UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2016, ഇന്ത്യയുടെ ഏറ്റവും ക്രൂരമായ വേനലാകുമോ?

Avatar

ടീം അഴിമുഖം

കൊടുംചൂട് രാജ്യത്തെങ്ങും 160 ജീവനുകളെങ്കിലും കവര്‍ന്നുകഴിഞ്ഞു. ചൂട് കുറയാനുള്ള ഒരു ലക്ഷണവും കാണുന്നുമില്ല.

ശനിയാഴ്ച്ച ഇന്ത്യയുടെ പല ഭാഗങ്ങളും കടുത്ത ചുടുകാറ്റിന് സമാനമായ കൊടുംചൂടിലൂടെയാണ്  കടന്നുപോയത്. ഒഡിഷയിലെ തിത്തല്‍ഗഡില്‍ 47 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. രാജ്യത്തു പലയിടത്തും 45 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട്.

കാലാവസ്ഥ വകുപ്പ് പറയുന്നതു ഏപ്രില്‍ 27 വരെ ഇതിന് ഒരു ശമനവും ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ്. ഒഡിഷ, ഝാര്‍ഖണ്ട്, തെലങ്കാന, ആന്ധ്രാപ്രദേശിലെ റായല്‍സീമ പ്രദേശങ്ങളില്‍ തീക്ഷ്ണമായ ഉഷ്ണക്കാറ്റോ, അതിനു സമാനമായ അവസ്ഥയോ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്കിയിരിക്കുന്നു.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ്  ഭൂരിഭാഗം മരണങ്ങളും ഉണ്ടായിരിക്കുന്നത്. പക്ഷേ ഉയരുന്ന ചൂട് രാജ്യത്ത് പൊതുവേ ബാധിച്ച വരള്‍ച്ചയെയും ജലക്ഷാമത്തേയും രൂക്ഷമാക്കുന്നു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ കണക്ക് പ്രകാരം ഇത് 33 കോടി ജനങ്ങളെ ബാധിക്കാം.

മെയ്, ജൂണ്‍ മാസങ്ങളാണ് ഇന്ത്യയില്‍ സാധാരണയായി കടുത്ത ചൂട് അനുഭവപ്പെടുന്ന കാലം. എന്നാല്‍ ഇപ്പോള്‍ ഏപ്രിലില്‍ തന്നെ കൊടുംചൂട് വന്നത് ചൂടുമൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്ന് അധികൃതര്‍ ഭയക്കുന്നു. കഴിഞ്ഞ വര്ഷം കൊടുംചൂടില്‍  2,422 പേരാണ് മരിച്ചത്. രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണിത്.

കഴിഞ്ഞ വര്ഷം രൂക്ഷമായ വേനല്‍ ബാധിച്ച പാകിസ്ഥാനില്‍ തണുത്ത വെള്ളവും ചൂടില്‍നിന്നും രക്ഷപ്പെടാനുള്ള ഷെല്‍റ്ററും നല്കാന്‍ അഞ്ഞൂറോളം കേന്ദ്രങ്ങള്‍ തുറക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട് ചെയ്യുന്നു.

മഹാരാഷ്ട്രയിലെ വിദര്‍ഭ, ബീഹാര്‍, പശ്ചിമ ബംഗാളിലെ ഗംഗാതടം എന്നിവടങ്ങളിലെല്ലാം സാധാരണയില്‍ നിന്നും മുകളിലാണ് ചൂട്. കിഴക്കന്‍ മധ്യപ്രദേശ്, റായലസീമ, തെലങ്കാനയിലെ ചിലയിടങ്ങള്‍, ആന്ധ്രാപ്രദേശിലെ തീരദേശം, തമിള്‍നാട്, പശ്ചിമബംഗാളിലെ ഗംഗാതടം എന്നിവടെയെല്ലാം കുറഞ്ഞ താപനില പോലും സാധാരണത്തേതില്‍ നിന്നും 3.1 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണ്.

ഒഡിഷ, തെലങ്കാന, ബീഹാര്‍, ഝാര്‍ഖണ്ട് എന്നിവിടങ്ങളില്‍ പലയിടത്തും കുറഞ്ഞ താപനില സാധാരണത്തേതില്‍ നിന്നും 1.6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. ഏപ്രിലില്‍ രണ്ടു ദിവസം ഹൈദരാബാദിലെ കൂടിയ താപനില രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയതായിരുന്നു.

സമതലപ്രദേശത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കു പോകുമ്പോഴാണ് കാലാവസ്ഥ കേന്ദ്രം ഉഷ്ണവാതമായി പ്രഖ്യാപിക്കുന്നത്. ഒരു സ്ഥലത്ത് സാധാരണ നിലയിലെ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസോ അതിന് താഴെയോ ആണെങ്കില്‍ 5-6 ഡിഗ്രി സെല്‍ഷ്യസ്  വര്‍ദ്ധന വന്നാലെ ചൂടുകാറ്റ് പ്രഖ്യാപിക്കുകയുള്ളൂ. സാധാരണ നിലയിലേക്കാളും 7 ഡിഗ്രി സെല്‍ഷ്യസ് മുകളിലേക്ക് ചൂട് പോയാല്‍ അത് രൂക്ഷമായ ചുടുകാറ്റായി കരുതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍