UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിന്‍ തടഞ്ഞ് സെല്‍ഫി; മൂന്ന് കൌമാരക്കാര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി 

ട്രെയിന്‍ തടഞ്ഞ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് കൌമാരക്കാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.  പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. വലിയ കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ചായിരുന്നു ഇവര്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാലാണ് അപകടം ഒഴിവായത്. രാജധാനി എക്‌സ്പ്രസ് തടയാനായിരുന്നു  ശ്രമം. വേഗത കുറഞ്ഞ പാസഞ്ചര്‍ ട്രെയിനൊപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ മുന്‍പും പകര്‍ത്തിയിട്ടുണ്ട്. രാജധാനി എക്‌സ്പ്രസിന് വേഗത കൂടിയതുകൊണ്ടാണ് തടഞ്ഞ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതെന്ന്കൌമാരക്കാര്‍ ചോദ്യം ചെയ്യലില്‍ ഏറ്റുപറഞ്ഞു.  പക്കലുണ്ടായിരുന്ന സ്മാര്‍ട്ട്ഫോണില്‍ നിന്നും  അപകടകരമായ തരത്തിലുള്ള നിരവധി സെല്‍ഫികളും പൊലീസ് കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ ഇവരുടെ  ജാമ്യത്തില്‍ വിട്ടയച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍