UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗിക കളിപ്പാട്ടങ്ങളെ കുറിച്ചുള്ള ചില അസംബന്ധ ചര്‍ച്ചകള്‍

Avatar

ടീം അഴിമുഖം

എന്താണ് സ്വാഭാവികമായത് എന്നത് വളരെ ലളിതമായ ഉത്തരം നല്‍കുന്ന ഒരു ചോദ്യമല്ല. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും. ഇപ്പോള്‍ ദല്‍ഹി പൊലീസ് അത്തരമൊരു പുലിവാല് പിടിച്ചിരിക്കുകയാണ്. “ലൈംഗിക സുഖദായക ഉത്പന്നങ്ങള്‍” എന്ന് ഈ ഉല്‍പന്നങ്ങളെ ലളിതവല്‍ക്കരിച്ചിക്കാമോ എന്നും അവ ഇന്റര്‍നെറ്റ് വഴി പേരറിയിക്കാതെ വില്‍ക്കുന്നത് “പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമെന്ന” ക്രിമിനല്‍ കുറ്റം ചുമത്തുന്ന ആര്‍ട്ടിക്കിള്‍ 377-ന്റെ പരിധിയില്‍ വരുമോയെന്നുമുള്ള നിയമ അഭിപ്രായം തേടിയിരിക്കുകയാണ് അവര്‍. 

അതൊരു എളുപ്പമുള്ള ജോലിയല്ല. ഇന്റര്‍കോഴ്‌സില്‍ (ലൈംഗികബന്ധം) നിന്നും ഇന്റര്‍ എടുത്തു മാറ്റാവുന്ന രീതിയിലാണ് ഈ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അവയുടെ നിയമ വിധേയത്വം ചെത്തിക്കളഞ്ഞുവോ. അങ്ങനെയെങ്കില്‍ അത് ബന്ധത്തില്‍പ്പെടുമോ. അസാധാരണമായി തോന്നുന്നവല്ലേ. 

എന്താണ് സ്വാഭാവികമായുള്ളത്. ഉദാഹരണമായി പൊലീസുകാരന്‍ സ്വാഭാവികം ആണോ. ചരിത്രപരമായ കാരണങ്ങളാല്‍ മുന്‍ കോളനികളില്‍ പൊലീസ് സേന പൂര്‍ണമായും അസ്വാഭാവികം ആണെന്ന് ചിന്തിക്കുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്തരം സാഹചര്യത്തില്‍, എന്താണ് നിയമപരമായി സ്വാഭാവികം എന്ന് കണ്ടെത്തുവാന്‍ പൊലീസ് മതിയാകുമോ.

എന്നാല്‍ യഥാര്‍ത്ഥത്തില്‍, സ്വാഭാവികവും അസ്വാഭാവികവും എന്നതിനെ കുറിച്ചുള്ള സംവാദം എല്ലായ്‌പ്പോഴും സദാചാരത്തെ കുറിച്ചല്ല. അത് തെറ്റായ വര്‍ഗീകരണത്തെ കുറിച്ചുള്ള ആപദ്‌സൂചന നല്‍കുന്നു. ഒരു വര്‍ഗത്തിന്റെ പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ഒരു പ്രവര്‍ത്തിയെ ആനന്ദം സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗമായി തെറ്റായി ഉപയോഗിക്കപ്പെടുന്നു. ആനന്ദമെന്ന ആശയം ഇന്റര്‍നെറ്റില്‍ നിന്നും പുറത്തുവന്ന് ചില കളിപ്പാട്ടങ്ങളിലൂടെ മുഖമില്ലാത്ത ജനക്കൂട്ടത്തിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് ചില മനസുകളെ ശല്യപ്പെടുത്തുന്നു. കളിപ്പാട്ടങ്ങള്‍? സന്താനോല്‍പാദനമെന്ന ആശയത്തിനുമേലുള്ള കടന്നു കയറ്റം, വംശത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ധര്‍മ്മവിരുദ്ധത.

ബെസ്റ്റ് ഓഫ് അഴിമുഖം 

ലൈംഗിക ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്; അത് വില്‍ക്കുന്നതില്‍ ഞാനെന്തിന് മടിക്കണം!
ഓണ്‍ലൈനില്‍ ‘നാണ’മില്ലാത്ത ഇന്ത്യക്കാര്‍

സുപ്രീംകോടതി അഭിഭാഷകനില്‍ വിശ്വാസം അര്‍പ്പിച്ച് ഈ വിഷയത്തില്‍ പൊലീസിന് എത്രകാലം ഒരു നിലപാട് എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയും. ജനപ്രീയ ഫിലോസഫിയുടെ വിഷവാതകത്തില്‍ അവര്‍ എന്ത് കണ്ടെത്തുന്നുവെന്നതും ഇത്തരം സുഖദായക ഉല്‍പന്നങ്ങളെ ചുറ്റിയുള്ള തമാശയുടെ നിറം ചോര്‍ത്തുന്നതും യഥാര്‍ത്ഥത്തില്‍ വലിയ കാര്യമല്ല. അവ എല്ലായ്‌പ്പോഴും വിവാദപരമായ നിര്‍ദ്ദേശങ്ങള്‍ ആകാം. അതില്‍ സമൂഹം വലിയതോതില്‍ അസ്വസ്ഥരും ആകും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍