UPDATES

വൈറല്‍

ഇതൊക്കെ എന്ത് ? തരൂര്‍ ഉപയോഗിച്ച വാക്ക് പറഞ്ഞ് രണ്ടു വയസുകാരി/വീഡിയോ

‘ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി’ എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചാണ് തരൂര്‍ ആളായത്.

ഞെട്ടിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞ് ആളുകളെ വീഴ്ത്തുന്നത് ശശി തരൂരിന്റെ ശീലമാണ്. എന്നാല്‍ ഇത്തവണ ശശി തരൂരിനെ തിരിച്ച് ഞെട്ടിച്ചത് ഒരു കൊച്ചു കുട്ടിയാണ്. തന്റെ പുതിയ പുസ്തകമായ ‘ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി’ എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന 29 അക്ഷരങ്ങളുള്ള വാക്ക് തരൂര്‍ ഉപയോഗിച്ചത് നവമാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.

ട്വീറ്റില്‍ ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്കുണ്ടായതിനെ കുറിച്ചും അതിന്റെ അര്‍ഥവും ഇങ്ങനെ വിശദീകരിച്ചിരുന്നു. ഫ്‌ലൊക്‌സി, നോസി, നിഹിലി, പിലി എന്നീ നാലു ലാറ്റിന്‍ വാക്കുകള്‍ക്കൊപ്പം ഇംഗ്ലീഷിലെ ‘ഫിക്കേഷനും’ ചേര്‍ന്നാണ് ഈ വാക്കുണ്ടായത്. ഒന്നിനും മൂല്യം കല്പിക്കാത്ത പ്രവൃത്തി അല്ലെങ്കില്‍ ശീലം എന്നാണ് ഈ വാക്കിന്റെ അര്‍ഥം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ വാക്കിന്റെ ഉദ്ഭവം. 1741-ല്‍ ഇംഗ്ലീഷ് കവി വില്യം ഷെന്‍സ്റ്റോണ്‍ ഒരു കത്തിലാണ് ഈ വാക്ക് ആദ്യം പ്രയോഗിച്ചത്.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞ്  ശശി തരൂരിനെ അതേ നാണയത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് രണ്ട് വയസുകാരിയായ കുട്ടി. തരൂര്‍ ഉപയോഗിച്ച ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് ഉച്ഛരിച്ചാണ് കുട്ടി തരൂരിനെ ഞെട്ടിച്ചത്. കുട്ടി വാക്ക് ഉച്ഛരിക്കുന്ന വീഡിയോ അമ്മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ‘എത്ര മനോഹരം, അവളുടെ പ്രായത്തില്‍ ഞാന്‍ അത് ചെയ്തിട്ടുണ്ടാകുമോ എന്ന് സംശയിക്കുന്നു.’- തരൂര്‍ ട്വീറ്റ് ചെയ്തു. കുട്ടിയുടെ കഴിവില്‍ കുട്ടിലെ അഭിനന്ദിക്കുന്നതിനോടൊപ്പം തോല്‍വി സമ്മതിച്ചു തരൂര്‍.

 

ധൈര്യമുണ്ടെങ്കില്‍ മലയാളത്തില്‍ വാ, കാണിച്ചുതരാം; ശശി തരൂരിനൊരു വെല്ലുവിളിയുമായി ശ്രീചിത്രന്‍

ഇന്നലത്തെ വാക്ക് നിങ്ങള്‍ക്ക് hippopotomonstrosesquipedaliophobia ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു: വല്ലതും മനസിലായോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍