UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവസേന പ്രവര്‍ത്തകരും മുസ്ലിം മതസ്ഥരുമായി സംഘര്‍ഷം; ഏഴു പേര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി

പഞ്ചാബിലെ ഫഗ്വാരയില്‍ ശിവസേന പ്രവര്‍ത്തകരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരും തമ്മില്‍ സംഘട്ടനം. സംഭവത്തില്‍ പോലീസുകാര്‍ അടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെ പള്ളിയ്ക്ക് മുന്നില്‍ നിന്ന ശിവസേന പ്രവര്‍ത്തകര്‍ ഇവരെ വെല്ലുവിളിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘട്ടനമുണ്ടായത്. മുസ്ലിം മതസ്ഥരെ പിന്തുണച്ച് സിഖുകാര്‍ കൂടി എത്തിയതോടെ പ്രശ്നം വഷളാവുകയായിരുന്നു. സംഘര്‍ഷമാരംഭിച്ച് 25 മിനിട്ടിനു ശേഷമാണ് പോലീസ് സ്ഥലത്തെത്തുന്നത്.

അമര്‍നാഥ് യാത്രയ്ക്കിടെ തീര്‍ത്ഥാടകരെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ശിവസേന പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ സ്ഥലത്തെ മുസ്ലിം മതസ്ഥര്‍ സഹകരിക്കുകയുണ്ടായില്ല. പ്രവര്‍ത്തകരില്‍ നിന്നും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാനുള്ള ശ്രമവും ഭീഷണിയും നേരിടേണ്ടി വന്നതോടെ ഇവര്‍ അധികൃതരെ സമീപിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്താണ് ശിവസേന പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിനു തുടക്കമിട്ടത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍