UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓഹരി വിപണി മോദി അധികാരം ഏല്‍ക്കുന്നതിന് മുമ്പുള്ള നിലയില്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റ 2014 മെയ് 26-ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരം അവസാനിപ്പിച്ചത് 24,716 പോയിന്റിലായിരുന്നു.

രാജ്യത്തിന് അകത്തേയും പുറത്തേയും നിക്ഷേപകര്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്ന ഇന്ത്യയില്‍ വിശ്വാസം അര്‍പ്പിച്ചു. ആ വിശ്വാസം വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്തു. 2015 മാര്‍ച്ചില്‍ വിപണി 30,000 പോയിന്റ് ചരിത്രത്തിലാദ്യമായി കടക്കുകയും ചെയ്തു.

എന്നാല്‍ അതിനുശേഷം ഇന്ത്യയുടെ ഓഹരി വിപണി നഷ്ടം രേഖപ്പെടുത്തി കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ജനുവരി 20-ന് ബോംബേ ഓഹരി വിപണി 417 പോയിന്റുകള്‍ ഇടിയുകയും 24,062-ല്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇന്ന് വിപണി വീണ്ടും ഇടിവ് രേഖപ്പെടുത്തുകയും 24,000-ത്തിന് താഴേക്ക് പോകുകയും ചെയ്തു. കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് വിപണി വ്യാപാരം അവസാനിപ്പിച്ചത് നൂറ് പോയിന്റുകളുടെ നഷ്ടത്തില്‍ ഇന്ന് 23,962-ലാണ് ബോംബേ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ നില. 2014 മെയ് 15-നുശേഷം ആദ്യമായാണ് 24,000-ത്തിന് താഴെ എത്തുന്നത്.

സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന വിശ്വാസം വിപണിക്ക് സര്‍ക്കാരിനുമേല്‍ ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്ന് ഈ രക്തച്ചൊരിച്ചില്‍ അവസാനിക്കുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍