അഴിമുഖം പ്രതിനിധി
ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്‍കം ടാക്സ് നോട്ടീസ്. താരം വിദേശ രാജ്യങ്ങളില്‍ നടത്തിയ നിഷേപങ്ങള്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് ഇന്‍കം ടാക്സ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബര്‍മുഡ, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ്, ദുബായ് എന്നിവിടങ്ങളില്‍ താരം നടത്തിയ നിഷേപങ്ങളുടെ വിവരം അറിയിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഷാരൂഖിനെതിരെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശം തെളിവുകളുണ്ടോ എന്നത് വ്യക്തമല്ല. താരം വിദേശ രാജ്യങ്ങളില്‍ വെളിപ്പെടുത്താത്ത നിഷേപം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഡിപ്പാര്‍ട്ട്മെന്റ് എന്നാണ് മനസ്സിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ മാനേജര്‍ കരുണ ബദ്വാളിന് വകുപ്പ് അയച്ച മെയിലുകള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഷാരൂഖിനെ കൂടാതെ സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിഷേപം നടത്തിയിട്ടുള്ള വ്യവസായികള്‍ക്കും ഇന്‍കം ടാക്സ് നോട്ടീസ് ലഭിച്ചിട്ടുണ്ട്.