UPDATES

ട്രെന്‍ഡിങ്ങ്

സെന്‍കുമാര്‍ ബെഹ്റയുടെ വിജിലന്‍സ് തൊപ്പിയും തെറിപ്പിക്കുമോ?

പെയിന്‍റടിയില്‍ ബെഹ്റയെ വിടാതെ സെന്‍കുമാര്‍; തുടര്‍ നടപടിക്ക് നിര്‍ദ്ദേശം

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഒരേ നിറത്തിലുള്ള പെയിന്‍റ് അടിക്കണമെന്ന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് സംബന്ധിച്ച് വിജിലന്‍സ് കോടതി വിശദീകരണം ചോദിച്ചതിന്നു പിന്നാലെ തുടര്‍നടപടിക്കു നിര്‍ദേശവുമായി ഡിജിപി ടിപി സെന്‍കുമാര്‍.

സെന്‍കുമാറിന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷമാണ് ബെഹ്റ പെയിന്‍റടി ഉത്തരവ് നല്‍കിയത്. എന്തിനാണ് തിരക്കുപിടിച്ച് ഇങ്ങനെ ഒരു ഉത്തരവ് നല്‍കിയത് എന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്. കൂടാതെ സുപ്രീം കോടതി വിധി വന്നതോടെ ബെഹ്റ ഡിജിപി അല്ലാതായെന്നും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ഇത് സംബന്ധിച്ച് പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുള്ളത്. അതിലാണ് തുടര്‍ നടപടിക്കു സെന്‍കുമാര്‍ നിര്‍ദേശം നല്കിയിരിക്കുന്നത്. എന്തായാലും ബെഹ്റയ്ക്ക് അനുകൂലമായ ഒരു റിപ്പോര്‍ട്ട് പുതിയ സാഹചര്യത്തില്‍ ഡിജിപി നല്‍കാനിടയില്ല.

കൂടാതെ വിജിലന്‍സ് കോടതിയുടെ ചോദ്യവും ബെഹ്റയുടെ തലയ്ക്കുമേല്‍ തൂങ്ങിക്കിടക്കുകയാണ്. നടപടി ചട്ടവിരുദ്ധമാണ് എന്നാണ് റിപ്പോര്‍ട്ടെങ്കില്‍ അത് വിജിലന്‍സ് കോടതിയില്‍ ബെഹ്റയ്ക്ക് തിരിച്ചടിയാകും. അങ്ങനെയെങ്കില്‍ വിജിലന്‍സ് മേധാവി പദവി ബെഹ്റ ഒഴിയേണ്ടി വരുമെന്നാണ് നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന.

എല്ലാ പോലീസ് സ്‌റ്റേഷനിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റടിക്കണമെന്ന വിവാദ ഉത്തരവ് സെന്‍കുമാര്‍ അധികാരമേറ്റെടുത്ത ഉടനെ റദ്ദാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍