UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിപണിയില്‍ കറുത്ത വ്യാഴം, സെന്‍സെക്‌സ് 800 പോയിന്റിടിഞ്ഞു

അഴിമുഖം പ്രതിനിധി

മുംബൈ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 807 പോയിന്റുകള്‍ ഇടിഞ്ഞ് 23,000-ത്തിന് താഴെയെത്തി. അതേസമയം നിഫ്റ്റി 239 പോയിന്റുകള്‍ ഇടിഞ്ഞ് 7000-ത്തിനു താഴെയെത്തുകയും ചെയ്തു.

22,951.83 പോയിന്റില്‍ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 6976-ലാണ് ക്ലോസ് ചെയ്തത്.

റിയല്‍റ്റി, ബാങ്ക്, ലോഹ, ഊര്‍ജ്ജ ഓഹരികളുടെയെല്ലാം വിലയില്‍ കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. ഒരാഴ്ചയായി ഏഷ്യന്‍ വിപണികളുടെ പ്രകടനം ആശാവഹമല്ല. രൂപയുടെ മൂല്യമിടിയന്നതും വിപണിയെ സ്വാധീച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍