UPDATES

ഓഫ് ബീറ്റ്

ടീം ക്ലീന്‍ ബീച്ച് കോഴിക്കോട് ടീം ക്ലീന്‍ ബീച്ച് കോഴിക്കോട്; നമ്മള്‍ കണ്ടു പഠിക്കേണ്ട ഒരു കൂട്ടായ്മ

Avatar

വണ്ണം കുറയ്ക്കാനും കൊളസ്ട്രോള്‍ കളയാനും ഉള്ള ആരോഗ്യം നിലനിര്‍ത്താനും വേണ്ടി പ്രഭാതത്തില്‍ റോഡുവക്കില്‍ കൂടിയും പാര്‍ക്കിലും ബീച്ചിലും നടക്കാന്‍ പോകുന്നവരാണ് നമ്മളില്‍ പലരും. സിറ്റിയില്‍ നടക്കാന്‍ പോകുന്ന ചില ആളുകള്‍ക്ക് വേറെ ഒരു ഉദ്ദേശ്യം കൂടിയുണ്ടാവും, വീട്ടിലെ വേസ്റ്റ് എല്ലാം കൂടി ഒരു പോളിത്തീന്‍ കവറില്‍ നിറച്ച് പിന്നെ ഒരിക്കലും തുറക്കാന്‍ പറ്റാത്ത രീതിയില്‍ ഒരു കെട്ടും കെട്ടി നടക്കാന്‍ പോകുന്ന വഴിയില്‍ ആരും കാണാതെ, അല്ലെങ്കില്‍ സമാനമായ ഗൂഡലക്ഷ്യങ്ങള് ഉള്ള കക്ഷികളോട് കൂടെ നിക്ഷേപിച്ച് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നുള്ള ഭാവത്തില്‍ നടന്നകലും. പിറ്റേ ദിവസം അതേ വഴി നടക്കുമ്പോള്‍ “ഛെ..എന്താ നാറ്റം..മുന്‍സിപ്പാലിറ്റിക്കാര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല” എന്നു തട്ടിവിടുകയും ചെയ്യും.

പക്ഷേ കോഴിക്കോട് ബീച്ചില്‍ കൂടി അതിരാവിലെ പ്രഭാതസവാരിക്ക് പോകുന്ന ആളുകളുടെ കണ്ണില്‍ ആദ്യം പെടുക ട്രാക്ക്സ്യൂട്ടും ടീഷര്‍ട്ടും തോപ്പിയുമൊക്കെ വച്ച് സ്റ്റൈലിഷായി നിന്ന് ബീച്ചിലെ ചപ്പുകുപ്പകളും പൊട്ടും പൊടികളും സഹിതം തൂത്ത് വാരി വൃത്തിയാക്കുന്ന രണ്ടു പേരെയാണ്. ചിലപ്പോ അത് നാലാകും അഞ്ചാകും ചിലപ്പോ എണ്ണം അതിലും കൂടും, പക്ഷേ എല്ലാ ദിവസവും രണ്ടു പേര്‍ ഉറപ്പായും കാണും. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ്‌ സാലിഹും വെള്ളയില്‍ സ്വദേശി അരുണ്‍ദാസും.

അങ്ങനെയാണ് ക്ലീന്‍ ബീച്ച് ടീം  ഉണ്ടായത്!

2011 ഒക്ടോബര്‍ രണ്ടിന് ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ബീച്ച് വൃത്തിയാക്കിയിരുന്നു. അന്ന് വന്ന ആളുകളില്‍ ഒരാള്‍ മാത്രം പിറ്റേന്നും ബീച്ചിലെത്തി തലേന്നത്തെ പണി ആവര്‍ത്തിച്ചു, അതിനടുത്ത ദിവസവും ഈ പരിപാടി തുടര്‍ന്നു. കാണുന്നവരൊക്കെ മൂക്കത്ത് വിരല്‍ വയ്ക്കാനും തുടങ്ങി. മൂക്കത്ത് വിരല്‍ വച്ചു നോക്കി നിന്നവര്‍ അവനവന്‍റെ കാര്യം നോക്കി പോവുകയും ചെയ്തു. അടുത്ത ദിവസം അതു വഴി നടക്കാന്‍ പോയ മറ്റൊരു വ്യക്തി ഇതു കണ്ട് കൂടെച്ചേര്‍ന്നു. മുഹമ്മദ്‌ സാലി എന്ന വ്യക്തി സമാനചിന്താഗതിക്കാരനായ പലരെയും വഴിതെറ്റിച്ചു. അരുണ്‍ദാസ്  മാങ്കാവ് ഗഫൂര്‍, വെസ്റ്റ്ഹില്‍ സുഗുണബാബു എന്നിങ്ങനെ അംഗങ്ങള്‍ കൂടുന്നു. പിന്നങ്ങോട്ട് അവര്‍ ഒന്നിച്ചായി പരിപാടി.     

“ആദ്യം പലരും പരിഹസിച്ചിരുന്നു ,പിന്നീട് അവരൊക്കെ കൂടെച്ചേരുകയും ചെയ്തു. ഇപ്പൊ അവരില്‍ നല്ലൊരു ശതമാനവും ഇപ്പൊ കൂടെയുണ്ട്” ,ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ട മുഹമ്മദ്‌ സാലിഹ് പറയുന്നു.

എല്ലാ ദിവസവും 5.30 മുതല്‍ 8.30 വരെയാണ് ടീം ക്ലീന്‍ ബീച്ച് പരിപാടികള്‍ ആരംഭിക്കും. തുടക്കം മുതല്‍ ഇന്ന് വരെ ആ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ല അവര്‍.

“ആള്‍ക്കാര്‍ കരുതിയത് കോര്‍പ്പറേഷന്റെ ആളായും കുടുംബശ്രീയുടെ പ്രവര്ത്തകരായുമാണ്. പിന്നെ സ്ഥിരമായി ഞങ്ങളെ കാണാന്‍ തുടങ്ങിയപ്പോഴാണ് പലര്‍ക്കും സംഗതി പിടികിട്ടിയത്”, അരുണ്‍ദാസ് പറയുന്നു.

ടീം ക്ലീന്‍ ബീച്ച് @വര്‍ക്ക്

ബീച്ചിനു സമീപമുള്ള ലയണ്‍സ് ക്ലബ് മുതല്‍ രക്തസാക്ഷി മണ്ഡപം വരെയുള്ള രണ്ടു കിലോമീറ്ററിലെ 200 മീറ്റര്‍ ഓരോ ദിവസവും വൃത്തിയാക്കും. ചൂലും ബ്രഷും കൈക്കോട്ടും ഒക്കെ സ്വന്തം പോക്കറ്റില്‍ നിന്ന് പൈസ മുടക്കിയാണ് വാങ്ങിയിരുന്നത് ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ് പരിസരം എത്തുമ്പോള്‍ ഫുട്ബോള്‍ കളിക്കാരും ആകാശവാണി എത്തുമ്പോള്‍ വോളിബാള്‍ കളിക്കുന്നവരും പിന്നെ ഇടയ്ക്കിടയ്ക്ക് ചിലരും കൂടെക്കൂടും. ചിലര്‍ ക്ലീനിംഗ് സാമഗ്രികള്‍ വാങ്ങാനുള്ള തുക സംഭാവന തരും. അങ്ങനെ രക്തസാക്ഷി മണ്ഡപം വരെ വൃത്തിയാക്കല്‍ തുടരും. ഒരു പ്രാവശ്യം ഇങ്ങേയറ്റം പോയിട്ട് വരുമ്പോഴേക്കും അങ്ങേയറ്റം പഴയ സ്ഥിതിയിലാവും. പിന്നെ ഒന്നേന്നു വീണ്ടും, ഇതിങ്ങനെ തുടര്‍ന്നോണ്ടേയിരിക്കും. സാലിഹിനും അരുണ്‍ ദാസിനും മറ്റുള്ളവര്‍ക്കും ഇതൊരു ബുദ്ധിമുട്ടല്ല.

എന്താണെന്നു ചോദിച്ചാല്‍ ഒരുത്തരമാവും കേള്‍ക്കാന്‍ കഴിയുക,ഒരേ സ്വരത്തില്‍ “ഇത് ഞങ്ങടെ കോഴിക്കോട്, എന്തെങ്കിലും ഒന്ന് ചെയ്യേണ്ടേ കോഴിക്കോടിനു വേണ്ടി. പലതിലും പ്രതിഷേധിക്കാന്‍ എളുപ്പമാണ്, പക്ഷേ തന്നെക്കൊണ്ട് മാറ്റാവുന്ന ഒരു കാര്യമാണെങ്കില്‍ എന്തിനാണ് മറ്റുള്ളവോട് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. അത്രയേ ഞങ്ങള്‍ ചെയ്യുന്നുള്ളൂ. ഒരു ദിവസം പോലും മുടങ്ങാന്‍ മനസ് അനുവദിക്കാറില്ല, ഇതിപ്പോള്‍ ഞങ്ങളുടെ ജീവിതച്ചര്യയാണ്‌. എഴുനേല്‍ക്കാന്‍ ആവതുള്ളതുവരെ ഞങ്ങള്‍ ഇത് തുടരുകയും ചെയ്യും.”     

കോഴിക്കോടിന്‍റെ സ്വന്തം

സേവനം ബീച്ചില്‍ മാത്രമേ ഉള്ളൂ എന്ന് കരുതണ്ട. സിറ്റിയുടെ പലഭാഗത്തും ടീം ക്ലീന്‍ ബീച്ച് പ്രവര്‍ത്തകരെ കാണാം.

റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള വെള്ള വരയിലെ മണ്ണ് നീക്കല്‍,ഓട വൃത്തിയാക്കല്‍, നടപ്പാതയുടെ മുകള്‍ വശം അടിച്ചു വാരല്‍ എന്നിങ്ങനെ നീളുന്നു. ബീച്ചിലെ ടൈല്‍സ് പതിച്ച  കാലക്രമത്തില്‍ ഇളകി നശിക്കാന്‍ തുടങ്ങിയപ്പോള്‍ ടീം ക്ലീന്‍ ബീച്ച് അംഗങ്ങള്‍ മുന്‍കൈ എടുത്താണ് അത് നന്നാക്കിയത്.പാത ഇന്നും കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ നിലനില്‍ക്കാന്‍ കാരണം ഇവരാണ്. റോഡിലെ കുഴികള്‍ അടയ്ക്കുക കൂടാതെ ഹര്‍ത്താല്‍,പണിമുടക്ക്‌ ദിനങ്ങളില്‍ റെയില്‍വെ സ്റ്റേഷനിലും മറ്റും പെട്ടുപോകുന്ന ആള്‍ക്കാരെ  സഹായിക്കാനും ഇവര്‍ എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പലപ്പോഴായി അഞ്ചോളം ഡോള്‍ഫിനുകള്‍ കോഴിക്കോട് ബീച്ചില്‍ ചത്തടിഞ്ഞിട്ടുണ്ട്, കൌതുകത്തോടെ വന്നു കണ്ടത്തിനു ശേഷം എല്ലാവരും പോകുമ്പോള്‍ അവിടെക്കിടന്നഴുകുന്ന ഇവയെ കുഴിച്ചിടാന്‍ ഇവരാണ് ആദ്യം വരിക. ഇവരുടെ കൈ പെടാത്ത സ്ഥലങ്ങള്‍ കുറവാണ് കോഴിക്കോട്.

അനവധി പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ടിവര്‍ക്ക്. ഇവരെപ്പറ്റിയുള്ള വാര്‍ത്ത പത്രത്തില്‍ കണ്ട മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഇവരെ ഫോണില്‍ വിളിച്ച് അനുമോദിച്ചിരുന്നു. പിന്നീടൊരിക്കല്‍ കോഴിക്കോടെത്തിയപ്പോള്‍ നേരിട്ട് കാണുകയും ചെയ്തു മുതുകാട്. പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് അഭിയാന്റെ ഭാഗമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കോഴിക്കൊടെത്തിയപ്പോള്‍ ആദ്യം കാനാംനെത്തിയത് ഇവരെയായിരുന്നു.

 

“മാനാഞ്ചിറയില്‍ നിന്നും ബീച്ചിലേക്കുള്ള വഴിയില്‍ സിഎച്ച് ഓവര്‍ ബ്രിഡ്ജിനടുത്ത് സ്റ്റേറ്റ് ബാങ്കിന്‍റെ മുന്നിലെ ഡ്രെയിനേജ് ബ്ലോക്ക്‌ ആയി, ആള്‍ക്കാര്‍ക്ക് നില്ക്കാന്‍ പറ്റാത്ത പാകത്തില്‍ അഴുക്കുവെള്ളം പൊങ്ങി,ചെളിയും ചവറും എല്ലാം കൂടി വല്ലാത്ത ദുര്‍ഗന്ധവും. ഏതൊക്കെയോ സംഘടനകള്‍ ആ വെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി വച്ചു. അത് വാര്‍ത്തയായി, എല്ലാ ചാനലുകളും വന്നിരുന്നു. അതു കണ്ടാണ്‌ ഞങ്ങള്‍ അവിടെ ചെല്ലുന്നത്. നോക്കിയപ്പോള്‍ അടുത്തുള്ള അശോക്‌ ഹോസ്പിറ്റലിന്റെ മുന്‍പിലെ ഓടയ്ക്ക്‌ മുകളിലേക്ക് ഒരു സ്ലാബ് പോട്ടിക്കിടന്നതായിരുന്നു കാരണം. ഞങ്ങള്‍ ഇറങ്ങി അതെടുത്ത് മാറ്റിയപ്പോള്‍ പ്രശ്നം മാറി.

അതുപോലെ തന്നെയാണ് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന്‍റെ മുന്‍പില്‍ റോഡിന്‍റെ പൊക്കം കൂട്ടിയപ്പോള്‍ ഓടയിലേക്കു വെള്ളം പോകുന്ന ദ്വാരം ടാര്‍ വീണ് അടഞ്ഞു. അവിടെയും സ്ഥിതി മറ്റൊന്നല്ലായിരുന്നു. സാലിഹ് ചെന്ന് അഴുക്കു വെള്ളത്തിലേക്ക് കൈയിട്ട് എങ്ങനെയൊക്കെയോ ടാര്‍ ഇളക്കി. അത്രയേ ഉണ്ടായിരുന്നു കാര്യം, പക്ഷേ അതിനു സാലിഹ് വരേണ്ടി വന്നു. ഞങ്ങള്‍ ചെയ്ത കാര്യം ആര്‍ക്കു വേണമെങ്കിലും ചെയ്യാമായിരുന്നു, പക്ഷെ അതാരും നോക്കിയില്ല.” അരുണ്‍ദാസ് ഓര്‍ത്തെടുക്കുന്നു.

ഞങ്ങള്‍ ബീച്ചില്‍ ഉള്ളപ്പോള്‍ മിക്കവാറും ഒരു ഭര്‍ത്താവും ഭാര്യയും കാണാന്‍ വരാറുണ്ട്, നല്ല പ്രായമുണ്ട് . അവര്‍ മിക്കവാറും പറയും നിങ്ങളെ സഹായിക്കണം എന്നുണ്ട് പ്രായം അനുവദിക്കുന്നില്ല അതുകൊണ്ടാണ്, നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും എന്ന്. അതൊക്കെയാണ്‌ ഞങ്ങളെ മുന്‍പോട്ടു കൊണ്ട് പോകുന്നത്, അവരെപ്പോലെയുള്ള ഒരുപാടു പേരുടെ പ്രാര്‍ത്ഥന,സഹായങ്ങള്‍ ഒക്കെയാണ് ഞങ്ങളുടെ ബലം. ടീം ക്ലീന്‍ ബീച്ച് പറയുന്നു.

ആളുകളുടെ എണ്ണം കൂടിയിട്ടും ഇതില്‍ ഒരു ഭാരവാഹി പോലും ഇല്ലെന്നുള്ളതാണ് പ്രത്യേകത. രാവിലത്തെ വ്യായാമം അത്രേയുള്ളൂ അവര്‍ക്ക്.

 

 

 

ഉണ്ണികൃഷ്ണന്‍ വി

വണ്ണം കുറയ്ക്കാനും കൊളസ്ട്രോള്‍ കളയാനും ഉള്ള ആരോഗ്യം നിലനിര്‍ത്താനും വേണ്ടി പ്രഭാതത്തില്‍ റോഡുവക്കില്‍ കൂടിയും പാര്‍ക്കിലും ബീച്ചിലും നടക്കാന്‍ പോകുന്നവരാണ് നമ്മളില്‍ പലരും. സിറ്റിയില്‍ നടക്കാന്‍ പോകുന്ന ചില ആളുകള്‍ക്ക് വേറെ ഒരു ഉദ്ദേശ്യം കൂടിയുണ്ടാവും, വീട്ടിലെ വേസ്റ്റ് എല്ലാം കൂടി ഒരു പോളിത്തീന്‍ കവറില്‍ നിറച്ച് പിന്നെ ഒരിക്കലും തുറക്കാന്‍ പറ്റാത്ത രീതിയില്‍ ഒരു കെട്ടും കെട്ടി നടക്കാന്‍ പോകുന്ന വഴിയില്‍ ആരും കാണാതെ നിക്ഷേപിക്കല്‍. പിറ്റേ ദിവസം അതേ വഴി നടക്കുമ്പോള്‍ “ഛെ..എന്താ നാറ്റം..മുന്‍സിപ്പാലിറ്റിക്കാര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ലേ” എന്നു തട്ടിവിടുകയും ചെയ്യും.

പക്ഷേ കോഴിക്കോട് ബീച്ചില്‍ കൂടി അതിരാവിലെ പ്രഭാതസവാരിക്ക് പോകുന്ന ആളുകളുടെ കണ്ണില്‍ ആദ്യം പെടുക ട്രാക്ക്സ്യൂട്ടും ടീഷര്‍ട്ടും തോപ്പിയുമൊക്കെ വച്ച് സ്റ്റൈലിഷായി നിന്ന് ബീച്ചിലെ ചപ്പുകുപ്പകളും പൊട്ടും പൊടികളും സഹിതം തൂത്ത് വാരി വൃത്തിയാക്കുന്ന കുറച്ചുപേരെയാണ് . ചിലപ്പോ അത് നാലാകും അഞ്ചാകും മറ്റുചിലപ്പോ എണ്ണം അതിലും കൂടും, പക്ഷേ എല്ലാ ദിവസവും രണ്ടു പേര്‍ ഉറപ്പായും കാണും. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ്‌ സാലിഹും വെള്ളയില്‍ സ്വദേശി അരുണ്‍ദാസും.

അങ്ങനെയാണ് ക്ലീന്‍ ബീച്ച് ടീം  ഉണ്ടായത്!
2011 ഒക്ടോബര്‍ രണ്ടിന് ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ബീച്ച് വൃത്തിയാക്കിയിരുന്നു. അന്ന് വന്ന ആളുകളില്‍ ഒരാള്‍ മാത്രം പിറ്റേന്നും ബീച്ചിലെത്തി തലേന്നത്തെ പണി ആവര്‍ത്തിച്ചു, അതിനടുത്ത ദിവസവും ഈ പരിപാടി തുടര്‍ന്നു. നാട്ടുകാര്‍ക്ക് ഇതൊരു കൌതുക കാഴ്ചയായി. അങ്ങനെ നോക്കി നിന്നവര്‍ അവരവരുടെ കാര്യം നോക്കി പോവുകയും ചെയ്തു. അടുത്ത ദിവസം അതു വഴി നടക്കാന്‍ പോയ മറ്റൊരു വ്യക്തി ഇതു കണ്ട് കൂടെച്ചേര്‍ന്നു. അങ്ങനെയാണ് മുഹമ്മദ്‌ സാലിഹ് എന്ന വ്യക്തി സമാനചിന്താഗതിക്കാരായ പലരെയും ഒരുമിപ്പിച്ചത്. അരുണ്‍ദാസ്,  മാങ്കാവ് ഗഫൂര്‍, വെസ്റ്റ്ഹില്‍ സുഗുണ ബാബു എന്നിങ്ങനെ അംഗങ്ങള്‍ കൂടുന്നു. പിന്നങ്ങോട്ട് അവര്‍ ഒന്നിച്ചായി പരിപാടി.    

 

“ആദ്യം പലരും പരിഹസിച്ചിരുന്നു ,പിന്നീട് അവരൊക്കെ കൂടെ ചേരുകയും ചെയ്തു. ഇപ്പൊ അവരില്‍ നല്ലൊരു ശതമാനവും  കൂടെയുണ്ട്” ,ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ട മുഹമ്മദ്‌ സാലിഹ് പറയുന്നു.

എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ 8.30 വരെയാണ് ടീം ക്ലീന്‍ ബീച്ച് പരിപാടികള്‍ ആരംഭിക്കും. തുടക്കം മുതല്‍ ഇന്ന് വരെ ആ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ല അവര്‍.

“ആള്‍ക്കാര്‍ കരുതിയത് കോര്‍പ്പറേഷന്റെ ആളായും കുടുംബശ്രീയുടെ പ്രവര്‍ത്തകരായുമാണ്. പിന്നെ സ്ഥിരമായി ഞങ്ങളെ കാണാന്‍ തുടങ്ങിയപ്പോഴാണ് പലര്‍ക്കും സംഗതി പിടികിട്ടിയത്”, അരുണ്‍ദാസ് പറയുന്നു.

ടീം ക്ലീന്‍ ബീച്ച് @വര്‍ക്ക്
ബീച്ചിനു സമീപമുള്ള ലയണ്‍സ് ക്ലബ് മുതല്‍ രക്തസാക്ഷി മണ്ഡപം വരെയുള്ള രണ്ടു കിലോമീറ്ററിലെ 200 മീറ്റര്‍ ഓരോ ദിവസവും വൃത്തിയാക്കും. ചൂലും ബ്രഷും കൈക്കോട്ടും ഒക്കെ സ്വന്തം പോക്കറ്റില്‍ നിന്ന് പൈസ മുടക്കിയാണ് വാങ്ങിയിരുന്നത്. ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ് പരിസരം എത്തുമ്പോള്‍ ഫുട്ബോള്‍ കളിക്കാരും ആകാശവാണി എത്തുമ്പോള്‍ വോളിബാള്‍ കളിക്കുന്നവരും പിന്നെ ഇടയ്ക്കിടയ്ക്ക് ചിലരും കൂടെക്കൂടും. ചിലര്‍ ക്ലീനിംഗ് സാമഗ്രികള്‍ വാങ്ങാനുള്ള തുക സംഭാവന തരും. അങ്ങനെ രക്തസാക്ഷി മണ്ഡപം വരെ വൃത്തിയാക്കല്‍ തുടരും. ഒരു പ്രാവശ്യം ഇങ്ങേയറ്റം പോയിട്ട് വരുമ്പോഴേക്കും അങ്ങേയറ്റം പഴയ സ്ഥിതിയിലാവും, പിന്നെ ഒന്നേന്നു വീണ്ടും, ഇതിങ്ങനെ തുടര്‍ന്നോണ്ടേയിരിക്കും.

സാലിഹിനും അരുണ്‍ ദാസിനും മറ്റുള്ളവര്‍ക്കും ഇതൊരു ബുദ്ധിമുട്ടല്ല. എന്താണെന്നു ചോദിച്ചാല്‍ ഒരുത്തരമാവും കേള്‍ക്കാന്‍ കഴിയുക,ഒരേ സ്വരത്തില്‍ “ഇത് ഞങ്ങടെ കോഴിക്കോട്, എന്തെങ്കിലും ഒന്ന് ചെയ്യേണ്ടേ കോഴിക്കോടിനു വേണ്ടി. പലതിലും പ്രതിഷേധിക്കാന്‍ എളുപ്പമാണ്, പക്ഷേ തന്നെക്കൊണ്ട് മാറ്റാവുന്ന ഒരു കാര്യമാണെങ്കില്‍ എന്തിനാണ് മറ്റുള്ളവോട് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. അത്രയേ ഞങ്ങള്‍ ചെയ്യുന്നുള്ളൂ. ഒരു ദിവസം പോലും മുടങ്ങാന്‍ മനസ് അനുവദിക്കാറില്ല, ഇതിപ്പോള്‍ ഞങ്ങളുടെ ജീവിതചര്യയാണ്‌. എഴുന്നേല്‍ക്കാന്‍ ആവതുള്ളതുവരെ ഞങ്ങള്‍ ഇത് തുടരുകയും ചെയ്യും.”    

സേവനം ബീച്ചില്‍ മാത്രമേ ഉള്ളൂ എന്ന് കരുതണ്ട. സിറ്റിയുടെ പലഭാഗത്തും ടീം ക്ലീന്‍ ബീച്ച് പ്രവര്‍ത്തകരെ കാണാം.

റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള വെള്ള വരയിലെ മണ്ണ് നീക്കല്‍,ഓട വൃത്തിയാക്കല്‍, നടപ്പാതയുടെ മുകള്‍ വശം അടിച്ചു വാരല്‍ എന്നിങ്ങനെ നീളുന്നു. ബീച്ചിലെ ടൈല്‍സ് പതിച്ച  കാലക്രമത്തില്‍ ഇളകി നശിക്കാന്‍ തുടങ്ങിയപ്പോള്‍ ടീം ക്ലീന്‍ ബീച്ച് അംഗങ്ങള്‍ മുന്‍കൈ എടുത്താണ് അത് നന്നാക്കിയത്.പാത ഇന്നും കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ നിലനില്‍ക്കാന്‍ കാരണം ഇവരാണ്. റോഡിലെ കുഴികള്‍ അടയ്ക്കുക കൂടാതെ ഹര്‍ത്താല്‍,പണിമുടക്ക്‌ ദിനങ്ങളില്‍ റെയില്‍വെ സ്റ്റേഷനിലും മറ്റും പെട്ടുപോകുന്ന ആള്‍ക്കാരെ  സഹായിക്കാനും ഇവര്‍ എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പലപ്പോഴായി അഞ്ചോളം ഡോള്‍ഫിനുകള്‍ കോഴിക്കോട് ബീച്ചില്‍ ചത്തടിഞ്ഞിട്ടുണ്ട്, കൌതുകത്തോടെ വന്നു കണ്ടത്തിനു ശേഷം എല്ലാവരും പോകുമ്പോള്‍ അവിടെക്കിടന്നഴുകുന്ന ഇവയെ കുഴിച്ചിടാന്‍ ഇവരാണ് ആദ്യം വരിക. ഇപ്പോള്‍ ഇവരുടെ ശ്രദ്ധ എത്താത്ത സ്ഥലങ്ങള്‍ കുറവാണ് കോഴിക്കോട്.

നിരവധി  പുരസ്കാരങ്ങളും ഇവരെ തേടി എത്തിയിട്ടുണ്ട് . ഇവരെപ്പറ്റിയുള്ള വാര്‍ത്ത പത്രത്തില്‍ കണ്ട മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫോണില്‍ വിളിച്ച് അനുമോദിച്ചിരുന്നു. പിന്നീടൊരിക്കല്‍ കോഴിക്കോടെത്തിയപ്പോള്‍ നേരിട്ട് കാണുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് അഭിയാന്റെ ഭാഗമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കോഴിക്കൊടെത്തിയപ്പോള്‍ ആദ്യം കാണാനെത്തിയത് ഇവരെയായിരുന്നു.

“മാനാഞ്ചിറയില്‍ നിന്നും ബീച്ചിലേക്കുള്ള വഴിയില്‍ സിഎച്ച് ഓവര്‍ ബ്രിഡ്ജിനടുത്ത് സ്റ്റേറ്റ് ബാങ്കിന്‍റെ മുന്നിലെ ഡ്രെയിനേജ് ബ്ലോക്ക്‌ ആയി, ആള്‍ക്കാര്‍ക്ക് നില്ക്കാന്‍ പറ്റാത്ത പാകത്തില്‍ അഴുക്കുവെള്ളം പൊങ്ങി,ചെളിയും ചവറും എല്ലാം കൂടി വല്ലാത്ത ദുര്‍ഗന്ധവും. ഏതൊക്കെയോ സംഘടനകള്‍ ആ വെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി വച്ചു. അത് വാര്‍ത്തയായി, എല്ലാ ചാനലുകളും വന്നിരുന്നു. അതു കണ്ടാണ്‌ ഞങ്ങള്‍ അവിടെ ചെല്ലുന്നത്. നോക്കിയപ്പോള്‍ അടുത്തുള്ള അശോക്‌ ഹോസ്പിറ്റലിന്റെ മുന്‍പിലെ ഓടയ്ക്ക്‌ മുകളിലേക്ക് ഒരു സ്ലാബ് പോട്ടിക്കിടന്നതായിരുന്നു കാരണം. ഞങ്ങള്‍ ഇറങ്ങി അതെടുത്ത് മാറ്റിയപ്പോള്‍ പ്രശ്നം മാറി.

അതുപോലെ തന്നെയാണ് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന്‍റെ മുന്‍പില്‍ റോഡിന്‍റെ പൊക്കം കൂട്ടിയപ്പോള്‍ ഓടയിലേക്കു വെള്ളം പോകുന്ന ദ്വാരം ടാര്‍ വീണ് അടഞ്ഞു. അവിടെയും സ്ഥിതി മറ്റൊന്നല്ലായിരുന്നു. സാലിഹ് ചെന്ന് അഴുക്കു വെള്ളത്തിലേക്ക് കൈയിട്ട് എങ്ങനെയൊക്കെയോ ടാര്‍ ഇളക്കി. അത്രയേ ഉണ്ടായിരുന്നു കാര്യം, പക്ഷേ അതിനു സാലിഹ് വരേണ്ടി വന്നു. ഞങ്ങള്‍ ചെയ്ത കാര്യം ആര്‍ക്കു വേണമെങ്കിലും ചെയ്യാമായിരുന്നു, പക്ഷെ അതാരും നോക്കിയില്ല.” അരുണ്‍ദാസ് ഓര്‍ത്തെടുക്കുന്നു.

ആളുകളുടെ എണ്ണം കൂടിയിട്ടും ഇതിന് ഒരു കമ്മിറ്റിയോ ഭാരവാഹിയോ പോലും ഇല്ലെന്നുള്ളതാണ് പ്രത്യേകത. രാവിലത്തെ വ്യായാമം അത്രേയുള്ളൂ ഈ സേവനം  അവര്‍ക്ക്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍