UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാനിയ മിര്‍സ നികുതി വെട്ടിച്ചെന്ന് ആരോപണം: സേവന നികുതി വകുപ്പ് നോട്ടീസ് അയച്ചു

തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ്

നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് സേവന നികുതി വകുപ്പ് നോട്ടീസ് അയച്ചു. ഫെബ്രുവരി ആറിന് ഹൈദ്രാബാദിലെ പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫീസിലെ സര്‍വീസ് ടാക്‌സ് സൂപ്രണ്ട് കെ സുരേഷ് കുമാറാണ് നോട്ടീസ് അയച്ചത്.

തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. ഫെബ്രുവരി പതിനാറിനകം സാനിയയോ പ്രതിനിധിയോ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2014 ജൂലൈ 22ന് പുതിയ സംസ്ഥാനം രൂപീകൃതമായ ഉടനെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സാനിയയെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുകയായിരുന്നു. അന്നുതന്നെ ഇതിനുള്ള പ്രതിഫലമായി ഒരു കോടി രൂപയുടെ ചെക്കും കൈമാറി. അതിനുശേഷം യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടം ചൂടിയതിനെ തുടര്‍ന്ന് സെപ്തംബറില്‍ മറ്റൊരു ഒരുകോടി രൂപ കൂടി സമ്മാനിച്ചിരുന്നു. ഈ തുക നികുതി രഹിതമാണ്.

എന്നാല്‍ ബ്രാന്‍ഡ് അംബസഡറായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ പതിനഞ്ച് ശതമാനം സേവന നികുതി സാനിയ അടച്ചിട്ടില്ല. അതിന്റെ പിഴയും അടക്കം സാനിയ ഇരുപത് ലക്ഷം രൂപ അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍