UPDATES

കെജരിവാളിനെതിരെ ആഞ്ഞടിച്ച് ശാന്തിഭൂഷന്‍; കെജരിവാള്‍ ഹിറ്റ്‌ലറെപ്പോലെ

അഴിമുഖം പ്രതിനിധി

യോഗേന്ദ്ര യാദവിനേയും, പ്രശാന്ത് ഭൂഷണേയും ആംആദ്മിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ അരവിന്ദ് കെജരിവാളിനെതിരേ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ രംഗത്തെത്തി. കെജരിവാള്‍ ഹിറ്റ്‌ലറെ പോലെ പെരുമാറുന്നതായി അദ്ദേഹം ആരോപിച്ചു. കെജരിവാളിന്റെ തനിനിറം തിരിച്ചറിയുന്നതില്‍ തനിക്ക് വീഴ്ച പറ്റിയതായും പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ ശാന്തിഭൂഷണ്‍ പറഞ്ഞു.

തന്നെ എന്തുകൊണ്ട് ഈ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. എഎപി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയില്‍ നിന്നും പറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചായിരുന്നു നടപടി. ഇതാണ് ശാന്തിഭൂഷണെ ചൊടിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍