UPDATES

സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഗുജറാത്തില്‍ ഏഴ് മരണം, ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ടാങ്കുകളില്‍ നേരിട്ടിറങ്ങി വൃത്തിയാക്കുന്നത് തടയാനുള്ള നടപടികള്‍ ഫലപ്രദമാകുന്നില്ല.

സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഗുജറാത്തില്‍ ഏഴ് പേര്‍ മരിച്ചു. വഡോദരയിലെ ദാബോലിയിലാണ് സംഭവം. ഇതേതുടര്‍ന്ന് ഇവര്‍ ജോലി നോക്കിയിരുന്ന ഹോട്ടലിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷ് പതാന്‍വാദിയ, അശോക് ഹരിജന്‍, ബ്രിജേഷ് ഹരിജന്‍, മഹേഷ് ഹരിജന്‍ എന്നിവരെയാണ് സെപ്റ്റിംക്ക് ടാങ്ക് വൃത്തിയാക്കാന്‍ വിളിച്ചത്. മരിച്ച വിജയ് ചൗധരി, സഹദേവ് വാസവ, അജയ് വാസവ എന്നിവര്‍ ഹോട്ടലിലെ തൊഴിലാളികളാണ്.

പത്താന്‍വാദിയയാണ് ആദ്യമായി ടാങ്കിലേക്ക് ഇറങ്ങിയത്. ഇദ്ദേഹം പ്രതികരിക്കാത്തതിനെ തുടര്‍ന്ന് മഹേഷ് ഹരിജന്‍, ബൃജേഷ് ഹരിജന്‍, അശോക് ഹരിജന്‍ എന്നിവര്‍ ടാങ്കിലേക്ക് ഇറങ്ങി. എന്നാല്‍ ടാങ്കിലിറങ്ങിയ ആരും പ്രതികരിച്ചില്ല. തുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയത്.

ടാങ്കിലെ വലിയ അളവിലുള്ള വാതകം ശ്വസിച്ചാണ് ഏഴ് പേരും മരിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. പിന്നീട് മുന്‍സിപാലിറ്റിയില്‍നിന്ന് പ്രത്യേക യന്ത്രം ഉപയോഗിച്ച് എല്ലാവരെയും വലിച്ചെടുക്കുകയായിരുന്നു.
എങ്ങനെയാണ് ഇവര്‍ മരിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് ദിവസം കൂടുമ്പോള്‍ ഒരാള്‍ എന്ന നിലയില്‍ ശുചികരണ തൊഴിലാളികള്‍ മരിക്കുന്നതായാണ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായ് കര്‍മചാരീസ് തയ്യാറാക്കിയ 2017 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് പേരാണ് മരിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍