 പേര്‍ മുങ്ങിമരിച്ചു. കാണ്‍പൂരിലാണ് സംഭവം നടന്നത്. കുളിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 19വയസ്സുകാരന്‍ കനത്ത മഴയില്‍ ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്ന ഭാഗത്ത് മുങ്ങിത്താഴുകയും ഇയാളെ രക്ഷപ്പെടുത്താനിറങ്ങിയ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയുമായിരുന്നു. സച്ചിന്‍, ഭോലു തീവാരി, രോഹിത്, ശിവം, മഖ്‌സൂദ്, ഭോല, സത്യം എന്നിവരാണ് മരിച്ചത്. അപകടം നടന്ന ശേഷം രണ്ടു മണിക്കൂറുകളോളം നടത്തിയ തെരച്ചിലില്‍ ആണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍