UPDATES

ഇന്ത്യയുടെ മിന്നാലാക്രമണം: ഓഹരി വിപണികളിലിടിവ്

അഴിമുഖം പ്രതിനിധി

പാക് അധിനിവേശകശ്മീരിലെ ഭീകരവാദകേന്ദ്രങ്ങളില്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇടിഞ്ഞു. സെന്‍സെക്സ് രാവിലെ 144 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ആക്രമണ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് 472 പോയിന്റ് വരെ ഇടിഞ്ഞു.

നിഫ്റ്റി 151 പോയിന്റും ഇടിഞ്ഞിട്ടുണ്ട്. ബിഎസ്ഇയില്‍ 432 കമ്പനികളുടെ ഓഹരികള്‍ ഒഴിച്ച് 2090 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. പാക് അധിനിവേശകശ്മീരിലെ ഭീകരവാദകേന്ദ്രങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതായി ഡിജിഎംഒ വെളിപ്പെടുത്തിയതാണ് വിപണി ഇടിയാന്‍ കാരണമായത്.

ഇന്നലെ രാത്രിയോടെ പാക് അധിനിവേശകശ്മീരിലെ ഭീകരവാദകേന്ദ്രങ്ങളില്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്നും നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചില ഭീകരരെ വധിക്കുകയും ചെയ്തതായി അല്‍പ്പം മുമ്പാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മിലട്ടറി ഓപ്പേറഷന്‍ ഡയറകടര്‍ ജനറല്‍ രണ്‍ബീര്‍ സിംഗ് വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

അതിര്‍ത്തി കടന്നു നടത്തിയ ആക്രമണത്തെ കുറിച്ച് പാകിസ്താനെ അറിയിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ നടപടിയെ അപലപിച്ചു കൊണ്ട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തുവരികയും ഉണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍