UPDATES

സിനിമാ വാര്‍ത്തകള്‍

സീരിയല്‍ താരം പ്രദീപ് ആത്മഹത്യ ചെയ്തു

ഇന്നു പുലര്‍ച്ചെ സ്വന്തം വീട്ടില്‍വച്ചായിരുന്നു ആത്മഹത്യ

പ്രശസ്ത തെലുങ്ക് സീരിയല്‍ താരം പ്രദീപ് ആത്മഹത്യ ചെയ്തു. ഇന്നു രാവിലെ നാലുമണിയോടെയായിരുന്നു താരം ആത്മഹത്യ ചെയ്‌തെന്നു കരുതുന്നു. പുപ്പലഗുഡയിലെ വീട്ടില്‍ വച്ചായിരുന്നു മരണം നടന്നത്.

ആത്മഹത്യക്കു പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സീരിയല്‍ താരം പവാനി റെഡ്ഡിയുമായി പ്രദീപിന്റെ വിവാഹം അടുത്തിടെയാണു കഴിഞ്ഞത്. കുടുംബപ്രശ്‌നങ്ങളാണു ആത്മഹത്യക്കു പിന്നിലെന്നു പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് യാതൊരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല.

തെലുങ്കിലെ ഏറെ പ്രചാരമുള്ള സീരിയലുകളായ സപ്ത മാലിക, സുമംഗലി, പാസമലര്‍ എന്നീ സീരിയലുകളില്‍ പ്രദീപ് അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിലും പ്രദീപ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഗ്നിപൂവുലു എന്ന സീരിയലിലൂടെ പ്രശസ്തയാണ് പ്രദീപിന്റെ ഭാര്യ പവാനി റെഡ്ഡി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍