UPDATES

ഓഹരി വിപണിയുടെ തുടക്കം തകര്‍ച്ചയോടെ

അഴിമുഖം പ്രതിനിധി

വിദേശ ഫണ്ടുകളും ചെറുകിട നിക്ഷേപകരും വില്‍പനക്കാരായതിനെ തുടര്‍ന്ന് ബിഎസ്ഇ സെന്‍സെക്‌സിന് വന്‍തകര്‍ച്ച. ഇന്ന് 467 പോയിന്റിന്റെ തകര്‍ച്ചയോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. ആഗോളവിപണികളിലെ ആശങ്ക ഇന്ത്യന്‍ വിപണിയിയേയും ബാധിക്കുകയായിരുന്നു. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 135.30 പോയിന്റുകള്‍ ഇടിഞ്ഞ് 8,300-ന് താഴേയ്ക്ക് പതിച്ചു. ഭാരതി എയര്‍ടെല്ലിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. അഞ്ചു ശതമാനത്തോളം വിലയിടിവാണ് എയര്‍ടെല്‍ നേരിട്ടത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ലാര്‍ഴ്‌സണ്‍ ടൂബ്രോ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ മാന്ദ്യം ആഗോള വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് യൂറോപ്യന്‍, യുഎസ് വിപണികളില്‍ നിക്ഷേപകര്‍ വില്‍പനക്കാരായത് വിപണിയെ തളര്‍ത്തിയിരുന്നു. കൂടാതെ ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിയുന്നതും ആശങ്കയ്ക്ക് കാരണമായി. 65.81 രൂപയാണ് ഇപ്പോള്‍ ഡോളറിന് എതിരെ രൂപയുടെ നിരക്ക്. ഇത് കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍