UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് വിദ്യാര്‍ഥികള്‍ക്കു നേരെ എസ്എഫ്‌ഐയുടെ മര്‍ദ്ദനം; കോട്ടയത്തെ സിഎസ്ഡിഎസ് ഹര്‍ത്താലില്‍ അക്രമം

രാവിലെ സര്‍വീസിനിറങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

കോട്ടയം ജില്ലയില്‍ സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. ദളിത് വിദ്യാര്‍ഥികള്‍ക്കു നേരെ സിപിഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ ഇടതു സംഘടനകള്‍ അക്രമം നടത്തുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ സര്‍വീസിനിറങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ജില്ലയില്‍ പലയിടങ്ങളിലും സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എംജി സര്‍വ്വകലാശാലയിലെ ഒരു ദളിത് വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് തരത്തിലുള്ള ആരോപണമുയര്‍ന്നിരുന്നു. വിവേക് കുമാരന്‍ എന്ന ഗവേഷക വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിവേകിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി ഇടതു സംഘടനകള്‍ ദളിത് വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നു എന്നാണ് സിഎസ്ഡിഎസിന്റെ ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍