UPDATES

മമതയ്ക്ക് തിരിച്ചടി, ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് സുപ്രീം കോടതി: ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാം

ബംഗാളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ നടപടി മമമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയാണ്

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് മുന്‍ മേധാവി രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനെതിരെ ഉണ്ടായിരുന്ന സ്റ്റേ സുപ്രീം കോടതി നീക്കി. സിബിഐയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജീവ് കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ അപേക്ഷയിലാണ് സുപ്രീം കോടതി വിധി.

എന്നാല്‍ രാജീവ് കുമാറിന് നിയമസംരക്ഷണം നേടാന്‍ കോടതി ഏഴ് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഇതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തെളിവുകള്‍ നശിപ്പിച്ചെന്നും കോടതി പറഞ്ഞു. ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദമുണ്ടാക്കിയ ചിട്ടി തട്ടിപ്പ് അന്വേഷണം ഇതോടെ പുതിയ വഴിത്തിരിവിലെത്തിയിരിക്കയാണ്.

രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്തയില്‍ എത്തിയ സിബിഐയെ ബംഗാള്‍ പൊലീസ് തടഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു സംഭവം.പൊലീസിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് സിബിഐ കോടതിയെ സമീപിച്ചെങ്കിലും രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതില്‍നിന്നും സുപ്രീം കോടതി സിബിഐയെ വിലക്കുകയായിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ രാജീവ് കുമാറിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

കോടതിയലക്ഷ്യ ഹര്‍ജിയില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. രാജീവ് കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് സിബിഐ സുപ്രീം കോടതിയെ നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ ചില ബിജെപി നേതാക്കള്‍ക്ക് വേണ്ടി തന്നെ സിബിഐ ലക്ഷ്യമിടുകയാണെന്നായിരുന്നു രാജീവ് കുമാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍