UPDATES

കായികം

സെറീന വില്യംസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഗ്രാന്‍സ്ലാം കിരീട നേട്ടത്തില്‍ റെക്കോര്‍ഡ്

23 കിരീടങ്ങള്‍ നേടി സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡ് തകര്‍ത്തു

അമേരിക്കയുടെ സെറീന വില്യംസ് ആധുനിക ട്രാന്‍സ്ലാം ടെന്നീസ് കിരീട നേട്ടത്തില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. 23 കിരീടങ്ങളുമായി ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം വിജയങ്ങള്‍ സ്വന്തമാക്കിയാണ് സെറീന ചരിത്രം എഴുതിയത്. 22 വിജയങ്ങളെന്ന സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് സെറീന തകര്‍ത്തത്. ഓസ്‌ട്രേലിയയുടെ മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് ഏക്കാലത്തെയും ഉയര്‍ന്ന കിരീടനേട്ടത്തില്‍ ഇപ്പോള്‍ സെറീനയ്ക്കു മുന്നിലുള്ളത്. ഇന്നതെ വിജയത്തോടെ ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തുകയും ചെയ്തു സെറീന വില്യംസ്.

ഇന്നു നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സഹോദരി വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്(6-4, 6-4) തോല്‍പ്പിച്ചാണ് സെറീന പുതു ചരിത്രം എഴുതിയത്. വീനസിനെതിരേ സെറീനയുടെ ഏഴാം ഫൈനല്‍ വിജയം കൂടിയായിരുന്നു ഇന്നത്തേത്. ഒമ്പതു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അതില്‍ രണ്ടുതവണ മാത്രമാണ് വീനസിന് അനുജത്തിയെ തോല്‍പ്പിക്കാന്‍ സാധിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍