UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശരദ്‌ പവാര്‍ വരുന്നു

കുറഞ്ഞ പലിശയ്ക്ക് 1600 കോടി രൂപ വായ്പ ലഭ്യമാക്കാമെന്ന് ശരത് പവാര്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്

ശമ്പളം പോലും കൊടുക്കാനാകാതെ വലയുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശരദ്‌ പവാര്‍ എത്തുന്നു. മഹാരാഷ്ട്രയിലെ ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് 1600 കോടി രൂപ വായ്പ ലഭ്യമാക്കാമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായ പവാര്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്.

കേരളത്തിലെ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ തോമസ് ചാണ്ടി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ടി എം തോമസ് ഐസക് എന്നിവരുടെ അനുമതിയോടെയാണ് തോമസ് ചാണ്ടി പവാറുമായി ചര്‍ച്ച നടത്തിയത്. മഹാരാഷ്ട്രയിലെ ബാങ്കുകളുമായി പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. പലിശ, തിരിച്ചടവ് കാലാവധി എന്നിവ നിശ്ചയിക്കാന്‍ ധന, ഗതാഗത ഉദ്യോഗസ്ഥര്‍ ഈയാഴ്ച മുംബൈയിലെത്തി ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള കടം 4000 കോടി രൂപയാണ്. പല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത ഹൃസ്വകാല വായ്പ മാത്രം 1600 കോടി രൂപ വരും.

പ്രതിദിനം പലിശയായി കെഎസ്ആര്‍ടിസി 2.16 കോടി രൂപയാണ് അടയ്ക്കുന്നത്. എന്നാല്‍ അഞ്ചര കോടി രൂപ മാത്രമാണ് പ്രതിദിന വരുമാനം. ഈ വായ്പ്പകള്‍ ദീര്‍ഘകാല വായ്പയെടുത്ത് തിരിച്ചടച്ചാല്‍ ശമ്പളത്തിനുള്ള തുക കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്നു തന്നെ കണ്ടെത്താനാകുമെന്നും എല്ലാമാസവും പലിശയടയ്ക്കാനായി വലയേണ്ടി വരില്ലെന്നുമാണ് കണക്കുകൂട്ടല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍