UPDATES

സെന്‍സെക്‌സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും തകര്‍ന്നു

അഴിമുഖം പ്രതിനിധി

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 1000-ത്തിലധികം പോയിന്റും നിഫ്റ്റി 300-ല്‍ അധികം പോയിന്റും ഇടിഞ്ഞു. നിഫ്റ്റിയുടെ 3.72 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യവും കുറഞ്ഞു. 66.47 രൂപയാണ് ഇന്ന് ഡോളറിനെതിരെയുള്ള മൂല്യം. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. വെള്ളിയാഴ്ച 65.83 രൂപയായിരുന്നു നിരക്ക്. ചൈനീസ് സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ മൂലം ആഗോള വിപണികളില്‍ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറുകയാണ്. കൂടാതെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഇടിവും എരിതീയില്‍ എണ്ണയായി മാറുന്നു. ഏഷ്യന്‍ വിപണികളില്‍ മൂന്നുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ചൈന സ്വന്തം കറന്‍സിയായ യുവാന്റെ മൂല്യം കുത്തനെ കുറച്ചതിനെ തുടര്‍ന്നാണ് ചൈനീസ് സമ്പദ് വ്യവസ്ഥയെ കുറിച്ച് ലോകമെമ്പാടും ആശങ്കകള്‍ ഉയര്‍ന്ന് തുടങ്ങിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍