UPDATES

വിദേശം

നിങ്ങള്‍ ദരിദ്രരാണോ? എങ്കില്‍ ഈ വാതില്‍ വഴി കടന്നു പോകൂ…

Avatar

എമിലി ബാഡ്ജര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അസമത്വം വ്യാപകമാവുന്ന ഇക്കാലത്ത്, വാടക എന്നത്തേക്കാളും കുതിച്ചുയരുന്ന ഒരു നഗരത്തില്‍,’ദരിദ്രര്‍ക്കുള്ള വാതില്‍’ വലിയൊരു പ്രതീകമാണ്. സാങ്കേതികമായി അതിതുവരെ നിലവിലില്ല. പക്ഷേ കഴിഞ്ഞമാസം, മാന്‍ഹട്ടനിലെ ഒരു അംബരചുംബിയായ പാര്‍പ്പിടസമുച്ചയത്തില്‍ അത്തരമൊന്നിന് ന്യൂയോര്‍ക് നഗരം അനുമതി കൊടുത്തു: അവിടുത്തെ ഇളവ് ലഭിക്കുന്ന താമസക്കാര്‍ക്കൊരു പ്രത്യേക വാതില്‍. ഇതല്ലാതെ ഈ ആഡംബര പാര്‍പ്പിട സമുച്ചയത്തില്‍ വിപണിവില ഈടാക്കുന്ന 150ലേറെ വീടുകളുണ്ട്. പക്ഷേ, താങ്ങാവുന്ന നിരക്കില്‍, നഗരത്തിലെ പാര്‍പ്പിട പദ്ധതിക്കു കീഴില്‍, നിര്‍മ്മാതാവ് എക്‌സ്‌ടെല്‍ നല്‍കുന്ന 55 വീടുകള്‍ക്ക് സൗകര്യങ്ങള്‍, നഗരകാഴ്ചകള്‍ എല്ലാം വേര്‍തിരിച്ചാണ്. മുന്‍വാതിലും പ്രത്യേകമായിത്തന്നെ.

കുറഞ്ഞ നിരക്കിലുള്ള പാര്‍പ്പിടങ്ങള്‍ക്കായി വാദിക്കുന്നവര്‍ മുഖം ചുളിച്ചുകഴിഞ്ഞു. ഒരു ചെറുവാതിലിലൂടെ കുറഞ്ഞ വരുമാനക്കാരായ താമസക്കാര്‍ പമ്മിപ്പോകുന്നത് അവര്‍ക്കിപ്പോഴേ കാണാം. നഗരപിതാവും, ട്വിറ്റര്‍ സമൂഹവുമൊക്കെ ഇതിനെതിരാണ്. പക്ഷേ ഒരേ മേല്‍ക്കൂരക്കുകീഴില്‍ സാമ്പത്തികമായി വേര്‍തിരിക്കപ്പെട്ട പാര്‍പ്പിടങ്ങള്‍ എന്ന ആശയം, വെറും മുദ്രാവാക്യങ്ങളില്‍ ഒതുങ്ങിപ്പോകാതെ താങ്ങാവുന്ന നിരക്കിലുള്ള പാര്‍പ്പിടങ്ങള്‍ എന്ന ആശയത്തോടൊപ്പമുള്ള ചില മുള്ളും മുനയുമുള്ള പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നു.


ഉദാഹരണത്തിന് വാഷിംഗ്ടണിലെ ഏറെ ജനപ്രിയമായ യു തെരുവ് പ്രദേശത്തിനടുത്തുള്ള പോര്‍ട്ണര്‍ പ്ലെയ്‌സ് എന്ന ഉദ്യാന ശൈലിയിലുള്ള പാര്‍പ്പിട സമുച്ചയത്തെ നോക്കാം. ഏതാണ്ട് 350 വീടുകളുള്ള മിശ്രവരുമാന വിഭാഗങ്ങളുടെ പാര്‍പ്പിട സമുച്ചയമായി ഈ സ്ഥലത്തെ വീണ്ടും വികസിപ്പിച്ചെടുക്കാനായിരുന്നു ലക്ഷ്യമിട്ടത്: ഈ തെരുവിനടുത്ത് താമസിക്കാന്‍ ഉത്സുകരായ ഉയര്‍ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് വിപണി വിലയില്‍ ഒരു വിഭാഗം, മറ്റൊന്നു പോര്‍ട്ണര്‍ പ്ലേയ്‌സിലെ നിലവിലെ താമസക്കാര്‍ക്ക്, പിന്നെ ആ പ്രദേശത്തെ ശരാശരി വരുമാനത്തിന്റെ 60 ശതമാനത്തില്‍ കുറഞ്ഞ വരുമാനവുള്ളവര്‍ക്കായി 48 വീടുകള്‍. വശങ്ങളില്‍ വേറെ വാതിലുകളാണ്, വേറെ തെരുവുകളിലേക്ക്.

പോര്‍ട്ണര്‍ പ്ലേയ്‌സിലെ നിലവിലെ താമസക്കാര്‍ ഇതാണാവശ്യപ്പെട്ടത്:
‘പുതിയ പദ്ധതിക്കായി ഞങ്ങള്‍ക്ക് മുന്നില്‍ നിരവധി ആശയങ്ങള്‍ വെച്ചു,’ താമസക്കാരുടെ സംഘടനാ നേതാവ് വാണ്ട സിംസ് ഈ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള ഒരു കത്തിലെഴുതി. ‘ അതിലൊന്ന് ഞങ്ങളെ വിപണി വിലയിലുള്ള, വിഭിന്നമായ ആവശ്യങ്ങളും ആഗ്രഹങ്ങളുമുള്ള വിദഗ്ദര്‍ക്കിടയില്‍, ഞങ്ങളുടെ ഭൂരിപക്ഷം വരുന്ന കുടുംബങ്ങളുടെയും പ്രായമായവരുടെയും കൂട്ടത്തില്‍നിന്നല്ലാതെ, ഞങ്ങളെ ചിതറിക്കുകയെന്നതാണ്.’

ദീര്‍ഘകാലമായുള്ള അയല്‍ക്കാരും കുടുംബങ്ങളും ഒരുമിച്ചുള്ള, ശാന്തമായ വി-തെരുവിലേക്ക് തുറക്കുന്ന മുന്‍വാതിലുള്ള ഒരു രൂപകല്‍പനയാണ് അവര്‍ ആവശ്യപ്പെട്ടത്. വിഭജനം സൌകര്യങ്ങളിലും വ്യത്യാസം പുലര്‍ത്തുന്നു. യോഗ കേന്ദ്രത്തിന് പകരം കമ്പ്യൂട്ടര്‍ മുറി, ക്ലബ് മുറിക്ക് പകരം ഒരു കളിസ്ഥലം.

ധനിക താമസക്കാര്‍ക്ക് തങ്ങളുടെ കുറഞ്ഞ വരുമാനക്കാരായ അയല്‍ക്കാരെ കണ്ടുമുട്ടുന്നതിലുള്ള ‘സഹിക്കാനാവാത്ത അരോചകത്വം’ ഒഴിവാക്കാനാണീ ദരിദ്ര വാതിലെന്ന് ന്യൂയോര്‍ക്കില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. കുറഞ്ഞ വരുമാനക്കാരായ താമസക്കാര്‍ നഗരങ്ങളിലെ കുടുംബങ്ങള്‍ ഒറ്റ കിടപ്പുമുറി വീടുകളോ, സ്റ്റുഡിയോ വീടുകളോ ആണ് ആഗ്രഹിക്കുന്നത്. ചെറുപ്പക്കാരായ രാത്രീഞ്ചര വിദഗ്ധ തൊഴിലാളികളുമായി അയല്‍പക്കമോ, പൊതുസ്ഥലമോ, സമാന സൌകര്യങ്ങളോ പങ്കിടാന്‍ ആഗ്രഹിക്കുന്നോ എന്നതിനെക്കുറിച്ച് കാര്യമായി പരിഗണന നല്‍കിയിട്ടില്ല.

‘പലതരം വരുമാനക്കാരുടെ ഇടയില്‍ ഏറെക്കാലം കഴിഞ്ഞാല്‍ അവരുടെ അടുത്ത ബന്ധങ്ങള്‍ ദുര്‍ബ്ബലമാകുമോ എന്നു താമസക്കാര്‍ക്ക് തോന്നുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്,’ വാഷിംഗ്ടണ് പുറത്തും ഇത്തരം പാര്‍പ്പിട പദ്ധതികള്‍ക്ക് പ്രവര്‍ത്തിച്ച ജോനാഥന്‍ റോസ് പറഞ്ഞു. ‘ഇവിടെ മാത്രമല്ല ഞങ്ങള്‍ അത്തരം പ്രശ്‌നങ്ങള്‍ കണ്ടിട്ടുള്ളത്.’വാഷിംഗ്ടണിലെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സാധാരണ വരുമാനാടിസ്ഥാത്തിലുള്ള വിവേചനം അനുവദിക്കാറില്ല. പക്ഷേ പോര്‍ട്ണര്‍ പ്ലേയ്‌സിന്റെ കാര്യത്തില്‍ ഒഴിവ് കിട്ടിയേക്കും.

1970കളില്‍ മോണ്ട്‌ഗോമെറി കൗണ്ടിയില്‍ സ്വീകരിച്ച മാതൃകയില്‍, കുറച്ചു വീടുകള്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് കൂടി നീക്കിവെച്ചാല്‍, സാധാരണയായി അനുവദിച്ചിട്ടുള്ള വീടുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ നിര്‍മ്മിക്കാന്‍ പാര്‍പ്പിടനയം അനുവാദം നല്‍കുന്നുണ്ട്. വാഷിംഗ്ടണിലും നിര്‍മ്മാതാക്കള്‍ക്ക് ഈ ആനുകൂല്യമുണ്ട്.


ഇത്തരം വീടുകള്‍ ഒരു കെട്ടിടത്തിന് ചുറ്റുമായിരിക്കണമെന്നും, നിര്‍മ്മാണം തുടങ്ങും മുമ്പേ ഇതിനുള്ള സ്ഥലം വ്യക്തമാക്കണമെന്നുമാണ് ചട്ടം. താഴ്ന്ന വരുമാനക്കാര്‍ക്കുള്ള വീടുകള്‍ ഏറ്റവും മുകളിലെ നിലയില്‍ ആകണമെന്നില്ല. ഇതിന്റെ ലക്ഷ്യം കുറഞ്ഞ ചെലവില്‍ ആഡംബരവസതി കൊടുക്കുകയോ, അല്ലെങ്കില്‍ നിര്‍മ്മാതാക്കളില്‍ നിന്നും അവരുടെ ഏറ്റവും ലാഭകരമായ ഭൂമി കൈവശമാക്കുകയോ അല്ല. പക്ഷേ ഇത്തരം വീടുകള്‍ ഏറ്റവും താഴ്ന്ന നിലയില്‍ കുത്തിനിറക്കാനും പാടില്ല.

ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നതിന് കെട്ടിട നിര്‍മ്മാതാവിന് പൊതുജനം ചില സൗജന്യങ്ങള്‍ അനുവദിക്കുന്നു എന്നതുകൊണ്ടുതന്നെ, അവ അലക്കുമുറിയുടെ അടുത്തോ, പിന്‍വാതിലിനരികിലോ ഞെരുക്കിയിടുന്നത് ഒഴിവാക്കാനാകാണം. പല തരത്തിലുള്ള വരുമാനക്കാര്‍ ഒരുമിച്ചുകഴിയുന്നത് പ്രകടമല്ലാത്ത പല ഗുണഫലങ്ങളും ഉണ്ടാക്കിയേക്കാം.

പലതരത്തിലുള്ള വരുമാനക്കാര്‍ ഒന്നിച്ചു കഴിയുന്നതിന്റെ ഗുണങ്ങളും, താഴ്ന്ന വരുമാനക്കാര്‍ ദാരിദ്ര്യം കേന്ദ്രീകരിച്ചിടത്ത് ഒന്നിച്ചു കഴിയുന്നതിലെ കുഴപ്പങ്ങളും പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ ഒന്നിച്ചു വേര്‍തിരിക്കുമ്പോള്‍, അവര്‍ക്ക് ലഭിക്കുന്നത് മോശം വിദ്യാലയങ്ങള്‍, ദുര്‍ലഭമായ തൊഴിലവസരങ്ങള്‍, മോശം പലചരക്കുകടകള്‍, കുറഞ്ഞ സാമൂഹ്യ മൂലധനം, തുച്ഛമായ രാഷ്ട്രീയാധികാരം, അപര്യാപ്തമായ സാമൂഹ്യ ചലനശേഷി, കൂടുതല്‍ കുറ്റകൃത്യങ്ങള്‍, കൂടുതല്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ എന്നിവയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

സ്‌കോട് യുദ്ധതന്ത്രങ്ങള്‍ ലണ്ടന്‍ ധനികരെ വേട്ടയാടുമ്പോള്‍
ഇബോള: ലോകമേ, നിങ്ങള്‍ പ്രായശ്ചിത്തം ചെയ്തേ മതിയാകൂ- ആഫ്രിക്കയില്‍ നിന്ന്‍ സോമി സോളമന്‍ എഴുതുന്നു
ബ്രെഡ് സമരം പഴങ്കഥ; ഇത് മാറുന്ന അംഗോള
പോര്‍ടോ കാബേല്ലോയിലെ വേശ്യകള്‍; ഷാവേസില്‍ നിന്നു മദുരോയിലെത്തുമ്പോള്‍
അതിജീവനത്തിന്റെ ഇറ്റാലിയന്‍ മണിനാദം

അതേസമയം അത്തരമൊരു കുടുംബം ഉയര്‍ന്ന വരുമാനക്കാരുടെ പ്രദേശത്തെത്തിയാലോ, ഇതെല്ലാം മാറുന്നു. തൊഴിലവസരങ്ങള്‍, നല്ല ദന്തവൈദ്യന്‍മാര്‍, അറ്റകുറ്റപ്പണിക്ക് വിദഗ്ധര്‍ അങ്ങനെ പല സാധ്യതകളും തുറക്കുന്നു. അതുകൊണ്ടാണ് വാഷിംഗ്ടണും, ന്യൂയോര്‍ക്കും പോലുള്ള നഗരങ്ങള്‍ ഒരേ പാര്‍പ്പിട സമുച്ചയത്തിനുള്ളില്‍ താഴ്ന്ന വരുമാനക്കാര്‍ക്കും ഇടമൊരുക്കാന്‍ കെട്ടിടനിര്‍മ്മാതാക്കളോട് ആവശ്യപ്പെടുന്നത്. ഈ നയത്തിന് മറ്റൊരു വശവുമുണ്ടെന്നത് കാണണം. വിപണിവിലയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിടസമുച്ചയത്തിലെ ഇത്തരം വീടുകള്‍ക്കുള്ള പണമുണ്ടെങ്കില്‍ ഇതിലുമേറെ കുടുംബങ്ങള്‍ക്ക് ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കാം.

വെവ്വേറെ വാതിലുകള്‍ പോര്‍ട്ണര്‍ പ്ലേയ്‌സിലെ പാര്‍പ്പിടസമുച്ചയത്തെ നികുതി ഇളവുകള്‍ക്ക് പ്രാപ്തമാക്കുമെന്നും, ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ താഴ്ന്ന വരുമാനക്കാര്‍ക്കുള്ള വീടുകള്‍ ഉണ്ടാക്കാനാവുമെന്നും വാദമുണ്ട്.
മിശ്ര വരുമാന പാര്‍പ്പിട സമുച്ചയങ്ങള്‍ നല്ലതാണെന്ന് നാം കേട്ടിട്ടുണ്ട്. പക്ഷേ മിശ്ര വരുമാന വശങ്ങളും, നിലകളും?

‘ദരിദ്ര വാതിലിന്’ പിറകിലുള്ളവര്‍ക്ക് വിദ്യാലയങ്ങളും, ഗതാഗത സൌകര്യവും, മറ്റ് മികച്ച അയല്‍പക്ക സൌകര്യങ്ങളുമൊക്കെ അപ്പോഴും ലഭിക്കുമായിരിക്കാം. തങ്ങളുടെ ധനികരായ അയല്‍ക്കാരുമായി ഇടനാഴികളില്‍ കണ്ടുമുട്ടില്ലെങ്കിലും.

ഒരു ദരിദ്ര പാര്‍പ്പിടപ്രദേശം ഉണ്ടാക്കിയെടുത്ത, അവരുടെ കുറവുകളെ മറികടക്കാന്‍ സഹായിക്കുന്ന ശൃംഖലകളും കൂട്ടായ്മയും ഈ പുതിയ പദ്ധതിയില്‍ നിലനില്‍ക്കുമോ എന്നതാണ് ചോദ്യം. അവരുടെ കുട്ടികളുടെ മേലൊരു കണ്ണ്, അത്യാവശ്യത്തിന് ഇത്തിരി കടം ചോദിക്കാന്‍ ഒരു പരിചയക്കാരന്‍, അതൊക്കെ ഈ ദരിദ്ര വാതിലിന്റെ താഴുതുറന്നു അകത്തു വരുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍