UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാറിലും ജാര്‍ഖണ്ഡിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളിലായി രണ്ടു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബിഹാറില്‍ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ചീഫ് റിപ്പോര്‍ട്ടര്‍ രാജ്‌ദേവ് രഞ്ചന്‍ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി ഏഴേമുക്കാലോടെ സിവാന്‍ ജില്ലയിലെ ഫ്രൂട്ട് മാര്‍ക്കറ്റില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു രഞ്ചനു വെടിയേറ്റത്.45 കാരനായ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു.

കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചത്. ഈ പ്രദേശത്ത് നടക്കുന്ന നിയമലംഘനപ്രവര്‍ത്തനങ്ങളെയും മാഫിയകളെയും കുറിച്ച് നിരന്തരം റിപ്പോര്‍ട്ടുകള്‍ രഞ്ചന്‍ എഴുതിയിരുന്നു. ഇതിന്റെ പ്രകോപനമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

ജാര്‍ഖണ്ഡില്‍ ചാനല്‍ റിപ്പോര്‍ട്ടറായ അഖിലേഷ് പ്രതാപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. ഛത്ര ജില്ലയിലെ ദേവാരിയ എന്ന ഗ്രാമത്തില്‍വച്ചാണ് ഇയാളെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആക്രമണം നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും ഉടുവിലത്തെ ഇരകളാണ് രഞ്ചനും അഖിലേഷും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍