UPDATES

ഷാരോണ്‍ റാണി

കാഴ്ചപ്പാട്

ഷാരോണ്‍ റാണി

ന്യൂസ് അപ്ഡേറ്റ്സ്

പല പല നാളുകള്‍ അവളൊരു പുഴുവായ്: സൂപ്പര്‍ സാംബാ ഗേള്‍- ഭാഗം 5

ആകാശത്തിന്‍റെ നിശബ്ദതയെ കുമിളകളാക്കി തിരക്കേറിയ തെരുവുകളിൽ ഊതിപ്പറപ്പിക്കുന്ന കുട്ടികളുണ്ട്. കുമിളക്കുപ്പികൾ വിൽക്കുന്ന കുട്ടികളും, വാങ്ങുന്ന കുട്ടികളുമുണ്ട്. അടികൂടി വാങ്ങിപ്പിക്കുന്നവരും കരഞ്ഞു വാങ്ങിപ്പിക്കുന്നവരും ചോദിക്കാതെ വാങ്ങിക്കൊടുക്കപ്പെടുന്നവരും ചോദിച്ചിട്ടും കിട്ടാത്തവരും ചോദിക്കാൻ പേടിക്കുന്നവരുമുണ്ട് ആ കുട്ടികളിൽ. ഈയൊരു  ലോകത്തിലേക്കാണ് സാംബാ കടന്നു വരുന്നത് എന്ന് കരുതരുത്. അവളുടെ ഒരിടിക്ക് ഉരുക്കിന്റെ ഊക്കുണ്ട്. എന്നാലതു താൻപോരിമയുടെ ശക്തിയല്ല. ഹൃദയശൂന്യമായ ബുദ്ധിയുടെ അഹന്തയല്ല. കായലിലേക്ക് ചാഞ്ഞു നില്ക്കുന്ന മരത്തിലെ പൂവിൽ നിന്നും ഇലയിലേക്ക് ചാടുന്ന ചെറുപുഴുവിന്റെ ചിറകില്ലായ്മയുടെ ആത്മവിശ്വാസമാണ്.  

 


മണവും രുചിയും തിരിച്ചറിയാനും വേണം ചെറിയൊരു ബുദ്ധി 

 


ലൈലയ്ക്ക് സമാധാനം. സാംബയ്ക്ക് പരീക്ഷ

 

ബിങ്കൊ മദ്യ സങ്കേതത്തിലെ അന്താക്ഷരിയിലേയ്ക്ക് കുതിയ്ക്കുന്നു .”രമണീ… ഒരു ചുവട്, രണ്ടു ചുവട്, അടിതെറ്റി.
 


അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടായുന്നു

 


പണ്ടൊരു പുരാതന കല്ലിൽ ചേർത്ത് മനുഷ്യർക്കു വേണ്ടി മരിപ്പിക്കപ്പെട്ട പല്ലിദൈവത്തോടുള്ള പ്രാര്‍ഥനയിലായിരുന്നു അവർ. അവർ അവളെ കണ്ടതേയില്ല. അവളുടെ വാക്കുകൾ കേട്ടതേയില്ല 

 


പുത്രിമാരിൽ പരപുത്രിയായ ലൈല ആകെയുള്ള കാശൊക്കെ വാരിപ്പെറുക്കി, ഓരോട്ടോ പിടിച്ചു

 

ചായ തന്നവൻ തന്നെ ഓട്ടോയുമായി എത്തിയിരിക്കുന്നു. 
ലൈല : “നിങ്ങൾ ? “
അയാൾ: ” ഞാൻ ചായ വിൽക്കും , ഓട്ടോ ഓടിക്കും, കെട്ടിടം പണിക്കു പോകും..”
ലൈല: “നിർത്തൂ നിങ്ങളുടെ കഥ. വണ്ടി പോട്ടെ, റൈറ്റ് ആശുപത്രിയിലേക്ക് 

 

അയാൾ: എന്റെ വൈഫ് പ്രെഗ്നന്റ്റ് ആയിരുന്നപ്പോ ഞാൻ ഇതേ ഓട്ടൊയിലാ ആശുപത്രിയിൽ കൊണ്ടുപോയത് . പക്ഷെ നിങ്ങടെ ഗർഭം എന്താ ഇങ്ങനെ? 
ലൈല: “എന്റെ ഗർഭം ഇങ്ങനെയാണ്. ഇങ്ങനെതന്നെയാണ്. ഇങ്ങനെമാത്രമാണ്.” “വണ്ടി വിടൂ ..വേഗം”. ആ പോക്ക് കണ്ടവർ കണ്ടവർ കണ്ണും നാക്കും തള്ളി 

 

ആശുപത്രിയിൽ അയാൾ വണ്ടി മെല്ലെ നിർത്തി. അപ്പോൾ തന്നെ അവിടുത്തെ പാറാവുകാർ അയാളെയും ഓട്ടോറിക്ഷയെയും ആട്ടിപ്പായിച്ചു. റിസപ്ഷനിൽ നിന്നവർ ലൈലയുടെ അസാധാരണ ഗർഭം കണ്ടന്തംവിട്ടു. 
റിസപ്ഷനിസ്റ്റ് : “വാട്ട് കേൻ ഐ ഡു ഫോ യൂ മാം.”
ലൈല: “എനിക്കൊന്നു പ്രസവിക്കണം.”  
റിസപ്ഷനിസ്റ്റ് : “ആദ്യമീ റെജിസ്റ്റെറിലെ ചോദ്യങ്ങൾക്കുത്തരം തരൂ “.
ലൈല: ശെരി.

 

റിസപ്ഷനിസ്റ്റ് : നിങ്ങളുടെ പേര് ?
ലൈല: ലൈലാ 
റിസപ്ഷനിസ്റ്റ് : പേരത്ര പോര. വയസ്സ്. 
ലൈല : മുപ്പത് .
റിസപ്ഷനിസ്റ്റ് : ആന്റിയുടെ സെക്സ് ?
ലൈല: ങേ? 
റിസപ്ഷനിസ്റ്റ് : ലിംഗം?
ലൈല: ഇല്ല. 
റിസപ്ഷനിസ്റ്റ് : ഇംഗ്ലീഷേ അറിയൂ അല്ലെ. ജെന്‍ഡര്‍?
ലൈല: കുട്ടി ജനിച്ചിട്ടില്ല. 
റിസപ്ഷനിസ്റ്റ് : കുട്ടിയുടെതല്ല. നിങ്ങളുടെ ?
ലൈല: ഇസ്ത്രീ ….
റിസപ്ഷനിസ്റ്റ് : അഡ്രസ്സ് ?
ലൈല: 08/019, വാൾ സ്ട്രീറ്റ്, അമേരിക്കൻ ടൌണ്‍, ചാരുമൂട്‌ സ്റ്റേറ്റ്, ഇന്തിയാ.
റിസപ്ഷനിസ്റ്റ് : ഹും… എന്നിട്ടാണീ ജാഡ. മലയാളി തന്നെ…? ജാതിയും മതവും ?
ലൈല: എനിക്കതില്ല.
റിസപ്ഷനിസ്റ്റ് : നിങ്ങൾ രക്ഷിക്കപ്പെടുകയില്ല.  ഭർത്താവിന്റെ പേര് ?
ലൈല: പരനാറി. 
റിസപ്ഷനിസ്റ്റ് : നല്ല പേര്. ചേട്ടൻ എന്ത് ചെയ്യുന്നു ? എന്തുണ്ട് ശമ്പളം?വിദേശത്തൊക്കെ പോകാൻ പറ്റുമോ? ചേട്ടൻ കറുമ്പനാണോ വെളുമ്പനാണോ?ചേട്ടന് കാറുണ്ടോ? അപ്പൊ ഇനി കുട്ടിയുടെ പേര്? 
ലൈല: സാംബാ 
റിസപ്ഷനിസ്റ്റ് : അയ്യേ. ഇതൊരു പേരാണോ? കുട്ടിയുടെ ജാതി, മതം? അതിനെയെങ്കിലും രക്ഷിക്കപ്പെടാനനുവദിക്കണം.
ലൈല: അത് കുട്ടി ജനിച്ചു വളർന്നു കഴിയുമ്പോ ചോദിക്കണം. താൽപര്യമുണ്ടോണ്.
റിസപ്ഷനിസ്റ്റ് : ഇനി നിങ്ങടെ…
ലൈല : മിണ്ടരുത്…

 


ലൈല: “ലൈലയ്ക്കീ വിവരക്കേടിനു സമയമില്ലാ.” 
അവൾ ഡോക്ട്ടറുടെ കാബിനിലേക്ക്‌ ഓടുന്നു. 
പകച്ചു നില്ക്കുന്ന സെക്യൂരിറ്റികൾ. 
“പിടിക്കവളെ…” 

 


വാതിൽ തള്ളിത്തുറന്നു അകത്തു കടകുന്ന ലൈല. 
ഡോക്ടർ : “മ്മ്…”
ലൈലയുടെ വയറിൽ നിന്നും തള്ളി നില്ക്കുന്ന കുഞ്ഞിക്കാലുകൾ കണ്ടതും കാര്യം മനസിലാക്കിയ ബുദ്ധിമാനും അതിന്ദ്രീയ ജ്ഞാനിയുമായ ഡോക്ടർ: ” ങേ! സൂപ്പർ കുട്ടി. ഈ കുട്ടിയെ ഭൂമി ഈ ഞാൻ കാണിക്കും. 

 


ഉടനടി ഡോക്ടരുടെ നിർദേശപ്രകാരം ലൈലയെ ലേബർ റൂമിലേക്ക്  കൊണ്ടുപോകുന്നു. 
ലേബർ റൂം. 
ഡോക്ടർ : “ഈ സൂപ്പർ നിമിഷങ്ങൾ ചരിത്രത്തിൽ പകർത്താൻ എനിക്കൊരവസരം തരൂ പ്രിയ ലൈല.”

 


ഡോക്ടർ: “വരൂ സൂപ്പർക്കിടാവേ.”
“ഇക്കാക്കോ… ഇക്കാക്കോ… കണ്ടേ… കണ്ടുപിടിച്ചേ…സൂപ്പർ കുട്ടിയുടെ ഒളി സങ്കേതം ഈ ഡോക്ടര്‍ മാമൻ സൽമാൻ ഖാൻ കണ്ടുപിടിച്ചേ …”
ഇരുളിൽ പരതുന്ന ഡോക്ടർ. കുന്തത്തിലും, കുടത്തിലും, കട്ടിലിനടിയിലും, കർട്ടന്റെ പിറകിലും, കുളിമുറിയിലും, കാട്ടിലും, മേട്ടിലും, കടൽക്കരയിലും അദ്ദേഹം സൂപ്പർ കുട്ടിയെ തേടിയലഞ്ഞു. എവിടെയും കണ്ടില്ലാ. 

 


അപ്പോൾ അങ്ങകലെ ഒരു മലമുകളിൽ അവൾ സൂര്യാസ്തമയം നോക്കിയിരിക്കുകയായിരുന്നു. ഡോക്ടറുടെ വിളികൾ അവളുടെ കാതുകൾ കേട്ടെങ്കിലും.  

 


ജീവന്റെ വിളികൾ . ഒരു മഹത്തായ നിമിഷം. ഒരു കടുപ്പമേറിയ സങ്കടം. പ്രപഞ്ചത്തോളം വലിയൊരു ചിന്ത. ഏറ്റവും നിശബ്ദമായ നിരാകാരങ്ങളിലേക്ക്, ഏറ്റവും നിശബ്ദമായ നിശ്ചേഷ്‌ടത. ഏറ്റവും മോശപ്പെട്ടതെന്നൊരു ബലഹീനത.

 

 


ശ്വാസത്തിന്റെയൊരു കുമിള പിടിച്ചവൾ മരണം വാഗ്ദാനം ചെയ്യപ്പെട്ട തിരയിലേയ്ക്കിറങ്ങി. ദയവോലും വിശാലമായ ഹൃദയത്തെ ഒരു കുഞ്ഞു മുഷ്ടിയാക്കി ചുരുട്ടിപ്പിടിച്ചു.  

 


“ഉണരൂ ലൈലാ. സൂപ്പർ സാംബയുടെ അമ്മാ…”

 

മുന്‍ ലക്കങ്ങള്‍ വായിക്കാന്‍

മുളകളില്‍ മുള്ളിയവന്‍ മുള്ളാലെ; സൂപ്പര്‍ സാംബാ ഗേള്‍- ഭാഗം IV

ആകാശത്തിലെ പറവകള്‍ പപ്പടം ചുടാറില്ല: സൂപ്പര്‍ സാംബാ ഗേള്‍ – ഭാഗംIII

ഡാഡി ഡാഡി കൂള്‍: സൂപ്പര്‍ സാംബാ ഗേള്‍- ഭാഗം II

ധര്‍മ സംസ്ഥാപനാര്‍ഥായ സംഭവാമി സൂപ്പര്‍ സാംബാ ഗേള്‍ ഭാഗം I 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍