UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി ആക്രമിച്ച എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

എസ്എഫ്‌ഐ നേതാവ് മദ്യപിച്ച് ആക്രമണം നടത്തിയെന്ന വാര്‍ത്ത എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് നിഷേധിച്ചു

തന്റെ വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു അറസ്റ്റില്‍. കേസില്‍ ഒന്നാം പ്രതിയായ റിജേഷിനെ കൂടാതെ നാലാം പ്രതി ജയകുമാറും അറസ്റ്റിലായി.

റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിന് സമീപം കല്ലുമട റോഡില്‍ വികെ സുകുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയില്‍ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലിരുന്ന് മദ്യപിച്ച യുവാക്കളെ സുകു ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.

വീടിന് സമീപത്തു നിന്നും കാര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട സുകുവിനെ ഇവര്‍ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടിലേക്ക് പോയ സുകുവിനെ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഘം വീടിന് നേരെ കല്ലെറിയുകയും ചീത്തവിളിക്കുകയും ചെയ്തതോടെ സുകിവിന്റെ ഭാര്യയും മക്കളും അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിന് ശേഷം കൂടുതല്‍ ആളെ കൂട്ടിയെത്തിയായിരുന്നു ആക്രമണം. റിജേഷും മറ്റ് രണ്ട് പേരുമാണ് കാറില്‍ ആദ്യം ഉണ്ടായിരുന്നത്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

എസ്എഫ്‌ഐ നേതാവ് മദ്യപിച്ച് ആക്രമണം നടത്തിയെന്ന വാര്‍ത്ത എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് നിഷേധിച്ചിരുന്നു. നാട്ടിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്. ഇരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബിജെപിക്കാര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നെന്നും ജെയ്ക് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍