UPDATES

വൈറല്‍

യുക്രെയ്ന്‍-ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്താന്‍ നമ്മുടെ പശുക്കള്‍ക്ക് കഴിയും! ട്രോളുകളില്‍ സൂപ്പര്‍ താരമായി തരൂര്‍

കാലകേയന്‍ ഹിന്ദി സംസാരിക്കണം, ഇല്ലെങ്കില്‍ കാശു തിരിച്ചു തരണം

ട്രോളന്മാരുടെ ആക്രമണങ്ങള്‍ നിരവധി തവണ ഏറ്റുവാങ്ങേണ്ടി വന്നയാളാണു മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ തിരിഞ്ഞിരിക്കുകയാണ്. ട്രോളന്മാര്‍ അവരുടെ കൂട്ടത്തില്‍ ഒരാളായി തരൂരിനെ സ്വീകരിച്ചിരിക്കുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിനും തീവ്രഹിന്ദു ദേശീയവാദത്തിനുമെതിരായി ശശി തരൂരിന്റെ പരിഹാസവും വിമര്‍ശനവും കുറിക്കുകൊള്ളുന്ന ട്രോളുകളിലൂടെയാണ്.

എ ആര്‍ റഹ്മാന്റെ സംഗീത പരിപാടിയില്‍ തമിഴ്ഗാനങ്ങള്‍ പാടിയെന്നാരോപിച്ച് ഹിന്ദിഭാഷാവാദികള്‍ പരിപാടി ബഹിഷ്‌കരിച്ചത് വാര്‍ത്തയായിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ പരിഹസിച്ച് ബാഹുബലി സിനിമയിലെ ഒരു രംഗം ട്രോളാക്കിയാണ് തരൂര്‍ രംഗത്തു വന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ തരൂരിന്റെ ട്രോള്‍ വലിയ ഹിറ്റായി മാറി. തരൂര്‍ ഒരു ഭീഷണിയായിരിക്കുകയാണെന്നാണു ട്രോളന്മാരുടെ മുറുമുറുപ്പ്.

സ്വമി ഉദിത് ചൈതന്യയുടെ പശു മഹാതാമ്യത്തെയും പരിഹസിക്കാന്‍ രണ്ടുവരികള്‍ മതിയായിരുന്നു തരൂരിന്. പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടീവ് കിരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു ഉദിത് ചൈതന്യയുടെ പ്രഖ്യാപനം.

സ്വാമിയുടെ വീഡിയോ തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് മുകളില്‍ മൂന്നുവരിയും കുറിച്ചു തരൂര്‍; നമ്മുടെ നാട്ടിലെ പ്രായമായ പശുക്കളെ ചെര്‍ണോബിലേക്കും ഫുക്കുഷിമയിലേക്കും എന്തുകൊണ്ട് അയച്ചുകൂടാ? ഇത് ഉക്രൈന്‍-ജപ്പാന്‍ ബന്ധം മെച്ചപ്പെടാന്‍ സഹായിക്കും, കൂടാതെ നമ്മുടെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസവുമാകും.

അതേസമയം സ്വാമി ഉദിത് ചൈത്യനയുടെ പ്രസംഗത്തില്‍ പശുവിന്റെ അത്ഭുതപ്പെടുത്തന്ന ഗുണങ്ങളാണ് വര്‍ണിക്കുന്നത്. പശുവിന്റെ ചാണകത്തില്‍ പ്ലൂട്ടോണിയം അടങ്ങിയിട്ടുണ്ടെന്നും അതുപയോഗിച്ച് വൈദ്യുതി വരെ ഉത്പാദിപ്പിക്കാമെന്നും ചാണകത്തിന്റെ പ്രധാന്യം ഇവിടുത്തെ സര്‍ക്കാരിന് അറിയില്ലെന്നും പറയുന്ന സ്വാമി ചാണകം വെറുതെ കളയുന്ന മലയാളികളെ വിമര്‍ശിക്കുകയും ചെയ്യുന്നു.

പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടിവിറ്റികളെ ആഗിരണം ചെയ്യാന്‍ കഴിവുണ്ടെന്നും ഇതു തെളിയാക്കാന്‍ കഴിയുമെന്നും സ്വാമി പറയുന്നു. പശുവിന്റെ കൊമ്പുകള്‍ക്കിടയില്‍ ഒരു എഫ്എം റേഡിയോ ഓണ്‍ ചെയ്താല്‍ ഒന്നും കേള്‍ക്കാന്‍ കഴിയില്ലെന്നും വെറുമൊരു മൂളല്‍ മാത്രമേ കേള്‍ക്കാന്‍ കഴിയുകയുള്ളു എന്നും സ്വാമി പറയുന്നു. ഈ തരംഗങ്ങള്‍ മാത്രമല്ല മറ്റ് പല അപകടകരമായ തരംഗങ്ങള്‍ തടയുവാനും കൊമ്പുകള്‍ക്ക് കഴിയുമെന്നും സ്വാമി പറയുന്നു.

ഇനിയമുണ്ട് തരൂരിന്റെ രസികത്വം മനസിലാക്കി തരുന്ന ട്രോളുകള്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും… വെറും ചളിയടിയല്ല, സ്വാമിയെ പോലെ ചാണകവാദം പറയുന്നവരുടെയും ദേശീയവാദികളുടെയും തലയ്ക്കടിയാണ് തരൂരിന്റെ ട്രോളുകളെന്നും എല്ലാവരും സമ്മതിക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍