UPDATES

ട്രെന്‍ഡിങ്ങ്

‘ഇത് ഞങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നം, പ്രത്യേക പതാകയും ഭരണഘടനയും ഇല്ലാതെ പരിഹാരമില്ല’; നാഗാ വംശജര്‍ ഇടയുന്നു

ഒരു രാജ്യം ഒരു ഭരണഘടന എന്ന നിലപാട് നേരത്തെ തന്നെ മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള നാഗാലാന്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള ധാരണകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാട്ടുനില്ലെന്ന് നാഷണലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് (ഐസിക് -മുയിവ) ആരോപിച്ചു. 2015 ല്‍ മോദി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.

2014 ല്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ചര്‍ച്ചയില്‍ നാഗാലാന്റ് പ്രശ്‌നം പരിഹാരത്തോടടുക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ധാരണയായ വിഷയങ്ങളെ സംബന്ധിച്ച് അന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല. നാഗാലാന്റിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ ഏക സംഘടനയാണ് എന്‍ എസ് സി എന്‍ (ഐസിക് മൂയിവ) വിഭാഗം. 22 വര്‍ഷമായി തുടരുന്ന സമാധാന ചര്‍ച്ചകളെ തുടര്‍ന്നാണ് 2015 ല്‍ സംഘടനയുമായി ധാരണയിലെത്തിയത്. എന്നാല്‍ അതില്‍നിന്ന് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ മടികാണിക്കുകയാണെന്ന് ആരോപിച്ചാണ് എന്‍എസ് സി എന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

Also Read: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സായുധകലാപത്തിന്റെ ഭാവി ഇനിയെന്തായിരിക്കും?

“കരാറുമായി മുന്നോട്ടുപോകുന്നതില്‍ ഇന്ത്യ വൈമുഖ്യം കാണിക്കുകയാണ്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നില്ല. അതുകൊണ്ട് നാഗാലാന്റ് വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് കത്തെഴുതേണ്ടി വന്നതെ”ന്ന് സംഘടന വ്യക്തമാക്കി. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ധാരണയാകാതിരുന്ന വിഷയങ്ങള്‍ നാഗാലാന്റിന് പ്രത്യേക പതാകയും ഭരണഘടനയും ഉണ്ടാകുകയെന്നതായിരുന്നു. ഈ വിഷയങ്ങളില്‍ പരിഹാരമാകാതെ നാഗാലാന്റിലെ പ്രശ്‌നങ്ങള്‍ക്ക് അവസാനിക്കില്ലെന്നും നേതാക്കള്‍ പ്രധാനമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. നാഗാ വംശജരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണിതെന്നും അവർ പറഞ്ഞു.

രാജ്യത്തെ എല്ലാ മേഖലകള്‍ക്കും ഒരു നിയമവും ഭരണഘടനയുമായിരിക്കുമെന്നാണ് കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞത്. അതുകൊണ്ട് തന്നെ നാഗ സംഘടനയുടെ ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയപ്പോള്‍, ഒരു സംവിധാനമാണ് രാജ്യത്തെങ്കില്‍ എന്തുകൊണ്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ചില പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കാത്തെന്താണെന്ന് ചോദിച്ചുകൊണ്ട് സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ആരോപണം ചില മേഖലകളില്‍നിന്ന് ഉന്നയിച്ചിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള പ്രത്യേക അവകാശങ്ങളുടെ കാര്യത്തില്‍ എന്ത് സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നതെന്നും വ്യക്തമാക്കിയിരുന്നില്ല.

സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് തന്നെ ഉയര്‍ന്നുവന്ന പ്രശ്‌നമായിരുന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ദേശീയ സ്വയം നിര്‍ണായവകാശവുമായി ബന്ധപ്പെട്ടത്. നാഗാലാന്റായിരുന്നു സ്വതന്ത്ര്യ രാജ്യ പദവി ആവശ്യപ്പെട്ട് ആദ്യം കലാപത്തിനിറങ്ങിയ പ്രദേശം.

Also Read- Explainer: കാശ്മീരിനെക്കുറിച്ച് അംബേദ്‌ക്കര്‍ പറഞ്ഞത് ഇതാണ്, വെങ്കയ്യ നായിഡു ഉദ്ധരിച്ചതല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍