UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് നേതാവ് ഷാഹിദ കമാല്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് വനിത നേതാക്കളില്‍ പ്രമുഖയും  കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ ഷാഹിദ കമാല്‍ സിപി ഐഎമ്മില്‍ ചേര്‍ന്നു. ഏറെ നാളായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു ഷാഹിദ. കാസര്‍ഗോഡ് നിന്ന് ലോകസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. കെഎസ് യു വിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാഹിദ പിന്നീട് യൂത്ത് കോണ്‍ഗ്രസിലും മഹിള കോണ്‍ഗ്രസിലും നേതൃനിരയിലെത്തി.

അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല എന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു കഴിഞ്ഞ കുറെക്കാലമായി ഇവര്‍. പാര്‍ട്ടി പരിപാടികളിലും സാന്നിധ്യമായിരുന്നില്ല. കൊല്ലം സ്വദേശിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍