UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്എഫ്‌ഐ മെംബര്‍ഷിപ്പില്‍ ഇനി മുതല്‍ ഭിന്നലിംഗക്കാര്‍ക്കും സ്ഥാനം

അഴിമുഖം പ്രതിനിധി

ഭിന്നലിംഗക്കാരെയും സംഘടനയിലേക്ക് ക്ഷണിച്ച് എസ്എഫ്‌ഐയുടെ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍. മുഖ്യധാരയിലേക്ക് ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരെ എത്തിക്കാനുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടുന്ന നടപടിയാണ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

2016-2017 ലേക്കുള്ള ജൂനിയര്‍ മെംബര്‍ഷിപ്പ് ഫോമിലാണ് അണ്‍/ പെണ്‍ എന്നിവയ്‌ക്കൊപ്പം മറ്റുള്ളവര്‍ എന്ന വിഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭിന്നലിംഗക്കാര്‍ക്കനുകൂലമായി ചര്‍ച്ചകള്‍ നടക്കുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ ഉള്‍പ്പെടെ അപേക്ഷാഫോമുകളിലും മറ്റും ഇപ്പോഴും ലിംഗനിര്‍ണയത്തിന് ആണ്‍/പെണ്‍ കോളങ്ങള്‍ മാത്രമാണുള്ളത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ വ്യക്തിസ്വതന്ത്രത്തെ ഹനിക്കുന്ന തരത്തില്‍ പിന്തുടര്‍ന്നുപോകുന്ന ചട്ടങ്ങള്‍ തിരുത്തണമെന്ന ആവശ്യം ഉയരാറുണ്ടെങ്കിലും ഫലം കാണുന്നത് കുറവാണ്. വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നുതൊട്ട് ഭിന്നലിംഗക്കാര്‍ക്കനുകൂലമായ മാറ്റങ്ങള്‍ വന്നുതുടങ്ങിയാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു കിടക്കുന്ന ഈ മനുഷ്യവിഭാഗത്തിന് അര്‍ഹമായ സ്ഥാനം സമൂഹത്തില്‍ കിട്ടുമെന്നാണു പ്രതീക്ഷ. അതുകൊണ്ട് തന്നെ എസ്എഫ്‌ഐയുടെ തീരുമാനം അഭിനന്ദനീയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍