ബോംബേ ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കൊടിയേരിക്ക് മുംബൈ ഹൈക്കോടതിയില്‍ തിരിച്ചടി. ബീഹാര്‍ സ്വദേശിയായ മുംബൈയില്‍ താമസിക്കുന്ന യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധന നാളെ തന്നെ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബോംബേ ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
കേസില്‍ ജാമ്യം കിട്ടിയ ബിനോയ് കൊടിയേരി ഇതുവരെ ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്ത സാമ്പിളുകള്‍ നല്കാന് തയ്യാറായിരുന്നില്ല. ഇന്നും ജാമ്യ വ്യവസ്ഥ പ്രകാരം പോലീസ് സ്റ്റേഷനില്‍ ബിനോയ് കൊടിയേരി ഹാജരായിരുന്നു. എന്നാല്‍ രക്ത സാമ്പിളുകള്‍ നല്‍കണമെന്ന് പോലീസിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് മറ്റൊരു ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
Read: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മോദി, കൂടെ ട്രംപും പുടിനും