UPDATES

ട്രെന്‍ഡിങ്ങ്

ജയിലില്‍ നിന്ന് വീഡിയോയുമായി അഫ്രസുളിന്റെ കൊലയാളി ശംഭുലാല്‍

ഇസ്ലാമിക ഭീകരവാദം, ലവ് ജിഹാദ്, കള്ളനോട്ട് എന്നെല്ലാം പറഞ്ഞ് ഇവയ്‌ക്കെതിരെ സംസാരിക്കുന്ന ശംഭുലാല്‍ താന്‍ ഒരു ദേശ ഭക്തി ഭജനിന്റെ റീ മിക്‌സ് ഉണ്ടാക്കിയതായും പറയുന്നു. ദേശഭക്തിയുടെ വികാരം ഉള്‍ക്കൊണ്ട് ദിവസവും രണ്ട് നേരം എല്ലാവരും ഈ പാട്ട് പാടണമെന്നും എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നും ശംഭുലാല്‍ ആവശ്യപ്പെടുന്നു.

മുസ്ലീം തൊഴിലാളിയെ വെട്ടിക്കൊന്ന് കത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രാജസ്ഥാനിലെ ഹിന്ദുത്വ ഭീകരന്‍ ശംഭുലാല്‍ റെഗര്‍ വീണ്ടും ജയിലില്‍ നിന്ന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു. ജയിലില്‍ നിന്ന് വീഡിയോ പോസ്റ്റ് ചെയ്തത് വലിയ വിവാദമാവുകയാണ്. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വീഡിയോ. 36 കാര്യനായ ശംഭുലാല്‍ 50കാരനായ പശ്ചിമബംഗാള്‍ സ്വദേശി മൊഹമ്മദ് അഫ്രസുളിനെ താന്‍ കൊല്ലുന്നതിന്റെ പൈശാചികമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് രണ്ട് മാസം മുമ്പാണ് – ഡിസംബര്‍ ആറിന്. പ്രണയ നൈരാശ്യവും അസഹിഷ്ണുതയും മൂലം ലവ് ജിഹാദ് എന്ന് പറഞ്ഞാണ് ശംഭുലാല്‍ കൊല നടത്തിയത്.

പുതിയ വീഡിയോയില്‍ മുസ്ലീങ്ങള്‍ക്കെതിരായ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണുള്ളത്. ഹിന്ദുക്കള്‍ ജിഹാദികള്‍ക്കെതിരെ ഐക്യപ്പെടണമെന്ന് ശംഭുലാല്‍ ആവശ്യപ്പെടുന്നു. ഇസ്ലാമിക ഭീകരവാദം, ലവ് ജിഹാദ്, കള്ളനോട്ട് എന്നെല്ലാം പറഞ്ഞ് ഇവയ്‌ക്കെതിരെ സംസാരിക്കുന്ന ശംഭുലാല്‍ താന്‍ ഒരു ദേശ ഭക്തി ഭജനിന്റെ റീ മിക്‌സ് ഉണ്ടാക്കിയതായും പറയുന്നു. ദേശഭക്തിയുടെ വികാരം ഉള്‍ക്കൊണ്ട് ദിവസവും രണ്ട് നേരം എല്ലാവരും ഈ പാട്ട് പാടണമെന്നും എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നും ശംഭുലാല്‍ ആവശ്യപ്പെടുന്നു.

രണ്ടാമത്തെ വീഡിയോ ക്ലിപ്പില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ശംഭുലാല്‍ പറയുന്നു. ബംഗാള്‍ സ്വദേശിയായ ഒരു തടവുകാരനില്‍ നിന്ന് ഭീഷണിയുള്ളതായാണ് പറയുന്നത്. അതേസമയം ചെയ്ത കൃത്യത്തില്‍ യാതൊരു പശ്ചാത്താപവും ശംഭുലാല്‍ പ്രകടിപ്പിക്കുന്നില്ല. ജോധ്പൂരിലെ കനത്ത സുരക്ഷാ സന്നാഹങ്ങളിലുള്ള ജയിലില്‍ നിന്നാണ് ശംഭുലാല്‍ ഈ വീഡിയോ എടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഡല്‍ഹിയില തിഹാര്‍ ജയില്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും ശക്തമായ സുരക്ഷാസന്നാഹങ്ങളുള്ള ജയിലാണിത്. 4ജി സിഗ്നലുകള്‍ തടയാനുള്ള ജാമറുകള്‍ ഇവിടെയുണ്ട്. വലിയ സുരക്ഷയുടെ ബാരക്കുകളിലൊന്നിലാണ് ശംഭുലാലിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം നേരത്തെ തന്നെ തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും അക്രമങ്ങളും കൊണ്ട് കുപ്രസിദ്ധവുമാണ് ജോധ്പൂര്‍ ജയില്‍. അയല്‍ രാജ്യങ്ങളോട് ഇസ്രയേല്‍ സ്വീകരിക്കുന്ന നയത്തെപ്പറ്റിയൊക്കെ ശംഭുലാല്‍ പറയുന്നുണ്ട്. പത്താം ക്ലാസ് പാസായിട്ടില്ലാത്ത ശംഭുലാല്‍ റെഗറിന് എഴുതാനും വായിക്കാനും ശരിക്കറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍