UPDATES

ഓഹരി വിപണിയിലും ബീഹാര്‍ ഫലം പ്രതിഫലിച്ചു

 അഴിമുഖം പ്രതിനിധി

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട തിരിച്ചടി ഓഹരി വിപണയിലും പ്രതിഫലിച്ചു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 600 പോയിന്റിലേറെ ഇടിഞ്ഞു. സെപ്തംബര്‍ 30-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്നുണ്ടായത്. നിഫ്റ്റയില്‍ 180 പോയിന്റിന്റെ ഇടിവും രേഖപ്പെടുത്തി. രൂപയ്ക്കും തിരിച്ചടിയേറ്റു. ഒരു ശതമാനത്തില്‍ അധികമാണ് രൂപ ശോഷിച്ചത്.

ബീഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റതാണ് ഇന്നത്തെ കനത്ത വില്‍പനയ്ക്ക് കാരണമെന്ന് ഇടപാടുകാര്‍ പറയുന്നു. മോദി ബിഹാറില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാല്‍ നേര്‍വിപരീതമാണ് സംഭവിച്ചത്. ഇന്നത്തെ വിപണിയിലെ കനത്ത ഇടിവ് വൈകാരിക പ്രകടനമാണ് എന്നും സാമ്പത്തിക പരിഷ്‌കരണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന ശുഭാപ്തി വിശ്വാസം ചില വിപണി വിദഗ്ദ്ധര്‍ പ്രകടിപ്പിക്കുന്നു. വിപണിയിലെ തിരുത്തല്‍ താല്‍ക്കാലികം ആണെന്നും ഓഹരികള്‍ വാങ്ങാനുള്ള അവസരമാണെന്നും അവര്‍ കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍