UPDATES

സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

അഴിമുഖം പ്രതിനിധി

പ്രമുഖ സീരിയല്‍ നടന്‍ ശരത്കുമാര്‍ (23) വാഹനാപകടത്തില്‍ മരിച്ചു. മൈലക്കാടിനടുത്ത് വച്ച് ശരത് സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് രാവിലെ ഏഴുമണിക്കാണ് അപകടം സംഭവിച്ചത്. 

ടിപ്പര്‍ ഡ്രൈവറാണ് ശരത്തിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്കുള്ള വഴി മധ്യേയാണ് മരണം.

രാവിലെ ആറുമണിക്ക് സീരിയല്‍ ഷൂട്ടിംഗിനായി കൊല്ലത്തേയ്ക്കു പോവുയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാജസേനന്റെ കൃഷ്ണകൃപാസാഗരത്തിലൂടെയാണ് ശരത് അഭിനയരംഗത്തെത്തിയത്. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് ശരതിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കിയത്. ഇപ്പോള്‍ സംപ്രേഷണം നടക്കുന്ന ചന്ദനമഴയിലും സരയൂവിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശശികുമാര്‍-തങ്കച്ചി ദമ്പതികളുടെ മൂത്ത മകനാണ് ശരത്കുമാര്‍. അനുജന്‍:ശ്രീകുമാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍