UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ശശി തരൂര്‍

അഴിമുഖം പ്രതിനിധി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായവുമായി ശശി തരൂര്‍ എംപി. പാരമ്പര്യം തുടരണം എന്ന് കോണ്‍ഗ്രസ് വാദിക്കുമ്പോള്‍ താന്‍ വ്യക്തിപരമായി അതിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

ആചാരങ്ങളും പാരമ്പര്യവും ക്രമാനുഗതമായി വികസിച്ച് വരേണ്ടതാണെന്ന് തരൂര്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞ മാസം ഈ ഹര്‍ജിയില്‍ വാദം കേട്ട കോടതി ക്ഷേത്രത്തിന്റെ ഭരണാധികാരികളോട് രൂക്ഷമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ശബരിമല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ്.

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം മതപരമായ കാര്യമാണെന്നും പുരോഹിതരാണ് തീരുമാനം എടുക്കേണ്ടതെന്നും യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

സാമൂഹിക ആചാരങ്ങളില്‍ അലംഘനീയമായതൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു. 1930-കള്‍ വരെ ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ലെന്നതും ഇപ്പോള്‍ അവര്‍ക്ക് പ്രവേശിക്കാം എന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരാള്‍ക്ക് ക്ഷേത്രത്തില്‍ പോകണമെങ്കില്‍ അവരെ ലിംഗത്തിന്റെയോ വയസ്സിന്റെയോ പേരില്‍ തടയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍